നമ്മ മെട്രോയ്ക്ക് പുതിയ റെക്കോഡ്; ഒറ്റ ദിവസം യാത്ര ചെയ്തത് 9.17 ലക്ഷം യാത്രക്കാർ

ബെംഗളൂരു : ബെംഗളൂരു മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോഡ്. സ്വാതന്ത്ര്യദിനത്തലേന്നായ ബുധനാഴ്ച മെട്രോയിൽ യാത്ര ചെയ്തത് 9,17,365 പേരാണ്.

ഇതിനുമുൻപ് ഏറ്റവുമധികം പേർ യാത്രചെയ്തത് ഈ മാസം ആറിനായിരുന്നു. 8,26,883 പേരാണ് അന്ന് യാത്രചെയ്തത്. ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 90,482 യാത്രക്കാരുടെ വർധനവാണുണ്ടായത്.

  അമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം

നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ മറികടക്കാമെന്നതാണ് യാത്രക്കാരെ കൂടുതലായി നമ്മ മെട്രോയിലേക്ക് ആകർഷിക്കുന്നത്.

മിക്കപ്പോഴും മെട്രോ സ്‌റ്റേഷനിലെത്തിയാൽ പത്ത് മിനിറ്റിൽ താഴെ കാത്തിരുന്നാൽ ട്രെയിനുകൾ ലഭിക്കുമെന്നതും യാത്രക്കാർക്ക് സൗകര്യം നൽകുന്നു.

അതേസമയം, യാത്രക്കാരുടെ എണ്ണം കുതിച്ചുയരുമ്പോൾ അതിനനുസൃതമായി ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാത്തത് യാത്രക്കാർക്ക്‌ ദുരിതമുണ്ടാക്കുന്നുമുണ്ട്.

പലസമയത്തും ട്രെയിനിൽനിന്നു തിരിയാൻ ഇടമില്ലാത്ത സ്ഥിതിയാണ്. .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻ തീപിടുത്തം: ഹോട്ടലും മൊബൈൽ ഷോപ്പും ഉൾപ്പെടെ പന്ത്രണ്ടിലേറെ കടകൾ കത്തിനശിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us