മുന്‍ മന്ത്രി ബി നാഗേന്ദ്ര ഇഡി കസ്റ്റഡിയില്‍

ബെംഗളൂരു: വാത്മീകി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ കര്‍ണാടക മുന്‍ മന്ത്രി ബി നാഗേന്ദ്ര ഇഡി കസ്റ്റഡിയില്‍. ഇന്നലെ നാഗേന്ദ്രയുടെ വീട്ടിലും ബന്ധപ്പെട്ട ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഗോത്ര വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് വാത്മീകി കോര്‍പ്പറേഷന്‍ വഴി തിരിമറി നടത്തിയെന്നന്താണ് നാഗേന്ദ്രക്കെതിരായ കേസ്. മന്ത്രി നേരിട്ടാണ് ഫണ്ട് തിരിമറി നടത്താന്‍ നിര്‍ദേശിച്ചതെന്നും തന്നെ ബലിയാടാക്കിയെന്നും കുറിപ്പ് എഴുതി വച്ച്‌ വാല്‍മീകി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് ബി നാഗേന്ദ്രയ്ക്ക് മന്ത്രിപദവി രാജിവെക്കേണ്ടി വന്നു.

Read More

നടിയും ബിഗ് ബോസ് താരവും അവതാരകയുമായ അപര്‍ണ വസ്‍തരെ അന്തരിച്ചു

ബെംഗളൂരു: കന്നഡ നടിയും ബിഗ് ബോസ് താരവും അവതാരകയുമായ അപര്‍ണ വസ്‍തരെ അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അപര്‍ണ വസ്‍തരെ. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപര്‍ണ വസ്‍തരെയുടെ അന്ത്യം സംഭവിച്ചത്. 57 വയസ്സായിരുന്നു അപര്‍ണ വസ്‍തരെയ്‍ക്ക്. 1990കളില്‍ ഡിഡി ചന്ദനയിലെ മിക്ക ഷോകളുടെയും അവതാരകയായിരുന്നു നടിയുമായ അപ്‍സര വസ്‍തെരെ. അപര്‍ണ വസ്‍തരെ 1984ല്‍ ആയിരുന്നു സിനിമയില്‍ അരങ്ങേറിയത്. മസനഡ ഹൂവു എന്ന കന്നഡ സിനിമയിലൂടെയായിരുന്നു നടിയായി അപര്‍ണ വസ്‍തരെയുടെ അരങ്ങേറ്റം. സിനിമയ്ക്ക് പുറമേ അപര്‍ണ നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മൂഡല മനേ, മുക്ത തുടങ്ങിയ സീരിയലുകളാണ് പ്രധാനപ്പെട്ടവ.…

Read More

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണ സംഖ്യ കൂടി

ബെംഗളൂരു : കർണാടകത്തിൽ പാമ്പുകടിയേറ്റുള്ള മരണം കഴിഞ്ഞവർഷത്തേക്കാൾ കൂടി. ഈവർഷം ആറുമാസത്തിനിടെ 5,418 പേർക്ക് പാമ്പുകടിയേൽക്കുകയും 36 പേർ മരിക്കുകയുംചെയ്തു. 2023-ൽ ആകെ 19 മരണമേ റിപ്പോർട്ടുചെയ്തിരുന്നുള്ളൂ. 6596 പേർക്കാണ് പാമ്പുകടിയേറ്റിരുന്നത്. ഈവർഷം ഹാസനിലാണ് ഏറ്റവുംകൂടുതൽ ആളുകൾക്ക് (419) പാമ്പുകടിയേറ്റത്. ചിക്കബെല്ലാപുരയിൽ 373 പേർക്കും ദാവണഗെരെയിൽ 369 പേർക്കും കടിയേറ്റു. മരണം കൂടുതൽ റിപ്പോർട്ടുചെയ്തത് തുമകൂരുവിലും കൊപ്പാളിലുമാണ്. അഞ്ചുവീതം മരണമാണ് ഈ ജില്ലകളിലുണ്ടായത്. ചിത്രദുർഗയിലും ഉത്തരകന്നഡയിലും നാലുമരണംവീതം സംഭവിച്ചു. ഈവർഷം മേയിൽ 1550 പേർക്കും ജൂണിൽ 1554 പേർക്കും സംസ്ഥാനത്ത് പാമ്പുകടിയേറ്റു.

Read More

തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കവർച്ചക്കാരെ വെടിവെച്ചിട്ട് പോലീസ്

മംഗളൂരു : തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ കവർച്ചാസംഘത്തിലെ രണ്ടുപേരെ മംഗളൂരു പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. ഉത്തരേന്ത്യയിലെ പിടികിട്ടാപ്പുള്ളികളായ ‘ചഡ്ഡി ഗ്യാങ്ങി’ലെ രാജു സിംഗ്വാനിയ, ബാലി എന്നിവരെയാണ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ കാലിനു വെടിവെച്ചിട്ടത്. ചൊവ്വാഴ്ച മംഗളൂരുവിലെ വീട്ടിൽ കവർച്ചനടത്തി ലക്ഷങ്ങളുടെ വജ്രവും സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുമായി രക്ഷപ്പെടാൻ ശ്രമിക്കവെ മധ്യപ്രദേശ് സ്വദേശികളായ രാജു സിംഗ്വാനിയ (24), മയൂർ (30), ബാലി (22), വിക്കി (21) എന്നിവർ പിടിയിലായിരുന്നു. മോഷണം നടന്ന വീട്ടിൽ ബുധനാഴ്ച രാവിലെ ഇവരെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് എ.എസ്‌.ഐ.യെയും…

Read More

കർണാടക ആർ.ടി.സി.യുടെ ഏറ്റവും ദൈർഘ്യമുള്ള ബെംഗളൂരു-അഹമ്മദാബാദ് ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു

ബെംഗളൂരു : 1500 കിലോമീറ്റർ ദൂരമുള്ള ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർ.ടി.സി. ബെംഗളൂരുവിൽനിന്ന് അഹമ്മദാബാദിലേക്കും ഒഡിഷയിലെ പുരിയിലേക്കുമാണ് ദിവസേന സർവീസ് നടത്തുക. കർണാടക ആർ.ടി.സി.യുടെ ഏറ്റവും ദൈർഘ്യമുള്ള ബസ് സർവീസായിരിക്കും ഇത്. നിലവിൽ ബെംഗളൂരു-മുംബൈ, ബെംഗളൂരു-ശിർദി സർവീസുകളാണ് (1000 കിലോമീറ്റർ) ഏറ്റവും ദൈർഘ്യമുള്ളത്. യൂറോപ്യൻ മാതൃകയിലുള്ള എ.സി. സ്ലീപ്പർ ബസുകളാണ് പുതിയ സർവീസുകൾക്ക് അയക്കുകയെന്ന് ആർ.ടി.സി. അധികൃതർ അറിയിച്ചു. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിലൂടെയാണ് പുതിയ സർവീസുകൾ കടന്നു പോകുക. ഈ സംസ്ഥാനങ്ങളുടെ അനുമതി ലഭിച്ചശേഷമാകും സർവീസുകൾ ആരംഭിക്കുക. രണ്ട് റൂട്ടിലേക്കും…

Read More

ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; പരാതിപ്പെടാൻ ഹെൽപ്‌ലൈൻ നമ്പർ സൗകര്യം; വിശദാംശങ്ങൾ 

CYBER ONLINE CRIME

ഗളുരു : ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകാൻ സിറ്റി സൈബർ ക്രൈം പോലീസ് ഹെൽപ്‌ലൈൻ സൗകര്യം ആരംഭിച്ചു. പരാതികൾ ഇനി 1930 എന്നാ നമ്പറിൽ നൽകാം. സൈബർ ക്രൈം കേസുകൾ വർധിച്ച സാഹചര്യത്തിലാണ് നേരിട്ട് സ്റ്റേഷനിലെത്താതെ തന്നെ പരാതി നൽകാൻ സൗകര്യമൊരുക്കുന്നത് എന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

Read More

നഗരത്തിലെ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ കന്നഡ നിർബന്ധം

ബംഗളുരു : അടുത്ത അധ്യയന വർഷം മുതൽ സി. ബി. എസ്. ഇ., ഐ. സി. എസ്. ഇ. സ്കൂളുകളിൽ ഉൾപ്പെടെ കന്നഡ ഭാഷാപഠനം സംസ്ഥാന സർക്കാർ നിർബന്ധമാക്കും. കന്നഡ ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ പഠിപ്പിച്ചിരിക്കണമെന്ന ചട്ടം ഈ വർഷം മുതൽ നിർബന്ധമാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ 2015 സർക്കാർ പാസ്സാക്കിയ നിയമത്തെ ചോദ്യം ചെയ്ത ചില രക്ഷിതാക്കൾ കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് ഇനിയും തീർപായിട്ടില്ല. അടുത്ത അധ്യയന വർഷം മുതൽ കന്നഡ ഒന്നാം  ഭാഷയായോ രണ്ടാം ഭാഷയായോ പഠിപ്പിക്കുന്ന…

Read More

സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഡെങ്കി പരിശോധനയും ചികിത്സയും ഇനി സൗജന്യം

ബംഗളുരു : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഡെങ്കി പരിശോധനയും ചികിത്സയും സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. താലൂക്ക് ആശുപത്രികളിൽ കുറഞ്ഞത് 5 കിടക്കകളും ജില്ലാ ആശുപത്രികളിൽ 10 കിടക്കകളും ഡെങ്കി ബാധിതർക്ക് മാത്രമായി മാറ്റിവെക്കേണ്ടതുണ്ട്. ഡെങ്കി വ്യാപനം തടയുന്നതിനായി സംസ്ഥാന, ജില്ലാതലങ്ങളിൽ വാർറൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ബംഗളുരുവിൽ 2,292 പേർക്കും സംസ്ഥാനത്ത് ഈ വർഷം 7,840 പേർക്കാണ് ഡെങ്കി ബാധിച്ചത്.

Read More

‘കന്നഡ ഗോതില്ല’ എന്നതിലുപരി ഇനി നിങ്ങൾക്കും പറയാം; നഗരത്തിൽ ഇതരഭാഷക്കാരെ സൗജന്യമായി കന്നഡ പഠിപ്പിക്കാൻ സർക്കാർ

ബെംഗളൂരു : ബെംഗളൂരുവിൽ മലയാളികളുൾപ്പെടെയുള്ള ഇതരഭാഷക്കാരെ സൗജന്യമായി കന്നഡ പഠിപ്പിക്കാൻ പദ്ധതിയുമായി കർണാടക സർക്കാർ. സർക്കാരിനുകീഴിലുള്ള കന്നഡ വികസന അതോറിറ്റിയാണ് പദ്ധതി തുടങ്ങുന്നത്. കമ്മ്യൂണിറ്റി കളക്ടീവുകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് ആരംഭിക്കുന്ന ഈ കേന്ദ്രങ്ങൾ, നഗരത്തിലെ കന്നഡിഗേതര നിവാസികളുമായി ഭാഷയെ കൂടുതൽ അടുപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ വഴി കെഡിഎയെ സമീപിച്ച 250-ലധികം ആളുകളെ ഈ സംരംഭം ഇതിനകം ആകർഷിച്ചു കഴിഞ്ഞു. ചില സ്വകാര്യ കോളേജുകളും അവരുടെ പരിസരത്ത് ക്ലാസുകൾ സംഘടിപ്പിക്കാൻ കെഡിഎയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെഡിഎ ചെയർമാൻ പ്രൊഫ.പുരുഷോത്തം ബിളിമലെ പറഞ്ഞു .…

Read More

സ്റ്റീൽ ബാരിക്കേഡുകൾ ഫലം കാണുന്നില്ല; നമ്മ മെട്രോ യാത്ര സുരക്ഷിതമാക്കാൻ വരുന്നു സ്ക്രീൻഡോറുകൾ കൂടി

നമ്മ മെട്രോ ഭൂഗർഭപാതയിലെ മജസ്റ്റിക് കേംപെഗൗഡ, സെൻട്രൽ കോളേജ് സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്ലാറ്റ്ഫോം സ്ക്രീൻഡോറുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി ബി. എം. ആർ. സി. എൽ. യാത്രക്കാർ മെട്രോ ട്രാക്കിലേക്ക് വീണ് ഉണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തിരക്കേറിയ 2 സ്റ്റേഷനുകളിൽ ഡോറുകൾ സ്ഥാപിക്കുന്നത്. പ്ലാറ്റ്ഫോമിൽ മെട്രോ ട്രെയിൻ എത്തുമ്പോൾ തന്നെ സ്ക്രീൻഡോറുകളും തുറക്കും. യാത്രക്കാർ ട്രെയിനിനകത്ത് പ്രവേശിച്ചു കഴിഞ്ഞാൽ ഡോറുകൾ അടയും. രണ്ടാംഘട്ടത്തിൽ നിർമാണം പുരോഗമിക്കുന്ന കല്ലേന ആഗ്രഹാര – നാഗവാര പാതയിലെ 13 ഭൂഗർഭ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിനെയും ട്രെയിനിനെയും വേർതിരിക്കുന്ന…

Read More
Click Here to Follow Us