സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണ സംഖ്യ കൂടി

ബെംഗളൂരു : കർണാടകത്തിൽ പാമ്പുകടിയേറ്റുള്ള മരണം കഴിഞ്ഞവർഷത്തേക്കാൾ കൂടി. ഈവർഷം ആറുമാസത്തിനിടെ 5,418 പേർക്ക് പാമ്പുകടിയേൽക്കുകയും 36 പേർ മരിക്കുകയുംചെയ്തു.

2023-ൽ ആകെ 19 മരണമേ റിപ്പോർട്ടുചെയ്തിരുന്നുള്ളൂ. 6596 പേർക്കാണ് പാമ്പുകടിയേറ്റിരുന്നത്.

ഈവർഷം ഹാസനിലാണ് ഏറ്റവുംകൂടുതൽ ആളുകൾക്ക് (419) പാമ്പുകടിയേറ്റത്. ചിക്കബെല്ലാപുരയിൽ 373 പേർക്കും ദാവണഗെരെയിൽ 369 പേർക്കും കടിയേറ്റു.

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

മരണം കൂടുതൽ റിപ്പോർട്ടുചെയ്തത് തുമകൂരുവിലും കൊപ്പാളിലുമാണ്. അഞ്ചുവീതം മരണമാണ് ഈ ജില്ലകളിലുണ്ടായത്.

ചിത്രദുർഗയിലും ഉത്തരകന്നഡയിലും നാലുമരണംവീതം സംഭവിച്ചു. ഈവർഷം മേയിൽ 1550 പേർക്കും ജൂണിൽ 1554 പേർക്കും സംസ്ഥാനത്ത് പാമ്പുകടിയേറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts