നടിയും ബിഗ് ബോസ് താരവും അവതാരകയുമായ അപര്‍ണ വസ്‍തരെ അന്തരിച്ചു

ബെംഗളൂരു: കന്നഡ നടിയും ബിഗ് ബോസ് താരവും അവതാരകയുമായ അപര്‍ണ വസ്‍തരെ അന്തരിച്ചു.

അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അപര്‍ണ വസ്‍തരെ.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപര്‍ണ വസ്‍തരെയുടെ അന്ത്യം സംഭവിച്ചത്.

57 വയസ്സായിരുന്നു അപര്‍ണ വസ്‍തരെയ്‍ക്ക്.

1990കളില്‍ ഡിഡി ചന്ദനയിലെ മിക്ക ഷോകളുടെയും അവതാരകയായിരുന്നു നടിയുമായ അപ്‍സര വസ്‍തെരെ.

അപര്‍ണ വസ്‍തരെ 1984ല്‍ ആയിരുന്നു സിനിമയില്‍ അരങ്ങേറിയത്.

  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

മസനഡ ഹൂവു എന്ന കന്നഡ സിനിമയിലൂടെയായിരുന്നു നടിയായി അപര്‍ണ വസ്‍തരെയുടെ അരങ്ങേറ്റം.

സിനിമയ്ക്ക് പുറമേ അപര്‍ണ നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

മൂഡല മനേ, മുക്ത തുടങ്ങിയ സീരിയലുകളാണ് പ്രധാനപ്പെട്ടവ.

ബിഗ് ബോസ് കന്നഡ ഷോയുടെ ആദ്യ സീസണില്‍ പ്രധാന മത്സരാര്‍ഥിയായ ഒരു താരവുമാണ് അപര്‍ണ വസ്‍തരെ.

ബിഗ് ബോസില്‍ 2013ലായിരുന്നു മത്സരാര്‍ഥിയായത്.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

അപര്‍ണ വസ്‍തരെ കോമഡി ടെലിവിഷൻ ഷോയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്തുകൊണ്ട് സിംഗിൾ ആയി തുടരുന്നു? വ്യക്തിപരമായ ആ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്
[masterslider id="10"]

Related posts