തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കവർച്ചക്കാരെ വെടിവെച്ചിട്ട് പോലീസ്

മംഗളൂരു : തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ കവർച്ചാസംഘത്തിലെ രണ്ടുപേരെ മംഗളൂരു പോലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി.

ഉത്തരേന്ത്യയിലെ പിടികിട്ടാപ്പുള്ളികളായ ‘ചഡ്ഡി ഗ്യാങ്ങി’ലെ രാജു സിംഗ്വാനിയ, ബാലി എന്നിവരെയാണ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ കാലിനു വെടിവെച്ചിട്ടത്.

ചൊവ്വാഴ്ച മംഗളൂരുവിലെ വീട്ടിൽ കവർച്ചനടത്തി ലക്ഷങ്ങളുടെ വജ്രവും സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുമായി രക്ഷപ്പെടാൻ ശ്രമിക്കവെ മധ്യപ്രദേശ് സ്വദേശികളായ രാജു സിംഗ്വാനിയ (24), മയൂർ (30), ബാലി (22), വിക്കി (21) എന്നിവർ പിടിയിലായിരുന്നു.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

മോഷണം നടന്ന വീട്ടിൽ ബുധനാഴ്ച രാവിലെ ഇവരെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് എ.എസ്‌.ഐ.യെയും മറ്റൊരു ഉദ്യോഗസ്ഥനെയും ആക്രമിച്ച് രണ്ടുപേർ രക്ഷപ്പെടാൻ ശ്രമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts