സംഗീത സംവിധായകൻ രമേശ് നാരായണനുമായ ബന്ധപ്പട്ട വിവാദത്തില്‍ ആദ്യ പ്രതികരണവുമായി ആസിഫ് അലി. തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. എന്നാല്‍ ആ പിന്തുണ മറ്റൊരാള്‍ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണമാകരുത്. മതപരമായ രീതിയില്‍ വരെ ഇത് ചർച്ച ചെയ്യപ്പെടുന്നത് താൻ ശ്രദ്ധിച്ചുവെന്നും അത്തരത്തിലുള്ള തലങ്ങളിലേക്ക് ഈ ചർച്ചയെ എത്തിക്കരുതെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. ആസിഫ് അലി പറഞ്ഞത്: അദ്ദേഹത്തിനെതിരെ ഹേറ്റ് ക്യാമ്പയിനുകള്‍ നടക്കുന്നത് ഞാൻ കണ്ടത് കൊണ്ടാണ് ഞാൻ ഇപ്പോള്‍ സംസാരിക്കാൻ തയ്യാറായത്. ഒന്ന് അദ്ദേഹത്തെ സ്റ്റേജിലേക്കു വിളിക്കാൻ മറന്നു, അതിനുശേഷം പേര് തെറ്റിവിളിച്ചു.…
Read MoreMonth: July 2024
ഭർത്താവ് വിരമിച്ചു; ഇനി ഭാര്യ ചീഫ് സെക്രട്ടറി
ബെംഗളൂരു: ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഭർത്താവിന് പകരം പദവി ഏറ്റെടുക്കുന്നത് ഭാര്യ. നിലവിലെ ചീഫ് സെക്രട്ടറി രജനീഷ് ഗോയൽ ഈ മാസം 31 ന് വിരമിക്കുമ്പോൾ പകരം അതേ കസേരയിൽ എത്തുന്നത് ഭാര്യ ശാലിനി രജനീഷ്. 1989 ബാച്ച് ഐഎഎസ് കേഡറിൽ ഉൾപ്പെട്ട ശാലിനി നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ചീഫ് സെക്രട്ടറി സ്ഥാനത്ത് 2027 ജൂൺ 30 വരെ ശാലിനിക്ക് തുടരാം. കർണാടകയുടെ ചരിത്രത്തിൽ ഐഎഎസ് ദമ്പതികൾ ചീഫ് സെക്രട്ടറിയാകുന്നത് രണ്ടാം തവണയാണ്.
Read Moreവിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരിൽ ഡോക്ടർക്കെതിരെ കേസ്
ബെംഗളൂരു: വിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരിൽ ഉഡുപ്പിയില്‍ ഡോക്ടർക്കെതിരെ കേസ്. ബ്രഹ്മാവാരയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ.ഉപാധ്യായ്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ലോകത്തില്‍ നിന്നും തുടച്ചുനീക്കണമെന്ന് ആഗ്രഹിക്കുന്ന ഒന്ന് എന്താണെന്ന ചോദ്യത്തിന് മുസ്ലിം വിഭാഗം എന്നായിരുന്നു സമൂഹമാധ്യമമായ എക്സില്‍ ഉപാധ്യായുടെ പ്രതികരണം. പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് ഡോകടർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പിന്നാലെ ഉപാധ്യായ് തന്റെ എക്സ് അക്കൗണ്ടിന്റെ പേര് മാറ്റുകയും ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു വിമർശനങ്ങള്‍ക്ക് ഡോക്ടറുടെ മറുപടി. താൻ എക്സ് ഉപയോഗിക്കുന്നത് ഏറെ…
Read Moreസ്വർണവില വീണ്ടും കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 55,000 ൽ. ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. 55000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 6875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2000 രൂപയാണ് വര്‍ധിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില…
Read Moreബിഎംടിസി ജീവനക്കാരൻ ഓഫീസിനുള്ളിൽ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ബിഎംടിസി ജീവനക്കാരൻ ശാന്തിനഗർ സെൻട്രൽ ഓഫീസിൽ ആത്മഹത്യ ചെയ്തു. അത്താണി സ്വദേശി മഹേഷ് (42) ആണ് ഓഫീസിൻ്റെ മൂന്നാം നിലയിലെ റെക്കോർഡ്സ് റൂമിൽ ആത്മഹത്യ ചെയ്തത്. ബിഎംടിസിയുടെ ശാന്തിനഗർ ഓഫീസിൽ അസിസ്റ്റൻ്റായിരുന്ന മഹേഷ് കുടുംബത്തോടൊപ്പം കെങ്കേരിയിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരന് റെക്കോഡ് സെക്ഷന് താക്കോല് ലഭിച്ചു. വൈകുന്നേരം വരെ അവിടെ നിന്ന മഹേഷ് പിന്നീട് ആരുമില്ലാത്ത സമയത്ത് വയർ ഉപയോഗിച്ച് ഫാനിയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ മഹേഷ് ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തി. വിൽസൺ ഗാർഡൻ…
Read Moreമഴ തുടർന്നാൽ കൂടുതൽ ജലം നൽകും; പിടിച്ചുവെക്കാൻ ഉദ്ദേശിക്കുന്നില്ല: ഡിസിഎം ഡികെ ശിവകുമാർ
ബെംഗളൂരു: വെള്ളമുണ്ടെങ്കിൽ തമിഴ്‌നാടിൻ്റെ വിഹിതത്തിൽ 177 ടിഎംസി നൽകും നല്ല മഴയുണ്ടെങ്കിലും നിലവിൽ വെള്ളത്തിന് ക്ഷാമമുണ്ടെന്ന് ജലവിഭവ മന്ത്രി കൂടിയായ ഡിസിഎം ഡികെ ശിവകുമാർ പറഞ്ഞു. നിലവിൽ പ്രതിദിനം 1.5 ടി എം സി അടി ജലം കർണാടക വിട്ടു കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാവേരി നദീജല വിഷയത്തിൽ കർണാടകയുടെ നിലപാടിനെ അപലപിച്ച് സുപ്രീം കോടതിയെ സമീപിക്കാനുള്ള തമിഴ്‌നാടിൻ്റെ തീരുമാനത്തെ കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിധാൻസൗദയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഞങ്ങൾക്ക് വെള്ളം പിടിച്ചുവെക്കാൻ ഉദ്ദേശമില്ല, പക്ഷേ കടുത്ത പ്രതിസന്ധിയിലാണ്. ഞങ്ങൾ കോടതിയെ ബഹുമാനിക്കുന്നു.…
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ മോദിയുടെ വിദ്വേഷപ്രസംഗത്തിനെതിരേ നൽകിയ ഹർജി ബെംഗളൂരു കോടതി തള്ളി
ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെപേരിൽ നൽകിയ ഹർജി തള്ളി ബെംഗളൂരു പ്രത്യേകകോടതി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാവരുടെയും സമ്പാദ്യങ്ങൾ എടുത്ത് മുസ്‌ലീങ്ങൾക്ക് നൽകുമെന്ന് പ്രധാനമന്ത്രി രാജസ്ഥാനിലെ ബൻസ്വാരയിൽ നടത്തിയ പ്രസംഗത്തിനെതിരേ ബെംഗളൂരുവിലെ മനുഷ്യാവകാശപ്രവർത്തകനായ സിയാവുറഹ്‌മാൻ നൊമാനി ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന കോടതിയിൽ നൽകിയ ഹർജിയാണ് തള്ളിയത്.
Read Moreസ്വകാര്യ മേഖലകളിൽ തദ്ദേശീയർക്ക് 75 ശതമാനം വരെ സംവരണം; ബില്ലിന് മന്ത്രിസഭാ അംഗീകാരം
ബെംഗളൂരു : കർണാടകത്തിൽ വ്യവസായമേഖലയിൽ തദ്ദേശീയർക്ക് 75 ശതമാനംവരെ നിയമനങ്ങൾ സംവരണം ചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരംനൽകി. കർണാടകത്തിൽ ജനിച്ചുവളർന്നവർക്കൊപ്പം 15 വർഷമായി കർണാടകത്തിൽ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവർക്ക് സംവരണംനൽകാൻ ബിൽ വ്യവസ്ഥചെയ്യുന്നു. 15 വർഷത്തിലധികമായി കർണാടകത്തിൽ സ്ഥിരതാമസമാക്കിയ, കന്നഡയറിയുന്ന മലയാളികളുൾപ്പെടെയുള്ള ഇതരസംസ്ഥാനക്കാർക്ക് ബില്ലിന്റെ ഗുണംലഭിക്കും. ഇവർ നിയമനത്തിനുമുൻപ് നിർദിഷ്ടപരീക്ഷ പാസാകണമെന്നും ബിൽ വ്യവസ്ഥചെയ്യുന്നു. വ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്‌മെന്റ് തസ്തികകളിൽ 50 ശതമാനവും മാനേജ്‌മെന്റ് ഇതരതസ്തികകളിൽ 75 ശതമാനവും തദ്ദേശീയർക്ക് സംവരണംചെയ്യാനാണ് ബിൽ വ്യവസ്ഥചെയ്യുന്നത്. ബിൽ,…
Read Moreവാൽമീകി കോർപ്പറേഷൻ ഫണ്ട് തിരിമറി : പ്രതിപക്ഷബഹളത്തിൽ മുങ്ങി കർണാടക നിയമസഭ
ബെംഗളൂരു : കർണാടകത്തിലെ മഹർഷി വാൽമീകി എസ്.ടി. കോർപ്പറേഷനിലെ ഫണ്ട് തിരിമറിക്കേസും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കുള്ള മൈസൂരു വികസന അതോറിറ്റി(‘മുഡ’)യുടെ വിവാദ ഭൂമിയിടപാടും നിയമസഭയിലുന്നയിച്ചതോടെ സഭയുടെ വർഷകാലസമ്മേളനം ബഹളത്തിൽമുങ്ങി. രണ്ടുവിഷയത്തിലും ചർച്ചവേണമെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക, ഉപനേതാവ് അരവിന്ദ് ബല്ലാഡ് ,വി. സുനിൽകുമാർ, എന്നിവർ ആവശ്യപ്പെട്ടു. രണ്ടുവിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്നും ചോദ്യോത്തരവേള കഴിയുന്നതുവരെ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങൾതമ്മിൽ ചൂടേറിയ വാക്‌പോരുനടന്നു. ആരോപണങ്ങൾ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും നിഷേധിച്ചു. വാൽമീകി കോർപ്പറേഷൻ…
Read Moreഭാര്യയോട് അവിഹിത ബന്ധമെന്ന് സംശയം: യുവാവിനെ റോഡിൽ വെട്ടിക്കൊലപ്പെടുത്തി ; പോലീസ് നായയുടെ കടന്നുവരവ് യുവതിയുടെ ജീവൻ രക്ഷിച്ചു
ബെംഗളൂരു: അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുടെ സുഹൃത്തിനെ ഭർത്താവ് വെട്ടിക്കൊന്നു. ശാന്തേബെന്നൂർ താലൂക്കിലെ ബഡ റോഡിൽ പെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നത്. സന്തോഷ് (33) ആണ് കൊല്ലപ്പെട്ടത്, രംഗസ്വാമി ആണ് കൊലക്കേസ് പ്രതി. കൊല്ലപ്പെട്ട സന്തോഷ് പ്ലാസ്റ്ററിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച രംഗസ്വാമി തിങ്കളാഴ്ച രാത്രി 9.45ന് നടുറോഡിൽ സന്തോഷിനെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം രംഗസ്വാമി നേരിട്ട് ചന്നപ്പൂരിലെ വീട്ടിലെത്തി ഭാര്യയെ ആക്രമിക്കുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ച പൊലീസ് പ്രതിയെ കണ്ടെത്താൻ നായയെ ഉപയോഗിച്ച് ഓപ്പറേഷൻ തുടങ്ങി.…
Read More