വിമാനത്താവളത്തിൽ ഇനി  മൂന്നുതവണ ഗ്രാമി പുരസ്കാരംനേടിയ സംഗീതജ്ഞൻ  റിക്കി തേജിന്റെ സ്വാഗതഗാനം

വിമാനത്താവളത്തിൽ ഇനി  മൂന്നുതവണ ഗ്രാമി പുരസ്കാരംനേടിയ സംഗീതജ്ഞൻ  റിക്കി തേജിന്റെ സ്വാഗതഗാന ബെംഗളൂരു : മൂന്നുതവണ ഗ്രാമി പുരസ്കാരംനേടിയ സംഗീതജ്ഞൻ റിക്കി തേജ് ഒരുക്കിയ സ്വാഗതഗാനം ഇനി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവരുടെ കാതുകൾക്ക് ഇമ്പമേകും. വിമാനത്താവളത്തിന്റെ ഔദ്യോഗികഗാനമായി റിക്കി തേജ് സംഗീതംനൽകിയ ഗാനം പുറത്തിറക്കി. ‘ദ വേൾഡ് ഈസ് വെയിറ്റിങ് ഫോർ യു’ എന്നപേരിലാണ് ഗാനം പുറത്തിറക്കിയത്. ഭിന്നശേഷിക്കാരായ മൂന്നുപേർ വിമാനത്താവളത്തിൽ യാത്രചെയ്യാനെത്തുന്നതാണ് ഗാനത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ ഭംഗിമുഴുവൻ ഒപ്പിയെടുക്കുന്നരീതിയിലാണ് ചിത്രീകരണം. രണ്ടുതവണ ഗ്രാമി പുരസ്കാരംനേടിയ ഗായകൻ ലൊനി പാർക്കും കന്നഡഗായകൻ സിദ്ധാർഥ്…

Read More

രക്ഷാദൗത്യത്തിന് സേനയും; ആറാം നാൾ അർ‌ജുന് വേണ്ടി തിരച്ചിൽ പുനരാരംഭിച്ചു; മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദര്‍ശിക്കും

ബംഗലൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ചു. റഡാറിൽ ലോറിയുണ്ടെന്ന് തെളിഞ്ഞ ഭാ​ഗത്ത് മണ്ണുകൾ നീക്കി വിശദമായി പരിശോധിക്കുകയാണ്. ഇവിടെ ലോറിയുണ്ടെന്ന നി​ഗമനത്തിലാണ് രക്ഷാപ്രവർത്തകർ. തിരച്ചിലിന് ഐഎസ്ആര്‍ഒയുടെ സംഘവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതിഞ്ഞിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്നലെ…

Read More

നഗരത്തിൽ വീണ്ടും തക്കാളിവില കുതിക്കുന്നു; കിലോയ്ക്ക് നൂറു രൂപ

ബെംഗളൂരു : ബെംഗളൂരുവിൽ തക്കാളിവില വീണ്ടും കുതിക്കുന്നു. ചില പച്ചക്കറിക്കടകളിൽ വില നൂറിനടുത്തെത്തി. ഓൺലൈനിൽ കിലോയ്ക്ക് നൂറുരൂപ കടന്നു. വരൾച്ചയും കനത്തമഴയുംമൂലം ഇത്തവണ തക്കാളിക്ക് പ്രതീക്ഷിച്ച വിള ലഭിക്കാത്തതാണ് വിലവർധനയ്ക്ക് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. വിള കുറവായതിനാൽ തക്കാളിക്ക് ആവശ്യക്കാർ അധികമായതും വിലവർധിക്കാനിടയാക്കി. കർണാടകത്തിലെ പ്രധാന തക്കാളിക്കൃഷിമേഖലയായ കോലാറിൽ വിളവെടുക്കുന്നതിൽ ഭൂരിഭാഗവും കയറ്റി അയക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഇത്തവണ കൃഷിമോശമായത് ഇവിടത്തെ തക്കാളിയുടെ കയറ്റുമതിസാധ്യത വർധിപ്പിച്ചു. കോലാർ എ.പി.എം.സി. യാഡിൽ കർഷകർ എത്തിച്ച തക്കാളിയിൽ 90 ശതമാനവും മറ്റുസംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചതായി എ.പി.എം.സി. അധികൃതർ പറഞ്ഞു.…

Read More

നിപ സ്ഥിരീകരിച്ച 14 കാരന്റെ ആരോഗ്യനില ഗുരുതരം; കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

മലപ്പുറം : മലപ്പുറത്ത് നിപ സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് കുട്ടിയിപ്പോഴുള്ളത്. മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് ഇന്ന് അവലോകന യോഗം ചേരും. നിപ ബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതല്‍ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് പുറത്തുവിട്ടത്. ഈ സന്ദര്‍ഭങ്ങളില്‍ കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പെട്ടവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ…

Read More

പീനിയ മേൽപ്പാലത്തിൽ ഭാരവണ്ടികൾക്ക് പ്രവേശനം ഈ മാസം മുതൽ

ബംഗളുരു : പീനിയ മേൽപ്പാലത്തിൽ ഭാരവാഹനങ്ങൾക്ക് ഈ മാസം അവസാനം പ്രവേശനം അനുവദിച്ചേക്കും. പാലത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് 2021 ഡിസംബറിലാണ് ഭാരവാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചത്. 4.2 കിലോമീറ്റർ ദൂരം വരുന്ന പാലത്തിന്റെ സ്പാനുകൾ കഴിഞ്ഞ വർഷം ബലപെടുത്തിയെങ്കിലും ഭാരവാഹനങ്ങൾക്കുള്ള നിരോധനം തുടർന്നു. ഈ വർഷം ജനുവരിയിൽ ഭാരപരിശോധന പൂർത്തിയായിരുന്നു.

Read More

സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളിൽ ടിക്കറ്റിന് സെസ് കൂട്ടി സർക്കാർ; വിശദാംശങ്ങൾ

ബെംഗളൂരു : കർണാടകത്തിൽ സിനിമാടിക്കറ്റിന് വിലകൂടും. ടിക്കറ്റിന് ഒരുശതമാനംമുതൽ രണ്ടുശതമാനംവരെ സെസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. സിനിമാ മേഖലയിലുള്ളവർക്കായി ക്ഷേമഫണ്ട് സ്വരൂപിക്കുകയാണ് ലക്ഷ്യം. ഒ.ടി.ടി. സബ്‌സ്‌ക്രിപ്ഷൻ ഫീസിനും ഇതേനിരക്കിൽ സെസ് ഏർപ്പെടുത്തും. പുതിയ നിർദേശമടങ്ങിയ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ക്ഷേമബോർഡ് രൂപവത്കരിക്കും. കർണാടക സിനി ആൻഡ് കൾച്ചറൽ ആക്ടിവിസ്റ്റ് വെൽഫെയർ ബിൽ 2024 എന്ന പേരിലാണ് ബിൽ കൊണ്ടുവന്നത്. ഏഴ് അംഗങ്ങളുള്ള ക്ഷേമബോർഡാണ് ലക്ഷ്യമിടുന്നത്. കർണാടകത്തിൽ നടീനടന്മാരും സാങ്കേതികവിദഗ്ധരും ഉൾപ്പെടെ 2355 പേർ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.

Read More

നഗരത്തിൽ ജോലി സമയം 12-14 മണിക്കൂർ വരെ നീട്ടാൻ നീക്കം; പ്രതിഷേധം ശക്തമാക്കി തൊഴിലാളികൾ

ബംഗളുരു : ജോലി സമയം 12-14 മണിക്കൂർ വരെ നീട്ടാനുള്ള തൊഴിൽ വകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മ. 1961 ലെ കർണാടക ഷോപ്സ് ആൻഡ് കോമഴഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലാണ് ഭേദഗതി വരുത്തിയത്. ഇത് പ്രകാരം ഐ.ടി. ഐ.ടി. അനുബന്ധ മേഖലയിൽ സാധാരണ ജോലി സമയം 12 മണിക്കൂറും ഓവർ ടൈം ഉൾപ്പെടെ 14 മണിക്കൂറുമായി മാറും. തുടർച്ചയായ 3 മാസം 125 മണിക്കൂർ വരെ ജോലി ചെയ്യണം. നിലവിൽ സാധാരണ ജോലി സമയം 9 മണിക്കൂറും ഒരു മണിക്കൂർ ഓവർടൈമും ഉൾപ്പെടെ 10…

Read More

ബെംഗളൂരു-മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ്; വിശദാംശങ്ങൾ

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ഇരുവശങ്ങിലേക്കും ആകെ മൂന്ന് ട്രിപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. കെ.എസ്.ആർ. ബെംഗളൂരു-മംഗളൂരു ജങ്ഷൻ തീവണ്ടി(06547) വെള്ളിയാഴ്ച പുറപ്പെട്ട് ശനിയാഴ്ച മടങ്ങിയെത്തി. യശ്വന്തപുര-മംഗളൂരു ജങ്ഷൻ തീവണ്ടി(06549) ജൂലായ് 21, 22 തീയതികളിൽ പുലർച്ചെ 12.30-ന് യശ്വന്തപുരയിൽനിന്നും പുറപ്പെടും. മടക്കയാത്ര (06550) രണ്ടു ദിവസങ്ങളിലും രാത്രി 1.40-ന് മംഗളൂരു ജങ്ഷനിൽനിന്ന്‌ ആരംഭിക്കും.

Read More

കർണാടക സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു; പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ച് അർജുന്റെ കുടുംബം 

ബെംഗളൂരു: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി യുവാവ് അർജുന് വേണ്ടി നടത്തുന്ന രക്ഷാപ്രവർത്തനത്തില്‍ വിമർശനവുമായി കുടുംബം. ഷിരൂരില്‍ കാര്യക്ഷമമായി ഒന്നും നടക്കുന്നില്ലെന്ന് അർജുന്റെ മാതാവ് പ്രതികരിച്ചു. മകനെ കാണാതായിട്ട് 5 ദിവസമാകുന്നു, കാണാതായ ഉടനെ പോലീസില്‍ അറിയിച്ചെങ്കിലും ആദ്യ രണ്ട് ദിവസവും അലംഭാവമായിരുന്നു. പിന്നീട് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് കരുതിയത്. എന്നാല്‍ ഷിരൂരില്‍ ഒന്നും നടക്കുന്നില്ല. ദൃക്സാക്ഷികള്‍ പറയുന്നത് കേള്‍ക്കാൻ അധികൃതർ തയ്യാറാവുന്നില്ല. മകനെക്കുറിച്ച്‌ ഓർത്ത് പേടി തോന്നുന്നുണ്ട്. ജീവനുണ്ടോയെന്ന് പോലും അറിയില്ല. കർണാടക സർക്കാരിന്റെ രക്ഷാപ്രവർത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു. ഒന്നുകില്‍ പട്ടാളത്തെ ഇറക്കണം. അല്ലെങ്കില്‍…

Read More

പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു 

കോഴിക്കോട്: പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മരിച്ചു. കൊടുവള്ളി എളേറ്റില്‍ പുതിയോട്ടില്‍ കളുക്കാംചാലില്‍ കെ.സി ശരീഫിൻ്റെ മകള്‍ ഫാത്വിമ ബത്തൂലാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പനി ബാധിക്കുകയും പിന്നീട് ഭേദമാവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി പനി മൂർച്ഛിച്ചതിനെ തുടർന്ന് എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More
Click Here to Follow Us