സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളിൽ ടിക്കറ്റിന് സെസ് കൂട്ടി സർക്കാർ; വിശദാംശങ്ങൾ

ബെംഗളൂരു : കർണാടകത്തിൽ സിനിമാടിക്കറ്റിന് വിലകൂടും. ടിക്കറ്റിന് ഒരുശതമാനംമുതൽ രണ്ടുശതമാനംവരെ സെസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.

സിനിമാ മേഖലയിലുള്ളവർക്കായി ക്ഷേമഫണ്ട് സ്വരൂപിക്കുകയാണ് ലക്ഷ്യം. ഒ.ടി.ടി. സബ്‌സ്‌ക്രിപ്ഷൻ ഫീസിനും ഇതേനിരക്കിൽ സെസ് ഏർപ്പെടുത്തും.

പുതിയ നിർദേശമടങ്ങിയ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ക്ഷേമബോർഡ് രൂപവത്കരിക്കും.

  ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം

കർണാടക സിനി ആൻഡ് കൾച്ചറൽ ആക്ടിവിസ്റ്റ് വെൽഫെയർ ബിൽ 2024 എന്ന പേരിലാണ് ബിൽ കൊണ്ടുവന്നത്. ഏഴ് അംഗങ്ങളുള്ള ക്ഷേമബോർഡാണ് ലക്ഷ്യമിടുന്നത്.

കർണാടകത്തിൽ നടീനടന്മാരും സാങ്കേതികവിദഗ്ധരും ഉൾപ്പെടെ 2355 പേർ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us