മുണ്ടക്കൈ ഉരുൾപൊട്ടൽ; മരണ സംഖ്യ 264

കല്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 264 ആയി ഉയർന്നു. ഇതുവരെ നടത്തിയ തിരച്ചിലിൽ 173 മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ 96 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 91 ശരീരഭാഗങ്ങളും തിരച്ചിലിൽ ലഭിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി ലഭിക്കാനുള്ളത് 191 പേരേയാണ്. ഇവർക്കായി രാത്രിയിലും തിരച്ചിൽ തുടരുകയാണ്. അതേസമയം ദുരന്തമുഖത്തുൾപ്പെടെ ശക്തമായി തുടരുന്ന മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. മുണ്ടക്കൈയുൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ വീണ്ടും ഉരുൾപൊട്ടാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പദയാത്ര മാറ്റിവെക്കണം; ജെഡിഎസ് 

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് അടുത്ത മാസം മൂന്നിന് ബി.ജെ.പിയും ജെ.ഡി.എസും സംയുക്തമായി നടത്താൻ തീരുമാനിച്ച പദയാത്ര മാറ്റിവെക്കണമെന്ന് ജെ.ഡി.എസ് കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പഴയ മൈസൂരുവില്‍ പ്രത്യേകമായും പ്രളയ ഭീഷണി നിലനില്‍ക്കുന്ന വേളയില്‍ പദയാത്രയില്‍ അല്ല ദുരിതാശ്വാസ പ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കോർ കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയർന്നതായി കമ്മിറ്റി ചെയർമാൻ ജി.ടി. ഗൗഡ പറഞ്ഞു. ജെ.ഡി.എസിന്റെ ഈ ആവശ്യം ഇന്ന് ബി.ജെ.പി യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കും. ‘മുഡ’മുഖേന ഭാര്യക്ക് അനധികൃതമായി ഭൂമി അനുവദിച്ച മുഖ്യമന്ത്രി…

Read More

‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ് ; വൈറൽ ആയി പൊതുപ്രവർത്തകന്റെ സന്ദേശം 

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവർത്തനത്തിനിറങ്ങിയും സഹായങ്ങള്‍ കൈമാറിയുമെല്ലാം പരസ്പരം കൈകോർക്കുകയാണ് ഓരോരുത്തരും. കരള്‍ പിളർത്തുന്ന കാഴ്ചകള്‍ക്കിടയിലും സഹജീവി സ്നേഹത്തിന്റെ മാതൃകയായ നിരവധി കഥകളാണ് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഓരോരുത്തരും അവരവർക്ക് കഴിയുന്ന രീതിയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ പങ്കാളികളാകുമ്പോള്‍ വ്യത്യസ്തമായ ഒരു അഭ്യർഥനയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. ‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ -എന്നാണ് ഒരു പൊതുപ്രവർത്തകൻ വാട്സ് ആപ് മെസേജിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്. പലരും പൊതുപ്രവർത്തകന്റെ പേര് മറച്ച്‌ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ചേർത്തുപിടിക്കലിന്റെ വിവിധ…

Read More

വീട്ടിലെ തീപിടിത്തം; 3 പെൺകുട്ടികൾ വെന്തുമരിച്ചു

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ വെന്തുമരിച്ചു. സഹോദരങ്ങളായ അർഷ (10), നൈന (7), ആരാധന (5) എന്നിവരാണ് മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ പിതാവ് ദൗലത്ത് റാം (32) ഗുരുതരാവസ്ഥയിലാണ്. കൈക്ക് പൊള്ളലേറ്റ മാതാവ് സുരക്ഷിതയാണെന്ന് അധികൃതർ അറിയിച്ചു. സെക്ടർ എട്ടിലെ ചേരിപ്രദേശത്തെ വീട്ടിൽ ബുധനാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു ദുരന്തം. അഗ്നിരക്ഷ സേനയെത്തിയാണ് തീ പൂർണമായി അണച്ചത്. ഇലക്ട്രിക് ഷോട്ട് സർക്യൂട്ടാണ് ദുരന്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടാകുമ്പോൾ ബെഡിൽ ഉറങ്ങുകയായിരുന്ന മൂന്ന് കുട്ടികളും. ഗുരുതര പൊള്ളലേറ്റ മൂവരെയും…

Read More

വയനാട് വഴിയുള്ള മൈസൂരു യാത്ര ഒഴിവാക്കണമെന്ന് അധികൃതർ 

ബെംഗളൂരു: മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ ഭരണരകൂടം അറിയിച്ചു. വയനാട് വഴി പോകുന്നതിന് പകരം ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് നിർദേശം. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനുമാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയത്. അതേസമയം താമരശേരി ചുരം പാതയില്‍ രണ്ടാം വളവിന് താഴെ പത്ത് മീറ്ററിലധികം നീളത്തില്‍ കഴിഞ്ഞ…

Read More

കേരളത്തിൽ ഓഗസ്റ്റ് മൂന്നു വരെ അതിശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് മൂന്നുവരെ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ മഞ്ഞ അലർട്ടാണ്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴക്കും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ കൂടുതൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ…

Read More

അറിയിപ്പ്; കോഴിക്കോട്-കൊല്ലെഗൽ ദേശീയപാതയിൽ ഗതാഗതം നിരോധിച്ചു

ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഗുണ്ടൽപേട്ട് വഴിയുള്ള കോഴിക്കോട്-കൊല്ലെഗൽ ദേശീയപാത 766-ൽ ഗതാഗതം നിരോധിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. To advertise here, Contact Us യാത്രക്കാർ ഗുണ്ടൽപേട്ട്-ബന്ദിപ്പൂർ-ഗൂഡല്ലൂർ വഴി പോകണമെന്നും അറിയിച്ചു.

Read More

റിസർവേഷൻ പുനരാരംഭിച്ചു; ബെംഗളൂരു – എറണാകുളം വന്ദേഭാരതിന് ഉടൻ ടിക്കറ്റെടുക്കാം

vandhe

ബെംഗളൂരു: നാളെ കന്‍ോണ്‍മെന്റില്‍ നിന്നും സര്‍വീസ് തുടങ്ങി എറണാകുളം ജംഗഷന്‍ വരെയുമുളള വന്ദേഭാരത് സ്‌പെഷ്യല്‍ എക്‌സ്പ്രസിന്റെ (06002) ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച ടിക്കറ്റ് റിസര്‍വേഷന്‍ മണിക്കൂറുകള്‍ക്കുളളില്‍ നിര്‍ത്തിവെച്ചിരുന്നു. അതേസമയം എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുളള വന്ദേഭാരത് സര്‍വീസ് ഇന്ന് പുറപ്പെടും ബെംഗളൂരുവില്‍ നിന്നും എറണാകുളം വരെ 1465 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 2945 രൂപയുമാണ് നിരക്ക്‌

Read More

വയനാട്ടിലെ ഉരുൾപൊട്ടലിൽ കർണാടകക്കാരും കുടുങ്ങി; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : വയനാട്ടിലെ ഉരുൾപൊട്ടലിൽ കർണാടകത്തിൽ നിന്നുള്ളവരും ഉൾപ്പെട്ടതായി വിവരം. വയനാട്ടിൽ കർണാടകക്കാർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പ്രാഥമികവിവരമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വിവരം ലഭിച്ചപ്പോൾത്തന്നെ ഇവരെ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ഉറപ്പുവരുത്തിയതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കാൻ മൈസൂരു കെ.ആർ. ആശുപത്രിയിലും എച്ച്.ഡി. കോട്ടെ ആശുപത്രിയിലും സജ്ജീകരണമേർപ്പെടുത്തിയിട്ടുണ്ട്. ഇവരെ കൊണ്ടുവരാൻ വാഹനസൗകര്യവുമേർപ്പെടുത്തി. ചാമരാജ്‌നഗർ ഡെപ്യൂട്ടി കളക്ടർ ഓഫീസിൽ ഹെൽപ് ലൈൻ നമ്പർ തുടങ്ങിയിട്ടുണ്ട്. ഗുണ്ടൽപേട്ടിൽനിന്ന് വയനാട്ടിൽ സ്ഥിരമായി വിവിധ ജോലികൾക്കായി പോകുന്ന തൊഴിലാളികളാണ് ഉരുൾപൊട്ടലിൽപെട്ടതെന്നാണ് സൂചന. എത്ര തൊഴിലാളികൾ ഇതിൽപെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. ഏകോപനത്തിന് രണ്ട് ഐ.എ.എസ്.…

Read More

നഗരത്തിലെ പി.ജി കളിലെ സുരക്ഷാ ശക്തമാക്കാൻ പദ്ധതിയിട്ട് പോലീസ്

യുവതിയുടെ കൊലപാതകം പി.ജി.കളിലെ സുരക്ഷ സംബന്ധിച്ച് ഒട്ടെറെ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ സുരക്ഷ നടപടികള്‍ ശക്തമാക്കാന്‍ ഊര്‍ജിത നടപടികളുമായി പോലീസ്. കഴിഞ്ഞ ദിവസം കോറമംഗലയിലെ പി.ജി.യുടെ മൂന്നാം നിലയില്‍ അതിക്രമിച്ച് കയറിയ യുവാവ് 24 വയസ്സുകാരിയായ ബിഹാര്‍ സ്വദേശിനിയെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം പുതിയ താമസക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചരിത്രമുണ്ടെങ്കില്‍ ഇത് പോലീസിനെ അറിയിച്ചിരിക്കണം പിജികളിലെ പ്രവേശന കവാടങ്ങള്‍ ഉള്‍പ്പെടെ സുപ്രധാന ഇടങ്ങളില്‍ നിര്‍ബന്ധമായും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. ലെസന്‍സില്ലാത്ത പിജികള്‍ക്ക് എതിരെ കര്‍ശന നടപടി…

Read More
Click Here to Follow Us