‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ് ; വൈറൽ ആയി പൊതുപ്രവർത്തകന്റെ സന്ദേശം 

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവർത്തനത്തിനിറങ്ങിയും സഹായങ്ങള്‍ കൈമാറിയുമെല്ലാം പരസ്പരം കൈകോർക്കുകയാണ് ഓരോരുത്തരും.

കരള്‍ പിളർത്തുന്ന കാഴ്ചകള്‍ക്കിടയിലും സഹജീവി സ്നേഹത്തിന്റെ മാതൃകയായ നിരവധി കഥകളാണ് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.

ഓരോരുത്തരും അവരവർക്ക് കഴിയുന്ന രീതിയില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ പങ്കാളികളാകുമ്പോള്‍ വ്യത്യസ്തമായ ഒരു അഭ്യർഥനയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.

‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ -എന്നാണ് ഒരു പൊതുപ്രവർത്തകൻ വാട്സ് ആപ് മെസേജിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്.

പലരും പൊതുപ്രവർത്തകന്റെ പേര് മറച്ച്‌ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

ചേർത്തുപിടിക്കലിന്റെ വിവിധ മാതൃകകള്‍ നമുക്ക് മുമ്പില്‍ വരുമ്പോള്‍ നമ്മളെങ്ങനെ തോറ്റുപോകാനാണെന്നാണ് പലരുടെയും ചോദ്യം.

ഇവരെ പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ദുരന്തത്തിനും നമ്മെ തോല്‍പിക്കാനാവില്ലെന്നും ചിലർ കുറിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us