മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പദയാത്ര മാറ്റിവെക്കണം; ജെഡിഎസ് 

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് അടുത്ത മാസം മൂന്നിന് ബി.ജെ.പിയും ജെ.ഡി.എസും സംയുക്തമായി നടത്താൻ തീരുമാനിച്ച പദയാത്ര മാറ്റിവെക്കണമെന്ന് ജെ.ഡി.എസ് കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പഴയ മൈസൂരുവില്‍ പ്രത്യേകമായും പ്രളയ ഭീഷണി നിലനില്‍ക്കുന്ന വേളയില്‍ പദയാത്രയില്‍ അല്ല ദുരിതാശ്വാസ പ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കോർ കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയർന്നതായി കമ്മിറ്റി ചെയർമാൻ ജി.ടി. ഗൗഡ പറഞ്ഞു.

  കൊടും ചൂട്: ഓൺലൈൻ ക്ലാസുകളിലേക്ക്; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ നിർത്തി വെക്കാൻ നിർദേശം; 

ജെ.ഡി.എസിന്റെ ഈ ആവശ്യം ഇന്ന് ബി.ജെ.പി യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കും.

‘മുഡ’മുഖേന ഭാര്യക്ക് അനധികൃതമായി ഭൂമി അനുവദിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കായിരുന്നു പദയാത്ര നടത്താൻ തീരുമാനിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us