മലയാളം മിഷൻ സുഗതാജ്ഞലി കാവ്യാലപന മൽസര വിജയികൾ

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക സുഗതാജ്ഞലി കാവ്യാലാപന മൽസരത്തിൻ്റെ ചാപ്റ്റർ തല മൽസരങ്ങളുടെ സമാപന സമ്മേളനവും ഫലപ്രഖ്യാപനവും നടത്തി.

കവി കുരീപ്പുഴ ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കർണ്ണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ അധ്യക്ഷം വഹിച്ചു.

ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, സെക്രട്ടറി ഹിത വേണുഗോപാൽ, അധ്യാപിക നീതു കുറ്റിമാക്കൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലെ മൽസരങ്ങളുടെ വിധിനിർണ്ണയത്തിനു നേതൃത്വം നൽകിയ ആതിര മധു, വേലു ഹരിദാസ്, വിജു നായരങ്ങാടി എന്നിവർ മൽസരങ്ങളെ വിലയിരുത്തി സംസാരിച്ചുകൊണ്ട് മൽസരഫലങ്ങൾ പ്രഖ്യാപിച്ചു.

  ഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി പൊലീസിന് മുൻപാകെ കീഴടങ്ങി യുവാവ്

സുഗതാജ്ഞലി മൽസരങ്ങളുടെ കോ ഓർഡിനേറ്റർ ജീവൻ രാജൻ സ്വാഗതവും അക്കാദമിക് കോ ഓർഡിനേറ്റർ മീര നാരായണൻ നന്ദിയും പറഞ്ഞു.

ചാപ്റ്റർ മൽസര വിജയികൾ.
സുബ് ജൂനിയർ

ഒന്നാം സ്ഥാനം : ദക്ഷ് എൻ. സ്വരൂപ്
(കേരള സമാജം, മൈസൂർ മേഖല)

രണ്ടാം സ്ഥാനം : നിയ ലക്ഷ്മി. എൻ
(മുദ്ര മലയാള വേദി, മൈസൂർ മേഖല)

മൂന്നാം സ്ഥാനം : പ്രാർത്ഥന മിഥുൻ വർമ്മ
(പഠനം പാല്പായസം, ഈസ്റ്റ് മേഖല)

ജൂനിയർ വിഭാഗം
ഒന്നാം സ്ഥാനം : മിഥാലി. പി.
(വികാസ്, നോർത്ത് മേഖല)

  സ്റ്റാലിന്‍ പറയുന്നത് ശരിയാണ് എനിക്ക് ഡി.എം.കെയെ തോല്‍പ്പിക്കാനാവില്ല; പക്ഷേ ജനങ്ങള്‍ക്ക് കഴിയുമെന്ന് അമിത് ഷാ

രണ്ടാം സ്ഥാനം.: തനിഷ്ക. എം. വി.
(മൈത്രി മലയാളം, മൈസൂർ മേഖല)

മൂന്നാം സ്ഥാനം : മൈഥിലി ദീപു കൃഷ്ണ
(രാജരാജേശ്വരി മലയാളി സമാജം, വെസ്റ്റ് മേഖല)

സീനിയർ വിഭാഗം
ഒന്നാം സ്ഥാനം : ഹൃതിക മനോജ്
(കെ. എൻ. എസ്. എസ്. ജയമഹൽ, നോർത്ത് മേഖല)രണ്ടാം സ്ഥാനം : ദിയ. എസ്.
അക്ഷര മലയാള വേദി, നഞ്ചൻഗുഡ്, മൈസൂർ മേഖല)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ പാർപ്പിടസമുച്ചയത്തിന്റെ മഴവെള്ള സംഭരണിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

Related posts

Click Here to Follow Us