ഷവർമക്കടകളിൽ നിന്നും പരിശോധനയിൽ കണ്ടെടുത്ത 17 സാംപിളുകളിൽ പകുതിയും ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തൽ

ബെംഗളൂരു : കർണാടകത്തിൽ ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി.

പത്ത്‌ ജില്ലകളിൽനിന്നായി 17 സാംപിളുകൾ പരിശോധിച്ചപ്പോൾ എട്ടെണ്ണവും ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തി.

ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, മൈസൂരു, തുമകൂരു, ഹുബ്ബള്ളി, മംഗളൂരു, ബല്ലാരി, ബെലഗാവി തുടങ്ങിയ ജില്ലകളിലാണ് പരിശോധനനടത്തിയത്.

ബാക്ടീരിയയുടെയും യീസ്റ്റിന്റെയും അളവ് കൂടുതലാണെന്നാണ് കണ്ടെത്തൽ. പലകടകളിലും വൃത്തിഹീനമായ സാഹചര്യത്തിൽ പാകംചെയ്യൽ, വിതരണംചെയ്യുന്ന സമയത്തെ ശുചിത്വക്കുറവ് എന്നിവ കണ്ടെത്തി.

ലാബ് റിപ്പോർട്ടിനെത്തുടർന്ന് വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഷവർമയുണ്ടാക്കിയ സ്ഥാപനങ്ങൾക്കെതിരേ നടപടിയാരംഭിച്ചതായി ഭക്ഷ്യസുരക്ഷാ കമ്മിഷണർ കെ. ശ്രീനിവാസ് അറിയിച്ചു.

പഴകാത്ത ഇറച്ചിയുപയോഗിച്ച് ഷവർമയുണ്ടാക്കണമെന്നും എഫ്.എസ്.എസ്.എ.ഐ. ലൈസൻസുള്ള ഹോട്ടലുകളിൽനിന്നുമാത്രമേ ആളുകൾ വാങ്ങാവൂവെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് നിർദേശിച്ചു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഷവർമകഴിച്ചശേഷം ഭക്ഷ്യവിഷബാധയേറ്റതായുള്ള പരാതിയെത്തുടർന്നാണ് പരിശോധനനടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us