ബഹിരാകാശനിലയത്തിൽ നിന്ന് സുനിത വില്യംസിൻ്റെ മടങ്ങിവരവ് വൈകുന്നതിൽ ആശങ്കവേണ്ട; ഐഎസ്ആർഒ മേധാവി എസ്. സോമനാഥ്

ബെംഗളൂരു : അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്.) നിന്ന് ഇന്ത്യൻവംശജയായ സുനിതാ വില്യംസിന്റെ മടങ്ങിവരവ് വൈകുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.

ബഹിരാകാശനിലയം മനുഷ്യർക്ക് വളരെക്കാലം താമസിക്കാൻ സുരക്ഷിതമായ സ്ഥലമാണ്. ബഹിരാകാശനിലയത്തിലുള്ളവരെല്ലാം ഒരുദിവസം തിരിച്ചെത്തും.

ബോയിങ് സ്റ്റാർലൈനർ എന്ന പുതിയ ക്രൂ മൊഡ്യൂളിനെക്കുറിച്ചും സുരക്ഷിതമായി മടങ്ങിവരാനുള്ള അതിന്റെ കഴിവിനെക്കുറിച്ചുമുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

സുരക്ഷിതമായി ഭൂമിയിലെത്താനുള്ള കഴിവ് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിനുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ടതില്ല.

തങ്ങളെല്ലാവരും സുനിതയുടെ ധീരതയിൽ അഭിമാനിക്കുകയാണെന്നും ഇനിയും ധാരാളം ദൗത്യങ്ങൾ അവർക്ക് മുന്നിലുണ്ടെന്നും സോമനാഥ് പറഞ്ഞു.

ജൂൺ അഞ്ചിനാണ് സുനിതയും സഹയാത്രികനായ ബുച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts