Month: June 2024
സംസ്ഥാനത്ത് പ്രസവിച്ച സ്ത്രീകളെ ഒറ്റക്ക് താമസിപ്പിക്കുന്ന ആചാരം; മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ടുതേടി
ബെംഗളൂരു : ആർത്തവസമയത്തും പ്രസവിച്ചശേഷവും സ്ത്രീകളെ വീട്ടിൽ നിന്നുമാറ്റി അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കുടിലുകളിലുംമറ്റും ഒറ്റയ്ക്ക് താമസിപ്പിക്കുന്നതായി റിപ്പോർട്ട്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കർണാടക സർക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടു. കർണാടകത്തിലെ തുമകൂരുവിൽ കാഡുഗൊള്ള സമുദായത്തിലെ കുടുംബങ്ങളിൽ ഈ ദുരാചാരം നടക്കുന്നെന്ന വിവരം പുറത്തുവന്നതിനെത്തുടർന്നാണ് നടപടി.
Read Moreനഗരം കൂടുതൽ പരിസ്ഥിതി സൗഹൃദത്തിലേക്ക്; ബെംഗളൂരു വിമാനത്താവളത്തിൽ ഇലക്‌ട്രിക് ടാക്സി സർവീസ് ആരംഭിച്ചു
ബെംഗളൂരു : കൂടുതൽ പരിസ്ഥിതി സൗഹൃദമാകുന്നതിന്റെ ഭാഗമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്‌ട്രിക് ടാക്സി സർവീസ് ആരംഭിച്ച് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.). സ്വകാര്യകമ്പനിയായ റിഫെക്‌സ് ഇവീൽസുമായി സഹകരിച്ചാണ് ഇലക്‌ട്രിക് ടാക്സി ആരംഭിച്ചത്. യാത്രക്കാർക്ക് വിമാനത്താവളത്തിലെ ടാക്സി സ്റ്റാൻഡിൽ നിന്നോ ‘ബി.എൽ.ആർ. പൾസ്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടാക്സി ബുക്ക് ചെയ്യാം. ആദ്യത്തെ നാലു കിലോമീറ്ററിന് 100 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 24 രൂപ വീതവുമായിരിക്കും നിരക്ക്. രാജ്യത്ത് ആദ്യം സ്വന്തമായി ടാക്സി സർവീസ് ആരംഭിച്ചത് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു.…
Read Moreഗർഭധാരണം ഭാര്യയുടെ അവകാശമെന്ന് ഹൈക്കോടതി; കൊലക്കേസ് പ്രതിക്ക് 30 ദിവസത്തെ പരോൾ അനുവദിച്ചു
ബെംഗളൂരു : സന്താനങ്ങളുണ്ടാകാനുള്ള ദാമ്പത്യാവകാശം നിഷേധിക്കപ്പെടുന്നുവെന്നാരോപിച്ച് ഭാര്യ സമർപ്പിച്ച ഹർജിയിൽ കൊലക്കേസ് പ്രതിക്ക് 30 ദിവസത്തെ പരോൾ കർണാടക ഹൈക്കോടതി അനുവദിച്ചു. പ്രതിയെ പരോളിൽ വിട്ടയക്കാൻ കോടതി ജയിൽ അധികൃതർക്ക് നിർദേശംനൽകി. കോലാർ സ്വദേശിനിയായ 31-കാരി നൽകിയ പരാതിയിലാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ പ്രതിക്ക് പരോൾ അനുവദിച്ചത്. കൊലക്കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളുമായി 2023 ഏപ്രിലിലായിരുന്നു യുവതിയുടെ വിവാഹം. 15 ദിവസം പരോൾ ലഭിച്ചതിനെത്തുടർന്നായിരുന്നു വിവാഹം നടത്തിയത്. ഇരുവരും നേരത്തേ പ്രണയത്തിലായിരുന്നു. സന്താനങ്ങളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നു കാണിച്ച് ഭർത്താവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി…
Read Moreരാഹുൽ ഗാന്ധി ഇന്ന് ബെംഗളൂരു കോടതിയിൽ ഹാജരായേക്കും
ബെംഗളൂരു : ബി.ജെ.പി. നൽകിയ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ബെംഗളൂരുവിലെ കോടതിയിൽ ഹാജരായേക്കും. ബെംഗളൂരുവിലെ 42-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ കോടതി വെള്ളിയാഴ്ച രാഹുലിനോട് ഹാജരാകാൻ കഴിഞ്ഞ ശനിയാഴ്ച ഉത്തരവിട്ടിരുന്നു. ഇതിൽ വീഴ്ചവരുത്തരുതെന്ന് നിർദേശിച്ചിരുന്നു. കഴിഞ്ഞവർഷത്തെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സർക്കാരിനെതിരേ കോൺഗ്രസ് പ്രസിദ്ധീകരിച്ച പരസ്യത്തിന്റെപേരിലാണ് അപകീർത്തിക്കേസ്. രാഹുലിനൊപ്പം മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേസിൽ പ്രതികളാണ്. മൂന്നുപേരോടും കഴിഞ്ഞ ശനിയാഴ്ച നേരിട്ടുഹാജരാകാൻ കോടതി നോട്ടീസുനൽകിയിരുന്നു. ഇതുപ്രകാരം സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഹാജരായി. ഇവർക്ക് കോടതി ജാമ്യമനുവദിക്കുകയുംചെയ്തു.…
Read Moreലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസിന് വോട്ടുചെയ്തില്ലെന്ന് പറഞ്ഞ് സൊസൈറ്റി പാൽ വാങ്ങിയില്ല; പ്രതിഷേധിച്ച് ഹാസനിലെ കർഷകർ
ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാസനിൽ ജെ.ഡി.എസിന് വോട്ടുചെയ്യാത്തതിനാൽ മിൽക്ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പാൽ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കർഷകർ. ഹാസന് സമീപത്തെ സോമനഹള്ളി ഗ്രാമവാസികൾ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. ജെ.ഡി.എസുകാരാണ് സൊസൈറ്റി നടത്തുന്നതെന്നും കോൺഗ്രസിന് വോട്ടുചെയ്തതിനാൽ കർഷകരുടെ പാൽ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ഹാസൻ ജില്ലാ കോ-ഓപ്പറേറ്റീവ് സെൻട്രൽ ബാങ്ക് പ്രസിഡന്റും ജെ.ഡി.എസ്. നേതാക്കളുമാണ് സൊസൈറ്റിയിൽ സമ്മർദം ചെലുത്തുന്നതെന്നും കർഷകർ ആരോപിച്ചു. ഡെപ്യൂട്ടി കമ്മിഷണർക്ക് നിവേദനം നൽകി. ആരോപണം അന്വേഷിക്കുമെന്ന് ഹാസൻ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി യൂണിയൻ മാനേജിങ് ഡയറക്ടർ…
Read Moreസർക്കാരിന് തിരിച്ചടിയായി ബി. നാഗേന്ദ്രയുടെ രാജി
ബെംഗളൂരു: പട്ടികവർഗ വികസന കോർപ്പറേഷന്റെ ഫണ്ട് തിരിമറിനടത്തിയ കേസ് മന്ത്രി ബി. നാഗേന്ദ്രയുടെ രാജിയിൽ കലാശിച്ചത് സിദ്ധരാമയ്യ സർക്കാരിന് കനത്തതിരിച്ചടിയായി. കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ അഴിമതി വലിയ തിരഞ്ഞെടുപ്പു പ്രചാരണമാക്കി വിജയംനേടിയാണ് സിദ്ധരാമയ്യ സർക്കാർ അധികാരത്തിലെത്തിയത്. കരാറുകാരോട് 40 ശതമാനം കമ്മിഷൻ വാങ്ങുന്ന സർക്കാരാണ് ബി.ജെ.പി.യുടേതെന്നായിരുന്നു കോൺഗ്രസ് ആരോപണം. അഴിമതിവിഷയത്തിൽ അന്ന് നിയമസഭ സ്തംഭിപ്പിക്കുന്നതടക്കമുള്ള പ്രക്ഷോഭങ്ങൾക്കുവരെ കോൺഗ്രസ് നേതൃത്വംനൽകിയിരുന്നു. അഴിമതിക്കെതിരായ സർക്കാരെന്നു പറഞ്ഞ് അധികാരത്തിലെത്തി ഒരുവർഷം കഴിയുന്നവേളയിലാണ് അഴിമതിയാരോപണത്തിൽപ്പെട്ട് ഒരു മന്ത്രിക്ക് സ്ഥാനമൊഴിയേണ്ടിവന്നിരിക്കുന്നത്.
Read Moreപുതിയ എൻ.ഡി.എ. സർക്കാരിൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കുമാരസ്വാമി
ബെംഗളൂരു : പുതിയ എൻ.ഡി.എ. സർക്കാരിൽ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ജെ.ഡി.എസ്. പുതുതായി എൻ.ഡി.എ.യിലെത്തിയ പാർട്ടിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുമെന്നാണ് നേതാക്കൾ കരുതുന്നത്. കർണാടകത്തിൽ മൂന്ന് സീറ്റുകളിൽ മത്സരിച്ചപാർട്ടി രണ്ടു സീറ്റുകളിൽ വിജയിച്ചു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പാർട്ടിക്ക് ബി.ജെ.പി. പരിഗണനനൽകുമെന്നാണ് പ്രതീക്ഷ. മണ്ഡ്യയിൽനിന്ന് വിജയം നേടിയ ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയാണ് മന്ത്രിസ്ഥാനത്തേക്ക് കണ്ണുവെക്കുന്നത്. ബുധനാഴ്ച ഡൽഹിയിൽ ചേർന്ന എൻ.ഡി.എ.യോഗത്തിൽ കുമാരസ്വാമി പങ്കെടുത്തു. മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുമെന്ന പ്രതീക്ഷ കുമാരസ്വാമി മാധ്യമങ്ങളുമായി പങ്കുവെച്ചു. പാർട്ടി ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം…
Read Moreകർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ അംഗങ്ങൾക്കൊപ്പം ട്രക്കിങ്ങിന് പോയ 2 മലയാളികൾ മരിച്ചു; മൃതദേഹങ്ങൾ ഇന്ന് ബെംഗളൂരുവിലെത്തിച്ചേക്കും
ബെംഗളൂരു : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് മരിച്ചവരിൽ ഒരു മലയാളികൂടി. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിനി വി.കെ. സിന്ധുവാണ് (45) മരിച്ചത്. ഡെല്ലിൽ സോഫ്റ്റ്‌വേർ എൻജിനിയറായ സിന്ധു ബെംഗളൂരു കൊത്തന്നൂരിലായിരുന്നു താമസം. ഇതോടെ ട്രക്കിങ്ങിനിടെ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. ബെംഗളൂരു ജക്കൂരിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ആശാ സുധാകറാണ് (ആർ.എം. ആശാവതി-71) മരിച്ച മറ്റൊരു മലയാളി. കർണാടക മൗണ്ടനീറിങ് അസോസിയേഷനിൽ അംഗങ്ങളാണ് ഇരുവരും. ട്രക്കിങ്ങിനുപോയ 22 അംഗ സംഘത്തിൽ ഒൻപതുപേരാണ് മരിച്ചത്. എല്ലാവരും ബെംഗളൂരുവിൽ താമസിക്കുന്നവരാണ്. സംഘത്തിലുണ്ടായിരുന്ന ആശയുടെ ഭർത്താവ് എസ്.…
Read Moreമോദിക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പാണ് നടന്നതെന്നു രാഹുല്‍ ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഓഹരി വിപണിയില്‍ സംഭവിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവർക്കെതിരെ രാഹുല്‍ പ്രതികരിച്ചത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, വ്യാജ എക്സിറ്റ് പോള്‍ നടത്തിയവര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണം. ഇതിനെതിരെ…
Read More