പുതിയ എൻ.ഡി.എ. സർക്കാരിൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കുമാരസ്വാമി

ബെംഗളൂരു : പുതിയ എൻ.ഡി.എ. സർക്കാരിൽ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ജെ.ഡി.എസ്. പുതുതായി എൻ.ഡി.എ.യിലെത്തിയ പാർട്ടിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുമെന്നാണ് നേതാക്കൾ കരുതുന്നത്.

കർണാടകത്തിൽ മൂന്ന് സീറ്റുകളിൽ മത്സരിച്ചപാർട്ടി രണ്ടു സീറ്റുകളിൽ വിജയിച്ചു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പാർട്ടിക്ക് ബി.ജെ.പി. പരിഗണനനൽകുമെന്നാണ് പ്രതീക്ഷ.

മണ്ഡ്യയിൽനിന്ന് വിജയം നേടിയ ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയാണ് മന്ത്രിസ്ഥാനത്തേക്ക് കണ്ണുവെക്കുന്നത്.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

ബുധനാഴ്ച ഡൽഹിയിൽ ചേർന്ന എൻ.ഡി.എ.യോഗത്തിൽ കുമാരസ്വാമി പങ്കെടുത്തു. മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുമെന്ന പ്രതീക്ഷ കുമാരസ്വാമി മാധ്യമങ്ങളുമായി പങ്കുവെച്ചു.

പാർട്ടി ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം മന്ത്രിസ്ഥാനം ലഭിച്ചാൽ കൃഷിവകുപ്പിനോടാണ് താത്പര്യമെന്ന് അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ജെ.ഡി.എസ്. എൻ.ഡി.എ.യിൽ ചേർന്നത്. കർണാടകത്തിൽ തകർച്ച നേരിട്ട പാർട്ടിയെ അതിൽനിന്ന് അതിജീവിപ്പിക്കാനാണ് ബി.ജെ.പി.യോടൊപ്പം ചേരുന്നതെന്നായിരുന്നു ദേവഗൗഡ അന്ന് വിശദീകരിച്ചത്.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

അന്നു തന്നെ കുമാരസ്വാമിക്ക് കേന്ദ്രമന്ത്രി സ്ഥാനം പാർട്ടി ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
[masterslider id="10"]

Related posts