തുണി മടക്കി വെച്ചില്ല;10 വയസുകാരിയെ കാലിൽ പിടിച്ച് തറയിൽ എറിഞ്ഞു; പിതാവിന്റെ ക്രൂര പീഡനം 

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിക്ക് അച്ഛന്റ ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്തായിരന്നു മര്‍ദനം. കുട്ടിയുടെ തോളെല്ലിന് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കട്ടിലില്‍ കിടക്കുന്ന വസ്ത്രം കുട്ടി മടക്കിവയ്ക്കാന്‍ താമസിച്ചെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ തല കതകില്‍ പല തവണ ഇടിച്ചതായും കാലില്‍ പിടിച്ച്‌ തറയിലേക്ക് എറിഞ്ഞതായും തോളില്‍ ഇടിച്ചതായും പത്തുവയസുകാരി പോലീസില്‍ മൊഴി നല്‍കി. കൊലപാതകശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read More

കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ; അഘോരി സന്യാസിയുടെ യാത്ര പോലീസ് തടഞ്ഞു 

ചെന്നൈ: കാറിന്റെ ഡാഷ് ബോര്‍ഡില്‍ തലയോട്ടികള്‍ നിരത്തിവെച്ച്‌ യാത്ര ചെയ്ത അഘോരി സന്ന്യാസിയെ പോലീസ് പിഴയീടാക്കി വിട്ടയച്ചു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് പിഴ ചുമത്തിയതെന്നാണ് പോലീസ് പറയുന്നത്. തിരുവണ്ണാമലൈ-തേരടി റോഡിലാണ് തലയോട്ടികള്‍ നിരത്തിവെച്ച കാര്‍ നാട്ടുകാരെയും പോലീസിനെയും പരിഭ്രാന്തിയിലാക്കിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ സ്ഥാനത്ത് അഘോരി നാഗസാധു എന്ന ബോർഡും വച്ചായിരുന്നു ഇയാളുടെ യാത്ര. പുറത്ത് പരമശിവന്റെ ചിത്രം പതിച്ചിരുന്നു. നഗരത്തില്‍ ദുര്‍മന്ത്രവാദികള്‍ എത്തിയിരിക്കുന്നെന്ന് വാര്‍ത്തപരന്നതോടെ ജനം തടിച്ചുകൂടി. പോലീസും സ്ഥലത്തെത്തി. അതിനുശേഷമാണ് കാറിന്റെ ഉടമയായ സന്ന്യാസി സ്ഥലത്തെത്തിയത്. ഋഷികേശിലെ അഘോരി…

Read More

പോക്സോ കേസ്; യെദ്യൂരപ്പ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി 

ബെംഗളൂരു: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ഈ വർഷം മാർച്ചില്‍ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കർണാടക പോലീസിന്റെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് മുമ്പാകെ യെദ്യൂരപ്പ ഹാജരായത്. ജൂണ്‍ 12 ന് പോക്‌സോ കേസിന്റെ അന്വേഷണത്തിന് ഹാജരാകാൻ യെദ്യൂരപ്പയ്ക്ക് സിഐഡി സമൻസ് അയച്ചെങ്കിലും അദ്ദേഹം സമയം തേടിയിരുന്നു തന്റെ പിതാവിന് നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അന്വേഷണം നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും യെദ്യൂരപ്പയുടെ മകനുമായ ബി വൈ വിജയേന്ദ്ര…

Read More

ഫോട്ടോ ഷൂട്ടിനിടെ വെള്ളക്കെട്ടിൽ വീണ് രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു

death

ബെംഗളൂരു : ഫോട്ടോ ഷൂട്ടിനിടെ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു. ബെംഗളൂരുവിൽ സ്വകാര്യ കോളേജ് വിദ്യാർഥികളായ മുഹമ്മദ് താഹ (18), മുഹമ്മദ് ഒയേഷ് ഖാൻ (18) എന്നിവരാണ് മരിച്ചത്. ബെട്ടഹലസൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് ആറു സുഹൃത്തുക്കൾ ഫോട്ടോ ഷൂട്ടിനായി ബെട്ടഹലസൂരിലെത്തിയതായിരുന്നു. താഹയും ഒയേഷ് ഖാനും ചിത്രങ്ങളെടുക്കാൻ വെള്ളത്തിലിറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും സാധിച്ചില്ല. പിന്നീട് പോലീസും അഗ്നിരക്ഷാ സേനയുമെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Read More

ഇന്ന് മധുര-ബെംഗളൂരു വന്ദേഭാരത് തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടക്കും

vandhe

ചെന്നൈ : മധുരയിൽ നിന്ന് ബെംഗളൂരുവിലേക്ക് അനുവദിച്ച വന്ദേഭാരത് തീവണ്ടിയുടെ പരീക്ഷണ ഓട്ടം തിങ്കളാഴ്ച നടക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. മധുരയിൽനിന്ന് രാവിലെ 5.15-ന് പുറപ്പെടുന്ന തീവണ്ടി 7.15-ന് തിരുച്ചിറപ്പള്ളിയിലും 9.55-ന് സേലത്തും ഉച്ചയ്ക്ക് 1.15-ന് ബെംഗളൂരുമെത്തും. ഉച്ചയ്ക്ക് 1.45-ന് ബെംഗളൂരുവിൽനിന്ന് തിരിക്കുന്ന തീവണ്ടി വൈകീട്ട് അഞ്ചിന് സേലത്തും രാത്രി 8.20-ന് തിരുച്ചിറപ്പള്ളിയും രാത്രി 10.25 -ന് മധുരയിലുമെത്തുമെന്നും അധികൃതർ അറിയിച്ചു.

Read More

മലയാളിയായ 5 വയസ്സുകാരൻ ബെംഗളൂരു-മൈസൂരു പാതയിൽ ഉണ്ടായ കാറപകടത്തിൽ മരിച്ചു

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ മലയാളികുടുംബം സഞ്ചരിച്ച കാർ ലോറിയിലിടിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് ടി.കെ. ഹൗസിൽ ഷാനവാസിന്റെ മകൻ മുഹമ്മദ് തമീം ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ നാലോടെ മാണ്ഡ്യയിലായിരുന്നു അപകടം. ഹൈദരാബാദിൽ താമസിക്കുന്ന കുടുംബം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ലോറിയുടെ പിന്നിലിടിച്ച കാർ തലകീഴായി മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ തമീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാനവാസിന്റെ ഭാര്യ സുഹൈലയെ പരിക്കുകളോടെ ആദ്യം മൈസൂരുവിലെ ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസിലും പ്രവേശിപ്പിച്ചു.

Read More

വൈദ്യുതാഘാതമേറ്റ് സ്കൂൾ വിദ്യാർഥി മരിച്ചു;

ബെംഗളൂരു : ചിക്കമഗളൂരുവിൽ െറസിഡൻഷ്യൽ സ്കൂൾവിദ്യാർഥി സ്കൂൾ പരിസരത്ത് വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചു. ചിക്കമഗളൂരു ഹുല്ലഹള്ളി സ്വദേശി ആകാശ് (13) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കാഡുർ കുപ്പാളിലെ മൊറാർജി െറസിഡൻഷ്യൽ സ്കൂൾ പരിസരത്താണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയായിരുന്ന ആകാശ് മരത്തിൽ കയറുന്നതിനിടെ നിയന്ത്രണംവിട്ട് വൈദ്യുതി ലൈനിൽ തൊടുകയായിരുന്നു. നിലത്തുവീണ കുട്ടിയെ ഉടൻ കാഡുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇതേത്തുടർന്ന് വിദ്യാർഥിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു. മുൻ എം.എൽ.എ. വൈ.എസ്.വി. ദത്തയും സ്കൂളിലെത്തി സാമൂഹികക്ഷേമവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടു. പിന്നീട് സാമൂഹികക്ഷേമവകുപ്പ്…

Read More

വിലക്കയറ്റ ഭീഷണിയിൽ സംസ്ഥാനം; പൊറുതിമുട്ടിനിൽക്കുന്ന ജനത്തിന് ഇരുട്ടടി

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതോടെ വിവിധ മേഖലകളിൽ വിലക്കയറ്റഭീഷണി. ഗതാഗതത്തിനും അവശ്യസാധനങ്ങൾക്കും ചെലവേറാനുള്ള സാധ്യത കൂടിയിരിക്കുകയാണ്. ടിക്കറ്റുനിരക്ക് വർധിപ്പിക്കാനുള്ള കർണാടക ആർ.ടി.സി.യുടെ നീക്കത്തിന് ഇന്ധനവിലവർധന ബലം പകരും. നാലുവർഷത്തിനുശേഷം ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തയ്യാറെടുത്തു വരികയായിരുന്നു കർണാടക ആർ.ടി.സി. ഡീസലിന് വില വർധിപ്പിച്ചതിനാൽ ടിക്കറ്റ് നിരക്ക് ഉടൻ വർധിപ്പിക്കാനാണ് സാധ്യത. നിരക്കുവർധനയ്ക്കുള്ള കോർപ്പറേഷന്റെ നിർദേശം സർക്കാരിന്റെ പരിഗണനയിലാണിപ്പോൾ. ടിക്കറ്റ് നിരക്കിൽ 25 മുതൽ 30 ശതമാനംവരെ വർധനയാണ് കർണാടക ആർ.ടി.സി. ലക്ഷ്യമിടുന്നത്. 2020-ലാണ് ഇതിനുമുൻപ് ടിക്കറ്റ്…

Read More

വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റ് 15-ന് ആരംഭിക്കും

മുംബൈ : രാജ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റ് 15-ന് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. വന്ദേമെട്രോയുടെ പരീക്ഷണയോട്ടവും ഇതോടൊപ്പം നടക്കും. നിലവിൽ ഓടുന്ന വന്ദേഭാരത് ട്രെയിനുകളിൽ സ്ലീപ്പർകോച്ചുകളില്ല. അതിനാൽ ശരാശരി എട്ടുമണിക്കൂർവരെയുള്ള ഓട്ടത്തിനാണ് ഇതുപയോഗിക്കുന്നത്. ദീർഘദൂരവണ്ടികളായിട്ടായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉപയോഗിക്കുക. 11 എ.സി ത്രീ ടയർ, നാല് എ.സി. ടു ടയർ, ഒരു എ.സി. ഫസ്റ്റ് ക്ലാസ് എന്നിവയടക്കം 16 കോച്ചുകളാവും വന്ദേഭാരത് സ്ലീപ്പറിൽ ഉണ്ടാവുക. ഇതിലെല്ലാമായി 823 യാത്രക്കാർക്ക് സഞ്ചരിക്കാം. രാജധാനി, തേജസ് ട്രെയിനുകളെക്കാൾ മെച്ചപ്പെട്ടതായിരിക്കും…

Read More

വിദ്യാർഥികളില്ല; 24 വർഷം പഴക്കമുള്ള നഗരത്തിലെ പ്രമുഖ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം അവസാനിപ്പിച്ചു

ബെംഗളൂരു : പ്രമുഖ ജേണലിസം പഠനസ്ഥാപനമായ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ പ്രവർത്തനം അവസാനിപ്പിച്ചു. ഈ വർഷം ജേണലിസം കോഴ്‌സിന് പഠിക്കാൻ വേണ്ടത്ര വിദ്യാർഥികളെത്താത്തതിനെത്തുടർന്നാണിത്. ജേണലിസം കോഴ്‌സ് ഇനി നടത്തുന്നില്ലെന്ന് കാണിച്ച് ഇത്തവണ കോഴ്‌സിന് ചേർന്ന വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഇ മെയിൽ സന്ദേശമയച്ചു. ഇവർ അടച്ച ഫീസ് തിരിച്ചടക്കാൻ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. പത്ത് ദിവസത്തിനകം പണം തിരിച്ചുനൽകുമെന്നാണ് വാഗ്ദാനം. ജൂലായ് 22-ന് പുതിയ ബാച്ചുകൾ ആരംഭിക്കാനിരുന്നതായിരുന്നു. പ്രിന്റ്, ബ്രോഡ്കാസ്റ്റ്, മൾട്ടി മീഡിയ ജേണലിസം എന്നിവയിൽ അണ്ടർഗ്രാജുവേറ്റ്,…

Read More