പാലക്കാട്‌ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി

പാലക്കാട്: പത്തിരിപ്പാലയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കാണാതായി. അതുൽ കൃഷ്ണ, ആദിത്യൻ, അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. രണ്ട് പേർ പത്താം ക്ലാസിലും ഒരു കുട്ടി ആറാം ക്ലാസിലുമാണ് പഠിക്കുന്നത്. സ്കൂളിലേക്ക് പോയ കുട്ടികൾ അവിടെ എത്തിയില്ലെന്നു വൈകീട്ടാണ് രക്ഷിതാക്കൾക്ക് വിവരം ലഭിച്ചത്. മങ്കര, ഒറ്റപ്പാലം പൊലീസും ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചു.  

Read More

സൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു 

ബെംഗളൂരു: പീഡനക്കേസിൽ അറസ്റ്റിലായ സൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജൂലൈ ഒന്നുവരെ ക്രമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന്‍റെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഹാ​സ​ൻ മു​ൻ എം.​പി പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ സ​ഹോ​ദ​ര​നാ​ണ് സൂ​ര​ജ്. പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി അ​ർ​ക്ക​ൽ​ഗു​ഡ് സ്വ​ദേ​ശി​യാ​യ 27കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ സൂരജിനെ അ​റ​സ്റ്റ് ചെയ്തത്. ​ ജെ.​ഡി-.എ​സ്​ പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വ്​ സ്വ​കാ​ര്യ ചാ​ന​ലി​ലൂ​ടെ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ക​യും പി​ന്നീ​ട് പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഐ.​പി.​സി 377, 342, 506, 34 വ​കു​പ്പു​ക​ളാ​ണ്​ സൂ​ര​ജി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.…

Read More

ടർബോ ഒടിടി യിലേക്ക് 

തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടി- വൈശാഖ് ചിത്രം ‘ടർബോ’. ബോക്സ് ഓഫീസില്‍ നിന്നും 70 കോടി രൂപയോളമാണ് ഇതുവരെ ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ളൊരു അപ്ഡേറ്റ് വന്നിരിക്കുകയാണ്. ടർബോയുടെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സോണി ലിവ് ആണ്. മമ്മൂട്ടിക്കമ്പനിയുടെ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച തുകയാണ് ടർബോയ്ക്ക് ലഭിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ ആണ് നേടിയെടുത്തത്. അതേസമയം, എന്നു മുതല്‍ ചിത്രം സോണി ലിവില്‍ സ്ട്രീം ചെയ്യുമെന്ന കാര്യം…

Read More

അപകടത്തിൽപ്പെട്ട കല്ലട ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിൽ 

കൊച്ചി: മാടവനയില്‍ അപകടത്തില്‍പ്പെട്ട കല്ലട ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയില്‍. കൂടാതെ ബസിന്റെ ഇടതുഭാഗത്തെ പുറകിലെ ടയറുകള്‍ക്ക് തേയ്മാനം സംഭവിച്ചതായും കണ്ടെത്തി. ഒരു ബൈക്ക് യാത്രികൻ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയിട്ടുള്ളതായി ആർ.ടി.ഒ. പറഞ്ഞു. തമിഴ്നാട് വഴി വരേണ്ടിയിരുന്ന ബസ് വയനാട് വഴിയാണ് വന്നത്. അതിനാല്‍ തന്നെ സമയത്തില്‍ മാറ്റം വന്നിരുന്നു. തുടർന്ന്, സമയം ക്രമീകരിക്കുന്നതിനായി വാഹനം അമിതവേഗത്തില്‍ വന്നതാകാമെന്ന സംശയവും അധികൃതർക്കുണ്ട്. ഇത് സാധൂകരിക്കുന്നതിനുള്ള…

Read More

സ്‌നാപ് ചാറ്റ് ഡൗൺലോഡ് ചെയ്യാൻ അച്ഛൻ സമ്മതിച്ചില്ല; മകൾ ജീവനൊടുക്കി 

മുംബൈ: ഫോണില്‍ മെസേജിങ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാന്‍ പിതാവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് പതിനാറുകാരി ജീവനൊടുക്കി. പെണ്‍കുട്ടി സ്‌നാപ്പ് ചാറ്റ് ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനെ എതിര്‍ത്ത പിതാവ് മെസേജിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായും പോലീസ് പറഞ്ഞു.

Read More

സ്വിഗിയിൽ ഓർഡർ ചെയ്ത ബിരിയാണിയിൽ പുഴു

ഹൈദരാബാദ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ പുഴു. ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാജ്‌തേജ എന്ന ഉപഭോക്താവ്. കുക്കട്ട്പള്ളിയിലെ പ്രശസ്ത റസ്റ്റോറന്റായ മെഹ്ഫില്‍ ബിരിയാണിയില്‍ നിന്ന് ‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയുടെ ചിക്കന്‍ കഷ്ണങ്ങളിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇയാള്‍ എക്‌സില്‍ പങ്കുവെച്ചു. ഓണ്‍ലൈനില്‍ ഓഡര്‍ ചെയ്ത ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. പായ്ക്കിങും ഭക്ഷണം പാചകം ചെയ്യുന്നതും ഹോട്ടലുകാരാണെന്നും തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് സ്വിഗ്ഗിയുടെ മറുപടി നല്‍കിയെങ്കിലും 100 രൂപ റീഫണ്ട് ചെയ്ത് നല്‍കി. ആകെ ബില്‍ തുക 318 ആയിരുന്നു.…

Read More

ഗുരുവായൂർ അമ്പലനടയിൽ ഒടിടി റിലീസ്‌ തിയ്യതി പ്രഖ്യാപിച്ചു 

പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ‘ഗുരുവായൂരമ്പല നടയില്‍’ ഒടിടിയില്‍ എത്തുന്നു. ജൂണ്‍ 27-നാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, അനശ്വര രാജൻ, നിഖില വിമല്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് ആഗോള തലത്തില്‍ 90 കോടിയോളം കളക്ഷനാണ് നേടിയത്. മെയ് 16-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ക്ലീൻ എന്റർടെയ്‌നർ ജോണറിലാണ് ഗുരുവായൂരമ്പല നടയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു വിവാഹവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപ്രതീക്ഷിത…

Read More

സൂരജിന് എതിരെയുള്ള കേസ് ഗൂഢാലോചനയെന്ന് രേവണ്ണ 

ബെംഗളൂരു: സൂരജ് രേവണ്ണയ്ക്ക് എതിരെയുള്ള പീഡനകേസ് രാഷ്ട്രീയ ഗൂഢാലോചന ആണെന്നും ദൈവത്തിലും കോടതിയിലും വിശ്വാസം ഉണ്ടെന്നും എച്ച് ഡി രേവണ്ണ. കേസ് പോലീസ് സിഐഡി വിഭാഗം അന്വേഷിക്കട്ടെയെന്നും സത്യം പുറത്തു വരുമെന്നും രേവണ്ണ പറഞ്ഞു. പ്രജ്വലുമായി ബന്ധപ്പെട്ട കേസുകൾ മുറുകിയ പശ്ചാത്തലത്തിൽ രേവണ്ണ ക്ഷേത്ര സന്ദർശനങ്ങളും പ്രത്യേക വഴിപാടുകളും നടത്തിയ സാഹചര്യത്തിൽ ആണ് മകൻ സൂരജ് കൂടെ അറസ്റ്റിൽ ആയത്.

Read More

യുവാവ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ 

ബെംഗളൂരു:കാണാതായ യുവാവിനെ ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സന്തോഷ് നഗർ കുഞ്ഞിക്കാനം റോഡില്‍ മിഹ്റാജ് ശീൻ മൻസിലിലെ ബി എ മുഹമ്മദ് – ശാഹിദ ദമ്പതികളുടെ മകൻ എം എം അബ്‌ശർ അബ്ബാസ് (24) ആണ് മരിച്ചത്. ബെംഗളൂരു പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിദ്യനഗറില്‍ ചായക്കട നടത്തിവന്നിരുന്നു യുവാവ്. ഇക്കഴിഞ്ഞ മെയ് 31ന് രാവിലെ 8.15 മണിയോടെ കടയിലേക്കെന്ന് പറഞ്ഞു വീട്ടില്‍ നിന്ന് പോയ അബ്‌ശർ അബ്ബാസിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ പരാതിയില്‍ വിദ്യാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സൈബർ…

Read More

പ്രണയ വാർത്തകളിൽ വീണ്ടും ഇടം പിടിച്ച് വിജയ് യും തൃഷയും 

ദളപതിയും തൃഷയും പ്രണയത്തിലോ? സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുന്ന ചോദ്യമാണിത് ഇപ്പോള്‍. വിജയ് യുടെ പിറന്നാളിന് തൃഷ ഇട്ട പോസ്റ്റില്‍ നിന്നാണ് ഇത്തരമൊരു സംശയം മുള പൊട്ടിയത്. ‘ശാന്തതയില്‍ നിന്ന് കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റില്‍ നിന്ന് വീണ്ടും ശാന്തതയിലേക്ക്! ഇനിയും ചെന്നെത്താനുള്ള നാഴികക്കല്ലുകള്‍ക്ക് വേണ്ടി ജന്മദിനാശംസകള്‍’ എന്നാണ് തൃഷ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയത്. ‘നമ്മള്‍ ഒരേ തൂവല്‍ പക്ഷികളാണ്, ഒന്നിച്ച്‌ ഇഴുകി ചേരേണ്ടവരാണ്’ എന്ന വരികളുള്ള ബേര്‍ഡ്‌സ് ഓഫ് ഫെദര്‍ എന്ന ഇംഗ്ലീഷ് പ്രണയഗാനവും തൃഷ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ ഇരുവരുടെയും പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുകയാണെന്ന്…

Read More
Click Here to Follow Us