ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യ; സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയിക്കെതിരെ (22) പോക്‌സോ വകുപ്പ് ചുമത്തി പൂജപ്പുര പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ യുവാവിനെതിരെ കേസെടുത്തത്. മുന്‍പ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും അച്ഛന്‍ പറഞ്ഞു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ഇന്നലെയാണ് മരിച്ചത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ്…

Read More

ബലാത്സംഗ കേസിലെ പ്രതിക്ക് ഇരയെ വിവാഹം കഴിക്കാൻ ജാമ്യം അനുവദിച്ച് കോടതി 

ബെംഗളൂരു: ബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്ക് ജാമ്യം അനുവദിച്ച്‌ ഹൈകോടതി. 15 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. 16 വയസ് പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. അടുത്തിടെ കുട്ടിക്ക് 18 വയസ്സ് തികഞ്ഞു. രണ്ട് കുടുംബങ്ങളും വിവാഹത്തിന് അനുകൂലമാണ്. 2023 ഫെബ്രുവരിയില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മകളെ ഇയാള്‍ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അമ്മ ആരോപിച്ചു. പിന്നീട് പെണ്‍കുട്ടി ഗർഭിണിയാകുകയും ഡി.എൻ.എ പരിശോധനയില്‍ പ്രതി കുഞ്ഞിന്‍റെ പിതാവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇരു വീട്ടുകാരും വിവാഹവുമായി മുന്നോട്ട് പോകാൻ…

Read More

മലയാളി വിദ്യാർത്ഥികളെ ഉൾപ്പെടെ പൂട്ടിയിട്ട് നഴ്സിംഗ് കോളേജ് അധികൃതർ

ബെംഗളൂരു: മലയാളി വിദ്യാർത്ഥികളെ അടക്കം നഴ്സിംഗ് കോളേജ് അധികൃതർ പൂട്ടിയിട്ടതായി പരാതി. തെലങ്കാനയിലെ സിദ്ദിപേട്ടില്‍ ഉള്ള ആർവി മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥികള്‍ക്ക് നേരെയാണ് മാനേജ്മെന്റിന്റെ പ്രവർത്തി. ഹോസ്റ്റല്‍ അധികൃതർ വാങ്ങി വെച്ച ഒരു മൊബൈല്‍ ഫോണ്‍ കാണാതെ പോയതില്‍ വിദ്യാർത്ഥികള്‍ പരാതി നല്‍കിയിരുന്നു. ഇത് സ്വീകരിക്കാൻ ഹോസ്റ്റല്‍ അധികൃതർ വിസ്സമ്മതിച്ചു. തുടർന്ന് ഹോസ്റ്റലധികൃതരും മാനേജ്മെന്‍റും പരാതി നല്‍കിയതിന് പ്രതികാര നടപടികള്‍ സ്വീകരിക്കുന്നെന്നും മാനസികമായി പീഡിപ്പിക്കുന്നെന്നും വിദ്യാർത്ഥികള്‍ ആരോപിക്കുന്നു. മലയാളി വിദ്യാർത്ഥികളെ അടക്കം പരാതി നല്‍കിയവരെ ലീവ് നല്‍കാതെ ഓവർ ടൈം ജോലി ചെയ്യിച്ചുവെന്നും പരാതിയുണ്ട്.…

Read More

എംഡിഎംഎ കടത്ത്; ബെംഗളൂരു സ്വദേശിനി കേരളത്തിൽ പിടിയിൽ 

ബെംഗളൂരു: ഒരു കിലോ എംഡിഎംഎ യുമായി യുവതി പോലീസ് പിടിയില്‍. ബെംഗളൂരു മുനേശ്വര നഗറില്‍ സർമീൻ അക്തർ (26) നെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ റൂറല്‍ ജില്ലാ ഡൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണയില്‍ അമ്പത് ലക്ഷത്തിലേറെ രൂപ വിലവരും രാസലഹരിക്ക്. വാട്ടർ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയില്‍ യുവാക്കള്‍ക്കിടയിലാണ് വില്‍പന. ഡല്‍ഹിയില്‍…

Read More

മത്തിക്ക് പൊള്ളുന്നവില; 400 ൽ എത്തി 

തിരുവനന്തപുരം: സംസ്ഥാനത്ത് മത്തിക്ക് പൊള്ളുന്നവില. ട്രോളിംഗ് നിരോധനം മൂലം 400 രൂപ വരെയാണ് ഒരു കിലോ മത്തിയുടെ വില. വില ഉയർന്നതോടെ സാമൂഹികമാധ്യമങ്ങളില്‍ മത്തി താരമാവുകയാണ്. ഒരുകിലോ മത്തിക്ക് നൂറും ഇരുന്നൂറും ഉണ്ടായിരുന്നിടത്തുനിന്ന് ട്രോളിങ് നിരോധനമായതോടെ വില കുതിച്ചത് 400-ലേക്ക് എത്തി. 300-350-400 എന്നിങ്ങനെയാണ് ഇപ്പോള്‍ മത്തിവില. അതോടെയാണ് മത്തി സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകളില്‍ നിറയാൻ തുടങ്ങിയത്. ‘പ്രിയപ്പെട്ട മത്തി അറിയാന്‍, ഇത്ര അഹങ്കാരം പാടില്ല. സംഗതി താങ്കള്‍ കടലില്‍ അയക്കൂറ, ആവോലി എന്നിവര്‍ക്കൊപ്പം നീന്തിയിട്ടുണ്ടാവാം. എന്നുവെച്ച്‌ കിലോയ്‌ക്ക് 300-350 കിട്ടണമെന്ന് വാശിപിടിക്കരുത്. വന്നവഴി മറക്കരുത്.…

Read More

ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം സ്ത്രീയെ ആക്രമിക്കാനുള്ള ലൈസൻസ് അല്ലെന്ന് കോടതി 

ബെംഗളൂരു: വര്‍ഷങ്ങളായി ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന യുവാവിനെതിരെ യുവതി ചുമത്തിയ പീഡനക്കേസ് റദ്ദാക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ഇരുവരും തമ്മില്‍ പരസ്പര ബന്ധമുണ്ടെങ്കിലും സ്ത്രീയെ ആക്രമിക്കാനുള്ള ലൈസന്‍സല്ലെന്ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം പ്രതികള്‍ക്കെതിരെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തതിനും വഞ്ചിച്ചതിനുമുള്ള കുറ്റം റദ്ദാക്കുകയും ചെയ്തു. പരാതിക്കാരിയും പ്രതിയും തമ്മില്‍ 5 വര്‍ഷത്തിലേറെയായി ഉഭയകക്ഷി ബന്ധത്തിലായിരുന്നു. യുവാവ് തെറ്റായ വിവാഹ വാഗ്ദാനം നല്‍കിയെന്നും തന്നെ മര്‍ദിച്ചെന്നുമാണ് യുവതിയുടെ പരാതി. എന്നാല്‍ യുവതി മറ്റ് പുരുഷന്‍മാര്‍ക്കെതിരെയും ഇത്തരത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇത്തരം…

Read More

നടൻ ദർശന്റെ മാനേജർ മരിച്ച നിലയിൽ; കുരുക്ക് മുറുകി രേണുകാസ്വാമി കൊലപാതകം 

ബെംഗളൂരു: കൊലപാതക കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ മാനേജരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ നടന്റെ ഫാം ഫൗസിലാണ് ശ്രീധര്‍ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ ഫാം ഫൗസിന്റെ നടത്തിപ്പുകാരാനായിരുന്നു ശ്രീധര്‍. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. മരിക്കാന്‍ തീരുമാനിച്ചതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി ഒരു വീഡിയോ സന്ദേശവും ശ്രീധര്‍ തയ്യാറാക്കിയിരുന്നതായി പോലീസ് പറയുന്നു. ഏകാന്തജീവിതം മടുത്തതിനാല്‍ മരിക്കാന്‍ തീരുമാനിച്ചെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് വീഡിയോയെന്നും പോലീസ് പറയുന്നു.…

Read More

പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്ക് മുൻകൂർ ജാമ്യം; ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് 

ബെംഗളൂരു: ബലാത്സംഗകേസില്‍ ഇരയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസില്‍ കൂട്ടു പ്രതിയാണ് ഭവാനി രേവണ്ണ. അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ഇവർ കൂട്ടു പ്രതിയായത്. മൈസൂരുവിലും ഹാസനിലും പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം. പ്രത്യേക അന്വേഷണ സംഘവുമായുള്ള സഹകരണം ചൂണ്ടിക്കാണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. അതിജീവിതയുടെ മകൻ മൈസൂരുവിലെ കെ.ആർ.നഗർ പോലീസിലായിരുന്നു പരാതി നല്‍കിയത്. പിന്നീട് പ്രജ്വല്‍ രേവണ്ണ പോലീസ് കസ്റ്റഡിയിലാവുകയും തുടർന്ന് ജെ.ഡി.എസ് ഇയാളെ പർട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.…

Read More

നടുറോഡിൽ യുവതിയെ സ്പാനർ കൊണ്ട് അടിച്ചു കൊന്ന് കാമുകൻ 

വസായ്: പ്രണയത്തില്‍ നിന്ന് പിന്മാറിയ കാമുകിയെ നടുറോഡില്‍ സ്പാനറിന് അടിച്ചുകാെന്ന് യുവാവ്. ചിഞ്ച്പടയില്‍ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. 29-കാരനായ രോഹിത് യാദവ് യുവതിയുടെ നെഞ്ചിലും തലയിലും തുടർച്ചയായി അടിച്ചാണ് മരണം ഉറപ്പുവരുത്തിയത്. രണ്ടുവർഷം നീണ്ട പ്രണയത്തില്‍ നിന്ന് യുവതി പിന്മാറിയെന്നു പറഞ്ഞായിരുന്നു ആക്രമണം. കൊലപാതകത്തിന് ശേഷം മൃതദേഹത്തിനരികിലിരുന്ന് ‘നീ എന്നോട് എന്തിന് ഇത് ചെയ്തു” എന്ന് ചോദിച്ച്‌ യുവാവ് അലറുന്നതും കാണാമായിരുന്നു. ആള്‍ക്കൂട്ടം നോക്കി നിന്നതല്ലാതെ ഒരാള്‍പോലും ആക്രമണം തടയാൻ ശ്രമിച്ചില്ല. രക്തത്തില്‍ കുളിച്ച്‌ കിടന്ന യുവതി ആശുപത്രിയിലെത്തിക്കാനും…

Read More

പ്രമുഖ നടിയുടെ തിരിച്ച് വരവിനെ സപ്പോർട്ട് ചെയ്തു; പക്ഷെ അവർ തിരിച്ച് ചെയ്തത് നന്ദികേട് ; മംമ്ത മോഹൻദാസ് 

മലയാളത്തിലെ പ്രമുഖ നടിക്കെതിരെ വെളിപ്പെടുത്തലുമായി നടി മംമ്ത മോഹൻദാസ്. നടിയുടെ തിരിച്ചുവരവിന് സപ്പോർട്ട് ചെയ്യാൻ താൻ സപ്പോർട്ടിംഗ് റോള്‍ ചെയ്തെന്നും എന്നാല്‍ തിരിച്ച്‌ അവരുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടായില്ലെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍. ഞാൻ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യുമ്പോള്‍ നിർമാതാവിന്റെ ചെലവിനെപ്പറ്റി ചിന്തിക്കാറുണ്ട്. പക്ഷേ സിനിമാ മേഖലയില്‍ എത്ര താരങ്ങള്‍ നിർമാതാക്കളെ ദുരുപയോഗം ചെയ്യുന്നുണ്ടെ് ഞാൻ കണ്ടു. ഏഴോ എട്ടോ അസിസ്റ്റന്റുമാർ. അതിന്റെ ആവശ്യമില്ല. രണ്ടേ രണ്ട് അസിസ്റ്റന്റുമാരെ വച്ചാണ് ഞാൻ ജോലി ചെയ്യുന്നത്. എത്ര നാളായി. പണം, പ്രശസ്തി എന്നിവയുമായി ബന്ധപ്പെട്ടൊക്കെ ചർച്ചകള്‍…

Read More
Click Here to Follow Us