കുടുംബവഴക്ക്; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ജാജി എന്ന 45 കാരിയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഹരീഷ് തൂങ്ങി മരിക്കുകയായിരുന്നു. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. ഇവർ വിദ്യാർത്ഥികൾ ആണ്. നിസ്സാര കാരണങ്ങളാൽ ദിവസവും ഭാര്യയും ഭർത്താവും വഴക്ക് പതിവായിരുന്നു. ഇതിൽ മനം മടുത്ത് ഭർത്താവ് കൊലപാതകത്തിൽ എത്തുകയാണ് ഉണ്ടായത്. വാക്കുതർക്കം അക്രമാസക്തമായതിനെ തുടർന്ന് വീട്ടിനുള്ളിൽ വെച്ച് തോക്കുപയോഗിച്ച് വെടിവെച്ച് ഭാര്യയെ കൊലപ്പെടുത്തിയതാണ് പ്രതി. പിന്നീട് വീട്ടിൽ തൂങ്ങി ആത്മഹത്യ ചെയ്തു.

Read More

ദർശന്റെയും കൂട്ട് പ്രതികളുടെയും കസ്റ്റഡി 20 വരെ നീട്ടി; പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർക്ക് കോടി രൂപ വാഗ്ദാനം ചെയ്തതായും ആരോപണം

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസില്‍ കന്നട നടൻ ദർശൻ, നടി പവിത്രഗൗഡ എന്നിവരുള്‍പ്പെടെ 13 പ്രതികളുടെ പോലീസ് കസ്റ്റഡി 20 വരെ നീട്ടി. മൊത്തം 16 പ്രതികളുള്ളതില്‍ മൂന്നുപേരെ ഹാജരാക്കിയിരുന്നില്ല. പോലീസിന്റെ അപേക്ഷ പ്രകാരം കസ്റ്റഡി നീട്ടിനല്‍കുകയായിരുന്നു. ഞായറാഴ്ച വരെയായിരുന്നു ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി. ഞായറാഴ്ച കോടതി അവധിയായതിനാല്‍ ശനിയാഴ്ച രാത്രി ഹാജരാക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പു നടത്താനുമുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കൃത്രിമം കാട്ടി സ്വാഭാവിക മരണമാണെന്ന് വരുത്താൻ നടൻ ദർശനും അനുയായികളും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർക്ക് കോടി…

Read More

ഒന്നര വയസുകാരിക്ക് നിർബന്ധിച്ച് മദ്യം നൽകുകയും പുകവലിപ്പിക്കുകയും ചെയ്ത് അമ്മ 

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചർച്ച ഒരു അമ്മ ഒന്നരവയസുള്ള കുഞ്ഞിനോട് കാട്ടിയ ക്രൂരതയാണ്. കുഞ്ഞിനെ അമ്മ നിർബന്ധിപ്പിച്ച്‌ പുകവലിപ്പിക്കുന്നതും മദ്യം കുടിപ്പിക്കുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചൈല്‍ഡ് ഹെല്‍പ്പ് ലൈൻ സെല്ലിന് ചിത്രങ്ങള്‍ സഹിതം പരാതി ലഭിച്ചതിന് പിന്നാലെ അധികൃതരും പോലീസും ഇവരുടെ വാടക വീട്ടില്‍ റെയ്ഡ് നടത്തുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥയാണ് യുവതിയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. വീട്ടില്‍ പാർട്ടി നടത്തിയെന്നാണ് ഇവരുടെ മൊഴി. ഒരു കുഞ്ഞിനെ അമ്മ പീഡിപ്പിക്കുന്നതായി പരാതി ലഭിച്ചുവെന്നും പോലീസിനെ അറിയിച്ച…

Read More

നീറ്റ് റദ്ദാക്കി പ്രവേശന പരീക്ഷ നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് ഡികെ ശിവകുമാർ 

ബെംഗളൂരു: മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കി സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലക്ക് പ്രവേശന പരീക്ഷകള്‍ നടത്താൻ അനുമതി നല്‍കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. നീറ്റ് പരീക്ഷയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ക്രമക്കേടുകള്‍ വളരെ ഗൗരവപ്പെട്ടതാണ്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് അവതാളത്തിലായത്. കേന്ദ്ര സർക്കാർ നടത്തുന്ന നീറ്റിന് പകരം ഓരോ സംസ്ഥാനത്തിനും സ്വന്തം നിലക്ക് പ്രവേശന പരീക്ഷകള്‍ നടത്താനനുവദിക്കുകയാണ് വേണ്ടത്. ഏത് സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥികള്‍ക്കും സംസ്ഥാനങ്ങള്‍ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാർ നിരവധി കോളജുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണം…

Read More

ആദ്യ കണ്മണിയെ വരവേറ്റ് നടി അമല പോൾ 

മലയാളികളുടെ പ്രിയ താരം അമല പോളിന് കുഞ്ഞ് പിറന്നു. താരത്തിന്റെ ഭർത്താവ് ജഗത് ദേശായി ആണ് സോഷ്യല്‍ മീഡിയയിലൂടെ ആണ്‍കുഞ്ഞ് പിറന്ന വിവരം ആരാധകരെ അറിയിച്ചത്. ഇന്‍സ്റ്റ റീലിലൂടെ ആയിരുന്നു വെളിപ്പെടുത്തല്‍. സിനിമാ ലോകത്തെ നിരവധി കലാകാരന്മാർ താരത്തിന് ആശംസകള്‍ നേർന്നു.

Read More

തൃശൂരിൽ ഒതുങ്ങില്ല, കേരളത്തിന്റെ എംപി യായി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി 

തൃശൂർ: തൃശൂരില്‍ വമ്പിച്ച വിജയം നേടിയ സുരേഷ് ഗോപി കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപിയാണ്. 2019ലെ ലോക്‌സഭാ തിര‍ഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരില്‍ തോറ്റ സുരേഷ് ഗോപിക്ക് കഠിനാധ്വാനത്തിനൊടുവിലാണ് 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ആധികാരിക ജയം നേടാനായത്. മൂന്നാം എൻഡിഎ സർക്കാരില്‍ കേന്ദ്രമന്ത്രിയുമായത്. ഇപ്പോഴിതാ താൻ തൃശൂരിലൊതുങ്ങില്ലെന്നും കേരളത്തിന്റെ എംപിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെറും വാക്കല്ലെന്നും പറഞ്ഞതില്‍ ഊന്നി മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു. വലിയ സംസ്ഥാനമായതിനാല്‍ തമിഴ്നാട്ടിലേക്കും തന്റെ ശ്രദ്ധയുണ്ടാവും. അഭിമാനത്തോടെ തലയുയർത്തിപ്പിടിക്കുന്ന തരത്തില്‍ പ്രവർത്തനത്തിന്റെ തിളക്കം മെച്ചപ്പെടുത്തിക്കൊണ്ട്…

Read More

രാഹുലിന് പകരക്കാരിയായി പ്രിയങ്ക വയനാട്ടിലേക്ക് 

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്. സഹോദരൻ രാഹുല്‍ ഗാന്ധി ഒഴിയുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുക. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ റായ്ബറേലി സീറ്റ് രാഹുല്‍ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തില്‍ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.

Read More

മകളോടൊപ്പം ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി അച്ഛനും

ബെംഗളൂരു: ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥരെ പ്രൊജക്റ്റ്‌ മാനേജ്മെന്റ് പ്രൊഫഷണൽ (PMP) എന്ന പരീക്ഷ പാസ്സാക്കുവാൻ പ്രാപ്തരാക്കിയ അദ്ധ്യാപകൻ എന്ന റെക്കോർഡ് കരസ്തമാക്കിക്കൊണ്ട് വിശാഖ് ആർ.ജെ. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ആറുമാസത്തിനുള്ളിൽ 536 പേരാണ് വിശാഖിന്റെ ക്ലാസ്സിലൂടെ പരീക്ഷ പാസായത്. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ആദ്യ അച്ഛനും മകളും എന്ന നേട്ടം കൂടിയാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. രാമായണത്തെ കുറിച്ചുള്ള 100 ചോദ്യങ്ങൾക്ക് 6 മിനിറ്റ് 54 സെക്കൻഡിൽ ഉത്തരം നൽകി ഏതാനും മാസങ്ങൾക്കുമുൻപ് ഇന്ത്യ ബുക്ക്‌ ഓഫ്…

Read More

15 മുറിവുകൾ, ആന്തരിക രക്തസ്രാവം; ദർശനും സംഘവും അതിക്രൂരമായി മർദ്ദിച്ചു, പോസ്റ്റ്‌ മോർട്ടം ഇങ്ങനെ 

ബെംഗളൂരു: രേണുക സ്വാമി കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കന്നഡ നടൻ ദർശനും സംഘവും ഇയാളെ അതിക്രൂരമായി മർദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. രേണുകാ സ്വാമിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. തലയ്ക്കേറ്റ മാരകമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രേണുകാ സ്വാമിയുടെ ദേഹത്ത് ഗുരുതരമായ 15 മുറിവുകള്‍ ഉണ്ട്. ഇയാള്‍ ക്രൂരപീഡനത്തിന് ഇരയായി എന്നതിന്റെ തെളിവാണിത്. രേണുകാസ്വാമിയുടെ തല ഷെഡില്‍ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ഇടിച്ചെന്ന് പ്രതികള്‍ മൊഴി നല്‍കി. രേണുകാസ്വാമിയെ ഇലക്‌ട്രിക് ഷോക്ക് ഏല്‍പിക്കുകയും വാട്ടർ ഹീറ്ററിന്‍റെ…

Read More

വിമാനത്തിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ ബ്ലേഡ്; പരാതിയുമായി യാത്രക്കാരൻ 

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തിയതായി യാത്രക്കാരന്‍. പച്ചക്കറി മുറിച്ച ശേഷം ബ്ലേഡ് അറിയാതെ ഭക്ഷണത്തില്‍ ഉള്‍പ്പെട്ടതാണെന്നാണ് വിഷയത്തില്‍ എയര്‍ ഇന്ത്യയുടെ വിശദീകരണം. കേറ്ററിങ് കമ്പനിയില്‍ നിന്നുണ്ടായ വീഴ്ചയാണെന്നും സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്താതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും എയര്‍ ഇന്ത്യയുടെ ചീഫ് കസ്റ്റമര്‍ എക്സിപീരിയന്‍സ് ഓഫീസര്‍ രാജേഷ് ദോഗ്റ പ്രതികരിച്ചു. സംഭവത്തില്‍ എയര്‍ ഇന്ത്യ അന്വേഷണം നടത്തിയിരുന്നു. ജൂണ്‍ 9 ന് AI 175 വിമാനത്തില്‍ യാത്ര ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ മാത്യു റെസ് പോള്‍ ആണ് പരാതി ഉന്നയിച്ചത്.…

Read More
Click Here to Follow Us