കുഞ്ഞ് കരഞ്ഞു, ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച മാതാപിതാക്കൾ അറസ്റ്റിൽ 

ഗുവാഹത്തി: മൂന്ന് വയസുള്ള ആണ്‍കുഞ്ഞ് കരഞ്ഞതിന് ദേഹത്ത് ചൂടുള്ള എണ്ണയൊഴിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍. അസം കച്ചാർ ജില്ലയിലെ സോനായി പ്രദേശത്താണ് സംഭവം. അമ്മ ജബ ദാസ് (22), പിതാവ് രാജ്ദീപ് ദാസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ ശിശു സംരക്ഷണ ഓഫീസർമാരുടെ ഇടപെടലിനെ തുടർന്നാണ് ഇരുവരേയും പോലീസ് പിടികൂടിയത്. കുട്ടി അമിതമായി കരഞ്ഞതിനാണ് മാതാവ് ചൂടുള്ള എണ്ണ ഒഴിച്ചതെന്നും വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നും അയല്‍വാസികള്‍ പറഞ്ഞു. കുട്ടിയെ അമ്മ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ‘കുഞ്ഞ് വലിയ തോതില്‍…

Read More

പ്രജ്വൽ രേവണ്ണ വിജയിക്കുമെന്ന് പ്രവചനം 

ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴുഘട്ടങ്ങളും അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ എൻ.ഡി.എ സഖ്യം വീണ്ടും അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യത്തിന് 33 മുതല്‍ 37 സീറ്റ് വരെ പ്രവചിക്കുന്ന ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ. ബി.ജെ.പി രണ്ട് മുതല്‍ 4 സീറ്റ് വരെ നേടുമെന്നും പറയുന്നു. അണ്ണാ ഡി.എം.കെയ്ക്ക് പരാമവധി രണ്ട് സീറ്റുകളായിരിക്കും ലഭിക്കുക. കർണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടി തെറ്റിയ…

Read More

കർണാടക ബിജെപിക്ക് ഒപ്പമെന്ന് സർവേ റിപ്പോർട്ട്‌ 

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കർണാടക ഇക്കുറിയും ബിജെപിക്കൊപ്പമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് മൈ സർവ്വെ. 23 മുതല്‍ 25 സീറ്റ് വരെയാണ് സർവ്വെ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം വെറും 5 സീറ്റില്‍ ഒതുങ്ങുമെന്നാണ് സർവ്വെ പ്രവചനം. എബിപി-സി വോട്ടർ സർവ്വേയും സമാന പ്രവചനമാണ് നടത്തുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് കർണാടക. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 25 ഇടത്തും ബിജെപി ജയിച്ചിരുന്നു. രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ജെഡിഎസുമായിരുന്നു വിജയിച്ചത്. ഇക്കുറി ജെഡിഎസുമായി സഖ്യത്തിലാണ് ഇവിടെ…

Read More

377 സീറ്റുകളോടെ എൻഡിഎ അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോൾ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയായപ്പോള്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്ത്. ഇക്കൂട്ടത്തില്‍ 377 സീറ്റുകളോടെ എൻഡിഎ അധികാരത്തില്‍ വരുമെന്നാണ് ജൻ കി ബാത് എക്സിറ്റ്പോള്‍ സർവേ ഫലം. ഇന്ത്യ സഖ്യത്തിന് 151 സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് 15 സീറ്റുകള്‍ ലഭിച്ചേക്കുമെന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്നര ലക്ഷത്തോളം വോട്ടർമാരില്‍ നിന്ന് ലഭിച്ച എക്സിറ്റ്പോള്‍ അഭിപ്രായ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോർട്ട് പറയുന്നു. ആകെ വോട്ടുകളുടെ 50 ശതമാനവും എൻഡിഎ നേടുമെന്ന് പ്രവചിക്കുമ്പോള്‍ ഇന്ത്യ സഖ്യത്തിന് 35 ശതമാനം വോട്ടുകളും മറ്റുള്ളവർക്ക്…

Read More

മുലപ്പാൽ കുപ്പിയിലാക്കി വില്പന; സ്ഥാപനം ഭക്ഷ്യ സുരക്ഷാ വകുപ്പ് സീൽ ചെയ്തു 

ചെന്നൈ: മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീല്‍ ചെയ്തു. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറാണ് പൂട്ടിയത്. ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ 45 കുപ്പി മുലപ്പാല്‍ കണ്ടെത്തി. 50 മില്ലിലിറ്റർ ബോട്ടില്‍ 500 രൂപയ്ക്കാണ് വിറ്റിരുന്നത്. സ്ഥാപന ഉടമ മുത്തയ്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു. പാല്‍ നല്‍കിയവരുടെ പേര് ബോട്ടിലിനു പുറത്ത് രേഖപ്പെടുത്തിയിരുന്നു. ഇവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. മുലപ്പാല്‍ വില്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി സർക്കുലർ ഇറക്കിയിരുന്നു. ചെന്നൈയിലെ മുലപ്പാല്‍ വില്പനയില്‍…

Read More

മൂന്നാമതും പെൺകുഞ്ഞ്: ഗർഭഛിദ്രത്തിനിടെ യുവതി മരിച്ചു; മാതാപിതാക്കൾ അറസ്റ്റിൽ 

ബെംഗളൂരു: അനധികൃത ഗർഭഛിദ്ര ശസ്ത്രക്രിയക്ക് ഇരയായി ഗർഭിണി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളടക്കം ഒമ്പതു പേർ അറസ്റ്റില്‍. ബാഗല്‍കോട്ട് ജില്ലയിലെ മഹാലിംഗ്പൂർ ടൗണിലാണ് സംഭവം. യുവതിയെ മാതാപിതാക്കള്‍ പെണ്‍ ഭ്രൂണഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. യുവതിയുടെ പിതാവ് സഞ്ജയ് ഗൗളി, മാതാവ് സംഗീത ഗൗളി എന്നിവരും മറ്റ് ഏഴു പേരുമാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഭർത്താവിനൊപ്പം താമസിക്കുന്ന 33കാരിയായ മകള്‍ സൊനാലിയാണ് മരിച്ചത്. സൊനാലിക്ക് രണ്ട് പെണ്‍മക്കളാണ്. വീണ്ടും ഗർഭിണിയായതോടെ നടത്തിയ അനധികൃത പരിശോധനയില്‍ മൂന്നാമത്തേതും പെണ്‍ഭ്രൂണമാണെന്ന് മനസിലായതോടെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാവുകയായിരുന്നു. ആദ്യ…

Read More

അശ്ലീലം കലർന്ന ചോദ്യം; വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ചെന്നൈ: എലിവിഷം കലർന്ന ബിസ്കറ്റ് കഴിച്ച്‌ വിദ്യാർത്ഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ വീഡിയോ ജോക്കിയായ യുവതിയും ക്യാമറാമാനും ചാനല്‍ ഉടമയും ഉള്‍പ്പെടുന്ന സംഘം അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തെത്തുടർന്നാണ് ആർ ശ്വേത (23), എസ് യോഗരാജ് (21), എസ് റാം (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ന്യൂട്രീഷൻ കോഴ്സ് കഴിഞ്ഞു ജോലി അന്വേഷിക്കുകയായിരുന്ന പെണ്‍കുട്ടിയോട് യൂട്യൂബ് ചാനല്‍ ഉടമകളായ സംഘം അശ്ലീലം കലർന്ന ചോദ്യങ്ങള്‍ ചോദിക്കുകയും അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.…

Read More

ചെന്നൈ- മുംബൈ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി 

ചെന്നൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനം 6E 5314 മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. മുംബൈയില്‍ ഇറങ്ങിയ ശേഷം സുരക്ഷാ ഏജന്‍സി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ വിമാനം ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി. എല്ലാ യാത്രക്കാരും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് ഇറങ്ങി. എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം വിമാനം ടെര്‍മിനല്‍ ഏരിയയില്‍ തിരികെ സ്ഥാപിക്കും,’ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി നേരിടുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ മെയ് 28 ന്…

Read More

മൃഗബലി നടന്നെന്ന് ആവർത്തിച്ച് ഡികെ ശിവകുമാർ 

ബെംഗളൂരു: കോൺഗ്രസ്‌ സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തില്‍ മൃഗബലി നടത്തിയെന്ന ആരോപണത്തില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍. രാജരാജേശ്വര ക്ഷേത്രം എന്നല്ല രാജരാജേശ്വരി ക്ഷേത്രം എന്നാണ് താന്‍ പറഞ്ഞത്. മൃഗബലിയും യാഗവും നടന്നു എന്നതില്‍ ഉറച്ച്‌ നില്‍ക്കുന്നു. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ പറയാന്‍ താത്പര്യമില്ലെന്നും ശിവകുമാര്‍ പറഞ്ഞു. ഒരു ക്ഷേത്രവിശ്വാസിയുടെയും വികാരം വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികള്‍ക്ക് എതിരെ ഒന്നും താന്‍ പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും…

Read More

ശൗചാലയത്തിന് വൃത്തി പോരെന്ന് പ്രജ്വൽ

ബെംഗളൂരു :ചോദ്യം ചെയ്യാനായെത്തിച്ച സി.ഐ.ഡി. ഓഫീസിലെ ശൗചാലയത്തിന് വൃത്തിപോരെന്ന് പ്രജ്ജ്വൽ രേവണ്ണ കോടതിയിൽ. ശൗചാലയത്തിൽ നിന്ന് ദുർഗന്ധമുയരുന്നെന്നും പരാതിപ്പെട്ടു. ചോദ്യംചെയ്യാനായി പ്രജ്ജ്വലിനെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയിൽ വാദംകേൾക്കുന്നതിനിടെ എന്തെങ്കിലും പ്രയാസമുണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. വീട്ടിൽനിന്നു കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നും കേസിൽ മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെ നിയന്ത്രിക്കണമെന്നും പ്രജ്ജ്വൽ ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല.

Read More
Click Here to Follow Us