എച്ച്.ഡി.രേവണ്ണ പോലീസ് കസ്റ്റഡിയിൽ!

ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ എം എൽ എ യും എച്ച് ഡി ദേവഗൗഡയുടെ മകനും മുൻ മന്ത്രിയുമായ എച്ച് ഡി. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദേവഗൗഡയുടെ ഹാസനിലെ വീട്ടിൽ നിന്നാണ് ജനതാദൾ എസിൻ്റെ മുതിർന്ന നേതാവിനെ കസ്റ്റഡിയിലെടുത്തത്. രേവണ്ണയുടെ മുൻകൂർ ജാമ്യം കോടതി തടഞ്ഞതോടെയാണ് നടപടി. ഉടൻ രേവണ്ണയെ ബെംഗളൂരുവിലേക്ക് കൊണ്ട് വരും.   #WATCH | Karnataka: JD(S) leader HD Revanna taken into custody by SIT officials in connection with a kidnapping…

Read More

മംഗളൂരു-ലക്ഷദ്വീപ് യാത്രകപ്പൽ സർവീസ് പുനരാരംഭിച്ചു 

ബെംഗളൂരു: കോവിഡ് കാലത്ത് നിർത്തലാക്കിയ ലക്ഷദ്വീപില്‍ നിന്ന് മംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രാക്കപ്പല്‍ സർവിസ് പുനരാരംഭിച്ചു. അതിവേഗ കപ്പലായ ‘എം.എസ്‌.വി പരളി’ 160 യാത്രക്കാരുമായി പഴയ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടു. സഞ്ചാര സമയം നേരത്തെയുള്ള 13 മണിക്കൂറില്‍ നിന്ന് ഏഴായി കുറയുമെന്ന് അധികൃതർ പറഞ്ഞു. ലക്ഷദ്വീപിലെ കടമത്ത്, കില്‍ത്താൻ ദ്വീപുകളെ കർണാടകയുടെ തുറമുഖ നഗരവുമായി ബന്ധിപ്പിച്ചാണ് കപ്പല്‍ സർവിസ്. പൈലറ്റ്, ചീഫ് എൻജിനീയർ, അസിസ്റ്റൻറ് എൻജിനീയർ, എട്ട് ഉദ്യോഗസ്ഥർ എന്നിവരാണ് കപ്പല്‍ ജീവനക്കാരായുള്ളത്. 650 രൂപയാണ് ടിക്കറ്റ് നിരക്ക്. ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് കില്‍ത്താനിലേക്ക് കപ്പല്‍…

Read More

‘എന്റെ സിനിമ നന്നായില്ലെങ്കില്‍ എന്നെ തിരിച്ചുകൊണ്ടുവരാന്‍ ആരുമില്ല, റീ-ഇന്‍ട്രുക്ഷനും ഇല്ല’ ; സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലെന്ന് ഉണ്ണി മുകുന്ദന്‍

2011ല്‍ പുറത്തിറങ്ങിയ ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും മല്ലു സിങ് ആണ് നടന്റെ ആദ്യ ഹിറ്റ് ചിത്രം. 2022ല്‍ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ താരപദവിയിലേക്ക് ഉയര്‍ന്നു. സിനിമയില്‍ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും തനിക്ക് ഗോഡ്ഫാദര്‍മാരില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. തന്റെ സിനിമകള്‍ നന്നായാല്‍ മാത്രമേ ആളുകള്‍ സ്വീകരിക്കൂവെന്നും ഇല്ലെങ്കില്‍ തന്നെ തിരിച്ചുകൊണ്ടുവരാന്‍ ആളില്ലെന്നും വണ്ടവാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി. “ഇന്‍ഡസ്ട്രിയില്‍ എനിക്ക്…

Read More

പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ പരാതികള്‍

ബെംഗളൂരു: ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ പരാതികള്‍. മുൻ ജില്ല പഞ്ചായത്ത് അംഗം നല്‍കിയ പീഡന പരാതിയില്‍ പ്രജ്വല്‍ രേവണ്ണക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു വർഷം മുമ്പ് നടന്ന ലൈംഗിക അതിക്രമം സംബന്ധിച്ച പരാതിയുമായാണ് മുൻ ജില്ല പഞ്ചായത്ത് അംഗം രംഗത്തുവന്നത്. കോളജ് വിദ്യാർഥിനികള്‍ക്ക് ഹോസ്റ്റല്‍ പ്രവേശം ലഭിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി സമീപിച്ച തന്നെ പ്രജ്വല്‍ രേവണ്ണ അദ്ദേഹത്തിന്റെ എം.പി ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തില്‍ പീഡിപ്പിക്കുകയും വിഡിയോയില്‍ പകർത്തുകയും ചെയ്തതായാണ് പരാതി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞതായും…

Read More

കർണാടക സ്വദേശി വാടക വീട്ടിൽ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് 

കോഴിക്കോട്:ചിക്കമഗളൂരു സ്വദേശിയായ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മച്ചഗൊണ്ടനാഹള്ളി സ്വദേശി സുനിതയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി ലോറി ഡ്രൈവറായിരുന്ന ആണ്‍സുഹൃത്തിനൊപ്പം മുക്കം മാമ്പറ്റയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു സുനിത. ഇയാള്‍ രാവിലെ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ സുനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി സുനിതയ്ക്ക് വയറുവേദനയുണ്ടായതായി സുഹൃത്ത് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് മുക്കം പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്…

Read More

‘എല്ലാ വർഷവും വോട്ട് ചെയ്യാറുണ്ട്.. ഓൺലൈൻ വോട്ട് ചെയ്യാമല്ലോ?’ നടി ജ്യോതികയ്ക്ക് ട്രോൾ 

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതികയുടെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു. വോട്ട് ചെയ്ത് എല്ലാവര്‍ക്കും മുന്നില്‍ മാതൃക സൃഷ്ടിച്ചുകൂടേ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എല്ലാ വര്‍ഷവും വോട്ട് ചെയ്യാറുണ്ടെന്നുപറഞ്ഞാണ് ഇതിനുള്ള മറുപടി ജ്യോതിക ആരംഭിച്ചത്. എന്നാല്‍ ഈ മറുപടി ഇപ്പോള്‍ അബദ്ധമായി മാറിയിരിക്കുകയാണ്. തുഷാര്‍ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ശ്രീകാന്ത് എന്ന സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക. തൊട്ടുപിന്നാലെ എല്ലാ വര്‍ഷവും എന്ന പരാമര്‍ശം ജ്യോതിക എല്ലാ അഞ്ചു വര്‍ഷവും എന്നു തിരുത്തി. തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു. ‘ചില സമയങ്ങളില്‍ നമ്മള്‍ നാട്ടിലുണ്ടാകില്ല.…

Read More

കോവാക്സിൻ ആദ്യം സുരക്ഷിതത്വത്തിലും പിന്നീട് കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് നിർമിച്ചത്; ഭാരത് ബയോടെക്

ഇന്ത്യയിൽ കൊവിഷീൽഡ് വാക്‌സിൻ്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ കൊവാക്സിൻ്റെ സുരക്ഷയെക്കുറിച്ച് നിർമ്മാതാക്കളായ ഭാരത് ബയോടെക്. ആദ്യം സുരക്ഷിതത്വത്തിലും പിന്നീട് കാര്യക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് കോവാക്സിൻ വികസിപ്പിച്ചെടുത്തത് എന്നാണ് ഭാരത് ബയോടെക് തങ്ങളുടെ എക്‌സ് ഹാൻഡിൽ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നത്. ഗവൺമെൻ്റിൻ്റെ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിൽ ഇന്ത്യയിൽ ഫലപ്രാപ്തി പരീക്ഷണങ്ങൾ നടത്തിയ ഏക കോവിഡ് -19 വാക്‌സിൻ കോവാക്സിൻ ആണെന്നും വാക്‌സിൻ നിർമ്മാതാവ് പറഞ്ഞു. “കോവാക്സിൻ അതിൻ്റെ ലൈസൻസ് പ്രക്രിയയുടെ ഭാഗമായി 27,000-ലധികം വിഷയങ്ങളിൽ മൂല്യനിർണ്ണയം നടത്തി. ക്ലിനിക്കൽ ട്രയൽ മോഡിൽ നിയന്ത്രിത…

Read More

സ്കൂളുകൾ ജൂൺ 3 ന് തുറക്കും

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്കൂളിൻ്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്കൂളുകളില്‍ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ വേണം. സ്കൂള്‍…

Read More

എ.സി. പൊട്ടിത്തെറിച്ച് ടെക്‌നീഷ്യർക്ക് പരിക്ക്

ബെംഗളൂരു : ബല്ലാരിയിലെ ജൂവലറിയിൽ എ.സി. പൊട്ടിത്തെറിച്ച് ആറ് ഗ്യാസ് ടെക്‌നീഷ്യർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെത്തുടർന്ന് ജനൽച്ചില്ലുകൾ തകർന്നു. സെൻട്രൽ എ.സി.യിൽ ഗ്യാസ് നിറയ്ക്കുന്ന സമയത്താണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി. എ.സി. വെന്റിലുണ്ടായ തീപ്പിടിത്തമാണ് സ്ഫോടനകാരണമെന്നും ക്രമക്കേട് സംശയിക്കുന്നില്ലെന്നും എസ്.പി. പറഞ്ഞു.

Read More

മദ്യലഹരിയിൽ അമ്മ കൊലപ്പെടുത്തിയ കേസിൽ വെറുതേവിട്ട മകനെ ഹൈക്കോടതി ശിക്ഷിച്ചു

ബെംഗളൂരു : അമ്മയെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വെറുതേവിട്ട മകന് ഹൈക്കോടതി ശിക്ഷവിധിച്ചു. കുടക് സമ്പാജെ സ്വദേശി അനിലിനെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രണ്ടുമാസം തടവും 10,000 രൂപ പിഴയും വിധിച്ചത്. വിചാരണക്കാലയളവിൽ അനുഭവിച്ച രണ്ടുവർഷത്തെ തടവ് ശിക്ഷയുടെ ഭാഗമായി കണക്കാക്കി. നവീകരണ നടപടികളുടെ ഭാഗമായി അനിൽ, സമ്പാജെയിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ ഹൗസ്‌കീപ്പിങ്, ഗാർഡനിങ് പോലുള്ള ജോലികൾ ചെയ്യണമെന്നും ജസ്റ്റിസ് കെ.എസ്. മുദഗൽ, ടി.ജി. ശിവശങ്കര ഗൗഡ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും പൊതുവിദ്യഭ്യാസ വകുപ്പും ഇതിനാവശ്യമായ…

Read More
Click Here to Follow Us