പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; 8 പേർക്ക് ദാരുണാന്ത്യം 

ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് . അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്.

Read More

സുരേഷ് ഗോപി 30000 വോട്ടിന് ജയിക്കുമെന്ന് റിപ്പോർട്ട്‌ 

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ 15,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ബിജെപി വിലയിരുത്തല്‍. പാര്‍ട്ടി നേതൃയോഗത്തില്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും കോണ്‍ഗ്രസിന്റെ ശശി തരൂരും തമ്മിലാണ് വാശിയേറിയ മത്സരം നടന്നത്. മണ്ഡലത്തില്‍ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തെത്താന്‍ സാധ്യതയില്ല. എല്ലാ അനുകൂല സാഹചര്യങ്ങളും യാഥാര്‍ത്ഥ്യമായാല്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 60,000 വോട്ടായി ഉയരുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. ബിജെപി വിജയം ഉറപ്പിച്ച രണ്ടാമത്തെ മണ്ഡലമായ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 30,000…

Read More

ശിവമോഗ്ഗയിൽ 2 യുവാക്കളെ മർദ്ദിച്ചു കൊന്നു

ബെംഗളൂരു:ശിവമോഗ്ഗ ലഷ്കർ-മുഹല്ലയില്‍ രണ്ട് യുവാക്കള്‍ മർദ്ദനമേറ്റ് മരിച്ചു. തുംഗനഗറിലെ കെ.ശുഐബ്(35),ദൊഡ്ഡപേട്ടയിലെ മുഹമ്മദ് ഗൗസ്(30) എന്നിവരാണ് കൊല്ലപ്പെട്ടത്. എം.കെ.കെ റോഡില്‍ താമസക്കാരായ ഇരുവരും ഗുണ്ടാ സംഘത്തില്‍ പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നില്‍ എന്നും പോലീസ് വ്യക്തമാക്കി. അക്രമത്തിനിടയില്‍ ഗുരുതരമായി പരിക്കേറ്റ ലഷ്കർ -മൊഹല്ലയിലെ ആട്ടിറച്ചി വ്യാപാരി യാസിൻ ഖുറൈശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെയുണ്ടായ ചില പ്രശ്നങ്ങളില്‍ യാസിറിനെ അക്രമിക്കാൻ എത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് പറയുന്നു. അക്രമം നടത്തിയവർ രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് മേഖലയില്‍ കനത്ത പോലീസ് ബന്തവസ് ഏർപ്പെടുത്തി. ശിവമോഗ പോലീസ് സൂപ്രണ്ട് ജി…

Read More

ജാമ്യം നൽകിയാൽ പരാതിക്കാരെ സ്വാധീനിക്കാൻ സാധ്യത; രേവണ്ണയെ 14 വരെ റിമാൻഡ് ചെയ്തു 

ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ എച്ച്‌.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാന്‍ഡ് ചെയ്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ നല്‍കിയ ജാമ്യാപേക്ഷ ബെംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതി തള്ളി. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് എച്ച്‌.ഡി രേവണ്ണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ പരാതിക്കാരെ സ്വാധ്വീനിക്കാനും, തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിച്ചു. ഇരു കേസുകളിലെയും ജാമ്യാപേക്ഷ ബെംഗളൂരു പീപ്പിള്‍ റെപ്രസന്ററ്റീവ് കോടതി തള്ളി. കേസ് ഈ മാസം 14ന് കോടതി വീണ്ടും പരിഗണിക്കും. അതിനിടെ പ്രജ്വല്‍ രേവണ്ണയ്‌ക്കെതീരായ…

Read More

അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ കുമാരസ്വാമിയാണെന്ന് ശിവകുമാർ

ബെംഗളൂരു : പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയാണെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഈ കഥയിൽ നടനും സംവിധായകനും നിർമാതാവും കുമാരസ്വാമിയാണെന്നും അദ്ദേഹം ബ്ലാക്‌മെയിലിങ്ങിന്റെ രാജാവാണെന്നും ശിവകുമാർ ആരോപിച്ചു. അശ്ലീലവീഡിയോകൾ പ്രചരിപ്പിച്ചതിനുപിന്നിലെ മുഖ്യസൂത്രധാരൻ ഡി.കെ. ശിവകുമാറാണെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് നീക്കംചെയ്യണമെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. ഇതിന്റെ പ്രതികരണമായാണ് ശിവകുമാറിന്റെ ആരോപണം. വീഡിയോകളടങ്ങിയ 25,000 പെൻഡ്രൈവുകൾ തിരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യപ്പെട്ടെന്നും ഇതിനുപിന്നിലെ ഗൂഡാലോചനയിൽ ശിവകുമാറിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കും പങ്കുണ്ടെന്നും കുമാരസ്വാമി ആരോപിച്ചിരുന്നു.

Read More

തിരഞ്ഞെടുപ്പ് കഴിഞ്ഞു; മുഖ്യമന്ത്രി നീലഗിരിയിൽ ഉപമുഖ്യമന്ത്രി ചിക്കമഗളൂരുവിൽ നേതാക്കൾ; ഉല്ലാസകേന്ദ്രങ്ങളിൽ

ബെംഗളൂരു : കർണാടകത്തിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പും പൂർത്തിയായതോടെ പ്രചാരണത്തിന് മുൻ നിരയിൽനിന്ന നേതാക്കൾ താത്കാലിക വിശ്രമത്തിനായി ഉല്ലാസകേന്ദ്രങ്ങളിൽ. മുഖ്യമന്ത്രി സിദ്ധരാമയ്യ കുടുംബസമേതം നീലഗിരിയിലെത്തി. ഒരു റിസോർട്ടിൽ താമസമാക്കിയ അദ്ദേഹം 11 വരെ അവിടെ തുടരും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിശ്രമത്തിലേക്കായി വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചിക്കമഗളൂരുവിലേക്കാണ് പോയത്. റിസോർട്ടിൽ അദ്ദേഹത്തിനൊപ്പം സഹോദരനും എം.പി.യുമായ ഡി.കെ. സുരേഷ്, കുനിഗൽ എം.എൽ.എ. രംഗനാഥ്, രാമനഗര എം.എൽ.എ. ഇക്ബാൽ ഹുസ്സൈൻ എന്നിവരുമുണ്ട്.  

Read More

കേരളത്തിൽ രണ്ടാം വർഷ ഹയർ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന്

കേരളത്തിലെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ലഭ്യമാകും. ഏപ്രിൽ മൂന്നിനാണ് ഹയർസെക്കന്ററി മൂല്യ നിർണ്ണയ ക്യാമ്പ് തുടങ്ങിയത്. 77 ക്യാമ്പുകളിൽ 25000 ത്തോളം…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: വോട്ട് ചെയ്യാനെത്തിയ യുവാവ് ഇവിഎം കത്തിച്ചു

ബെംഗളൂരു : യാദ്‌ഗിരിയിലെ സുർപൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ (ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024) ബി.ജെ.പി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും അവർ പരസ്പരം കല്ലെറിയുകയും ചെയ്തു. യാദ്ഗിരി ജില്ലയിലെ സുർപൂർ താലൂക്കിലെ ബദ്യപൂർ ഗ്രാമത്തിലാണ് സംഭവം. കല്ലേറിൽ ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വോട്ടെടുപ്പിനിടെ നിസാര കാരണത്തിന് തുടങ്ങിയ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. കൈ-കമല പ്രവർത്തകർ പരസ്പരം കല്ലെറിഞ്ഞു. കല്ലേറിനെ തുടർന്ന് ഗ്രാമത്തിൽ കുറച്ചുനേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സുർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബാഗൽവാഡി ഗ്രാമത്തിലാണ് യുവാവ്…

Read More

രണ്ടാംഘട്ടത്തിൽ 69.65 ശതമാനം പോളിങ്; വടക്കൻ കർണാടകത്തിലെ റെക്കോഡ് പോളിങ്

ബെംഗളൂരു : രണ്ടാംഘട്ട തിരഞ്ഞെടുപ്പു നടന്ന വടക്കൻ കർണാടകത്തിലും മധ്യകർണാടകത്തിലും റെക്കോഡ് പോളിങ്. ഇത് മത്സരം കനത്തതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. 14 മണ്ഡലങ്ങളിലായി 71.77 ശതമാനംപേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്ക്. സംസ്ഥാന ചരിത്രത്തിൽ പോളിങ് ഇത്രയും ഉയർന്നത് ആദ്യമായാണ്. 2019-ൽ ഇത് 68.66 ശതമാനമായിരുന്നു. കർണാടകത്തിൽ 14 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ് ആണ് ഉണ്ടായത്. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് 69.65 ശതമാനമാണ് പോളിങ്. 2019-ൽ രണ്ടാംഘട്ടത്തിൽ 68.66 ശതമാനമായിരുന്നു പോളിങ്. ഇത്തവണ ആദ്യഘട്ടത്തിലെ 14…

Read More

മെട്രോപാത നിർമാണം; കൊടിഗെഹള്ളി- ഹെബ്ബാൾ സർക്കിളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി ട്രാഫിക് പോലീസ്; വിശദാംശങ്ങൾ

traffic

ബെംഗളൂരു : കൊടിഗെഹള്ളി- ഹെബ്ബാൾ സർക്കിൾ മെട്രോപാതയിൽ ട്രാക്ക് സ്ഥാപിക്കുന്ന പ്രവൃത്തി വെള്ളിയാഴ്ച തുടങ്ങും. വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന മെട്രോ പാതയുടെ ഭാഗമായ ഫേസ് ടു.ബി.യിൽ ഉൾപ്പെടുന്നതാണ് ഈ പാത. തൂണുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തി നേരത്തേ പൂർത്തിയാക്കിയിരുന്നു. കസ്തൂരി നഗർ മുതൽ ബെട്ട ഹലസൂരുവരെയാണ് ഫേസ് ടു.ബി. നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാത്രി 11 മുതൽ ശനിയാഴ്ച പുലർച്ചെ അഞ്ചുവരെ കൊടിഗെഹള്ളി ജങ്ഷൻ മുതൽ എസ്റ്റീം മാൾ വരെയുള്ള സർവീസ് റോഡിലൂടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. വാഹനങ്ങൾ ദാസറഹള്ളി മെയിൻ റോഡിൽനിന്ന് പമ്പ എക്‌സ്റ്റൻഷൻ റോഡ്…

Read More
Click Here to Follow Us