നിവേദ്യത്തിന് ഇനി അരളിപ്പൂവ് വേണ്ട; പകരം തെച്ചിയും തുളസിയും മുല്ലയും; ഉത്തരവിറക്കി തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വംബോര്‍ഡുകള്‍

കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ ക്ഷേത്രങ്ങളിലെ പ്രസാദം, നിവേദ്യം, അർച്ചന നിവേദ്യം എന്നിവയിൽനിന്ന്‌ അരളിപ്പൂവ്‌ ഒഴിവാക്കാൻ തീരുമാനിച്ച് മലബാർ ദേവസ്വം ബോർഡും. ഇതുസംബന്ധിച്ച നിർദ്ദേശം ഇന്ന് ഔദ്യോഗികമായി പുറത്തിറക്കുമെന്ന് ദേവസ്വം ബോർ‍ഡ് പ്രസിഡന്‍റ് എം ആർ മുരളി അറിയിച്ചു. പ്രസാദങ്ങളിലും നിവേദ്യത്തിലും നിന്ന് അരളിപ്പൂവ് ഒഴിവാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചതിനു പിന്നാലെയാണ് മലബാർ ദേവസ്വവും തീരുമാനം നടപ്പാക്കാൻ ഒരുങ്ങുന്നത്. അരളിപ്പൂവിനു പകരം തെച്ചി, തുളസി, മുല്ല, പിച്ചി, റോസ്‌, താമര എന്നിവയാണ് ഇനി ക്ഷേത്രങ്ങളിൽ ഉപയോഗിക്കുക. അരളി ഇലയിലും പൂവിലും വിഷാംശം…

Read More

വിജയം മങ്ങി; സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയശതമാനം കുറവ്

ബെംഗളൂരു: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ 73.40% വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 10.40% വിജയം കുറഞ്ഞു ഇത്തവണ. 83.89 % ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. 8.59 ലക്ഷം പേർ പരീക്ഷ എഴുതിയതിൽ 6.31 ലക്ഷം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഇതിൽ 3.43 ലക്ഷം പേർ പെൺകുട്ടികളാണ് 2.87 ലക്ഷം ആൺകുട്ടികളുമാണ്. 39,034 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസും 86,619 പേർക്ക് എ ഗ്രേഡും ലഭിച്ചു.

Read More

പ്രജ്ജ്വൽ രേവണ്ണ കേസ്; പരാതിനൽകാൻ ആരും സ്വയം മുന്നോട്ടുവന്നില്ല; വനിതാ കമ്മിഷൻ

ബെംഗളൂരു : ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ പരാതിനൽകാൻ അതിജീവിതകളാരും മുന്നോട്ടുവന്നിട്ടില്ലെന്നും ജെ.ഡി.എസ്. നേതാവിനെതിരേ വ്യാജപരാതി നൽകാൻ നിർബന്ധിക്കപ്പെട്ടതാണെന്നാണ് പരാതിനൽകാനെത്തിയ ഒരു സ്ത്രീ പറഞ്ഞതെന്നും ദേശീയ വനിതാ കമ്മിഷൻ വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികൾ സമർപ്പിച്ച ആക്‌ഷൻ ടേക്കൺ റിപ്പോർട്ടിൽ ഒട്ടേറെ സുപ്രധാന കണ്ടെത്തലുകളുള്ളതായും കമ്മിഷൻ പറഞ്ഞു. കർണാടക പോലീസിൽനിന്നാണെന്ന് പരിചയപ്പെടുത്തിയെത്തിയ സ്ത്രീയാണ് വ്യാജപരാതി നൽകാൻ നിർബന്ധിക്കപ്പെട്ടെന്ന് പറഞ്ഞത്. പരിചയമില്ലാത്ത നമ്പറുകളിൽനിന്ന് വിളിച്ച് പരാതിനൽകണമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്ത്രീ പറഞ്ഞു.

Read More

സമയപരിധി മേയ് 31 ന് അവസാനിക്കും; അതിസുരക്ഷാ നമ്പർപ്ലേറ്റിനോട് തണുപ്പൻ പ്രതികരണം എന്ന് ആരോപണം

ബെംഗളൂരു : കർണാടകത്തിൽ വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർപ്ലേറ്റ് (എച്ച്.എസ്.ആർ.പി.) സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഈമാസം 31-ന് തീരാനിരിക്കേ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 35.5 ലക്ഷം വാഹനങ്ങൾ മാത്രം. 2019 ഏപ്രിൽ ഒന്നിനുമുമ്പ് കർണാടകത്തിൽ രജിസ്റ്റർചെയ്ത രണ്ടുകോടി വാഹനങ്ങളിലാണ് അതിസുരക്ഷാ നമ്പർപ്ലേറ്റ് സ്ഥാപിക്കേണ്ടത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. 2023 നവംബർ 17-നായിരുന്നു ആദ്യം നിശ്ചയിച്ച സമയപരിധി. പിന്നീട് ഇത് ഫെബ്രുവരി 17-ലേക്ക് മാറ്റി. എന്നിട്ടും വളരെ കുറച്ച് വാഹനങ്ങൾ മാത്രമേ അതിസുരക്ഷാ നമ്പർപ്ലേറ്റ് സ്ഥാപിച്ചുള്ളൂ. അതിനാൽ മേയ് 31 വരെ സമയപരിധി…

Read More

എസ്എസ്എൽസി ഫല പ്രഖ്യാപനം; രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബെംഗളൂരു: എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരീക്ഷയിൽ തോറ്റതിനെ തുടർന്നാണ് രണ്ട് വിദ്യാർഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചത്. രഞ്ജിതയും പ്രിയദർശിനിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാർഥിനി രഞ്ജിത ലക്ഷ്മണ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ബുക്കപട്ടണ ഹൈസ്കൂളിലെ മറ്റൊരു വിദ്യാർത്ഥി പിനോയിൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് മറ്റൊരു സംഭവം. നിലവിൽ രണ്ട് വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.

Read More

സ്ത്രീധന പീഡനം; അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ 

ബെംഗളൂരു: ചിത്രദുർഗയിലെ ഹൊസദുർഗയിൽ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഗീതാശ്രീ എന്ന യുവതിയാണ് മരിച്ചത്. ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു അവർ. ഏഴോ എട്ടോ വർഷം മുമ്പാണ് ഗീതാശ്രീയും പ്രഭുകുമാറും വിവാഹിതയായത്. വിവാഹത്തിന് മുമ്പ് ഗീതാശ്രീയുടെ വീട്ടുകാരോട് ഭർത്താവ് പ്രഭുകുമാറിൻ്റെ മാതാപിതാക്കൾ കള്ളം പറഞ്ഞിരുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. മകന് സർക്കാർ ജോലി ലഭിക്കുമെന്ന് പ്രഭുകുമാറിൻ്റെ മാതാപിതാക്കൾ വിശ്വസിച്ചിരുന്നു. വിവാഹശേഷം വീട്ടിലിരിക്കാതിരിക്കാൻ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ഗീത. വിവാഹശേഷം ഭർത്താവിന്റെ കുടുംബം…

Read More

മക്കളെ കൊന്നു; യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു 

ലക്നൗ: മക്കളെ കൊന്നതിനു ശേഷം കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് യുവതി. എട്ടും രണ്ടും വയസ്സ് മാത്രം പ്രായമുള്ള കുട്ടികളെ പോലീസെത്തിയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തന്നെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നും അതുകൊണ്ടാണ് തനിക്ക് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തേണ്ടി വന്നതെന്നും ആത്മഹത്യാക്കുറിപ്പില്‍ യുവതി എഴുതിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിന് ഒരു വീഡിയോ എടുത്ത് അയച്ച ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. മുപ്പതുകാരിയായ അശ്വനി നികുംഭ് എന്ന യുവതിയാണ് മക്കളെ കൊന്ന് സ്വയം ജീവനൊടുക്കിയതെന്ന് പോലീസ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ നാസിക്…

Read More

മയോനിക്കൊപ്പം പുതിയ ചിത്രം പങ്കുവച്ച് ഗോപി സുന്ദർ 

മയോനിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കിട്ട് സംഗീത സംവിധായകൻ ഗോപി സുന്ദർ. കാറില്‍ യാത്രപോകുന്ന ചിത്രത്തില്‍ പിൻസീറ്റില്‍ ഒരാള്‍ കൂടിയുണ്ട്. കുറച്ചു നാളുകളായി ആളെ ഗോപിയുടെ കാണാൻ കഴിഞ്ഞിരുന്നില്ല എങ്കിലും, വീണ്ടും അവർ രണ്ടുപേരും ഒന്നിച്ചൊരു പരിപാടിയില്‍ പങ്കെടുക്കുകയാണ്. മയോനി പ്രിയാ നായരെ പ്രേക്ഷകർ മറന്നു കാണില്ല. ഗോപിയുടെ ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഏറെ വിമർശനങ്ങള്‍ നേരിട്ട യുവതിയാണ് ആർട്ടിസ്റ്റായ പ്രിയ നായർ. ഒടുവില്‍ എല്ലാ വിമർശനങ്ങള്‍ക്കും ഗോപി സുന്ദർ തന്നെ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. ലുലു മാളിലേക്ക് പോകുന്ന ചിത്രം പ്രിയ നായർ…

Read More

നടി ജ്യോതി റായ്‌യുടെ സ്വകാര്യ വീഡിയോ ചോർന്നതായി പരാതി 

കന്നഡ നടി ജ്യോതി റായ്‌യുടെ സ്വകാര്യ വിഡിയോയും ചിത്രങ്ങളും ചോർന്നതായി പരാതി. തന്റെ യൂട്യൂബ് ചാനല്‍ 1000 സബ്സ്‌ക്രൈബര്‍ ആയാല്‍ ഒരു നടിയുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് എക്സ് ഉപയോക്താവ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. പിന്നാലെയാണ് ജ്യോതിയുടെ ചിത്രങ്ങൾ ഓൺലൈനിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. സ്വകാര്യ വിഡിയോ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. ജ്യോതിയുടെ വിഡിയോകൾ ചോർത്തിയവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ എത്തുന്നുണ്ട്. ‘ബന്ദേ ഭരതവ കാല’ എന്ന ഷോയിലൂടെയാണ് നടി ഏറെ ശ്രദ്ധ…

Read More

വിദ്വേഷ വീഡിയോ എക്സ് നീക്കം ചെയ്തു 

ബെംഗളൂരു: ബിജെപി പുറത്തിറക്കിയ വിദ്വേഷ വിഡിയോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവനുസരിച്ച്‌ സമൂഹമാധ്യമമായ ‘എക്സ്’ നീക്കം ചെയ്തു. 93 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു ഒരു മണിക്കൂർ മുൻപാണ് കമ്മിഷൻ എക്സിന് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്. മെയ് 4 ന് പോസ്റ്റ് ചെയ്ത വിഡിയോ 5 ദിവസത്തിനു ശേഷമാണ് നീക്കം ചെയ്തത്. അതിനിടെ 93 ലക്ഷം പേർ വീഡിയോ കണ്ടതായാണ് വിവരം. ദളിതർക്കും പിന്നാക്കവിഭാഗങ്ങള്‍‌ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലീങ്ങള്‍ക്ക് നല്‍കുന്നതായി ചിത്രീകരിക്കുന്നതായിരുന്നു 17 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ.…

Read More
Click Here to Follow Us