ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ബോംബ് ഭീഷണി യാത്രക്കാരെ പരിഭ്രാന്തരാക്കി. വിശദമായ പരിശോധനയ്ക്കുശേഷമാണ് വ്യാജഭീഷണിയാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്.
വിമാനത്താവളത്തിലെ ആൽഫ 3 കെട്ടിടത്തിൽ പുരുഷൻമാരുടെ ശൗചാലയത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. വിമാനത്താവളത്തിൽ സ്ഫോടന പരമ്പരയുണ്ടാകുമെന്നായിരുന്നു സന്ദേശം.
ഉടൻതന്നെ ബോംബ് സ്ക്വാഡും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ വിശദമായി പരിശോധനനടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.
ഭീഷണിസന്ദേശം ലഭിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാരുടെ സുരക്ഷാപരിശോധനയും ബാഗേജ് പരിശോധനയും തടസ്സപ്പെട്ടു.
വ്യാജഭീഷണിയാണെന്ന് സ്ഥിരീകരിച്ചശേഷമാണ് പരിശോധന പുനരാരംഭിച്ചത്. വിമാനസർവീസുകളെ ബാധിച്ചില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.