പാർക്കിംഗ് പ്രശ്നം; കോൺസ്റ്റബിളിനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: പാർക്കിംഗ് വിഷയവുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് കോൺസ്റ്റബിളിനെ മർദ്ദിച്ച ശൃംഗേരി യുവാവ് അറസ്റ്റിൽ. രാജഗോപാൽ നഗർ പോലീസ് സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിളായ രാജെ ഗൗഡയാണ് അറസ്റ്റിലായ പ്രതി മർദ്ദിച്ചത്. സ്‌കൂട്ടിയിലെത്തിയ പ്രതി ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന കാർ എടുത്തുകൊണ്ടുപോയപ്പോൾ കോൺസ്റ്റബിൾ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണം ഒഴിവാക്കാനെത്തിയ കോൺസ്റ്റബിൾ രാജഗൗഡയുടെ സഹോദരൻ ഉമേഷ് മേലൂവും ആക്രമിക്കുകയും എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.

Read More

അവിഹിതം സംശയിച്ച് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു 

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹിതയായ യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്‌ യുവാവിനെ കെട്ടിയിട്ട് മർദിച്ചു. അക്രമത്തിനിടെ യുവതിക്കും മർദനമേറ്റു. ഗ്വാളിയോർ ജില്ലയിലെ ദേവ്ഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വിവാഹിതയായ യുവതി കഴിഞ്ഞ രണ്ട് മാസമായി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് സബ് ഡിവിഷണല്‍ ഓഫീസർ ഓഫ് പോലീസ് (എസ്ഡിഒപി) ജിതേന്ദ്ര നാഗായിച്ച്‌ പറഞ്ഞു. കുടുംബാംഗങ്ങള്‍ ഇല്ലാത്ത സമയത്താണ് യുവതി യുവാവിനെ വീട്ടിലേക്ക് വിളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ വീട്ടുക്കാർ സ്ഥലത്തെത്തുകയും യുവാവിനെ കയർ കൊണ്ട് കെട്ടിയ ശേഷം മർദ്ദിക്കുകയും ചെയ്തു. മെയ് 25 ന് നടന്ന…

Read More

ഒരാഴ്ചയ്ക്കിടെ രണ്ട് കൊലപാതകം; പ്രതി അറസ്റ്റിൽ 

ബെംഗളൂരു: ഒരാഴ്ചയ്ക്കിടെ രണ്ട് പേരെ തലയില്‍ വലിയ കല്ലിട്ട് കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളിയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബനശങ്കരി സ്വദേശിയായ ഗിരീഷ് ആണ് അറസ്റ്റിലായത്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. അടിപ്പാതയില്‍ കിടന്നുറങ്ങുന്നവര്‍ക്ക് നേരെ മദ്യലഹരിയില്‍ കല്ലെറിയുന്നതിനായിരുന്നു ഇയാളുടെ രീതി. മെയ് 12 ന് ജയനഗര്‍ ബ്ലോക്കില്‍ ഒരാളെ വലിച്ചിഴച്ച്‌ തലയില്‍ കൂറ്റന്‍ കല്ലിട്ട് ഗിരീഷ് കൊലപ്പെടുത്തിയിരുന്നു. സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇരയെ ഗിരീഷ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ബനശങ്കരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെയ് 18 ന് സിറ്റി മാര്‍ക്കറ്റിന്…

Read More

പ്രകാശ് രാജ് രാഷ്ട്രീയ അനുഭവങ്ങളോ അറിവോ ഇല്ലാത്ത വ്യക്തി; കെ അണ്ണാമലൈ 

ചെന്നൈ: നടൻ പ്രകാശ് രാജിനെ വിമർശിച്ച്‌ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ബിജെപിയെക്കുറിച്ച്‌ സംസാരിക്കാൻ ആവശ്യമായ രാഷ്ട്രീയ അനുഭവങ്ങളോ അറിവോ ഇല്ലാത്ത വ്യക്തിയാണു പ്രകാശ്‌ രാജെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ജോലി എന്നും അദ്ദേഹം ആരോപിച്ചു. ബെംഗളൂരു സെൻട്രല്‍ മണ്ഡലത്തില്‍ മത്സരിച്ച പ്രകാശ്‌ രാജിനു കെട്ടിവെച്ച തുക പോലും നഷ്ടപ്പെട്ടു. ഇതു മാത്രമാണ് അദ്ദേഹത്തിനുള്ള രാഷ്ട്രീയ പരിചയമെന്നും അണ്ണാമലൈ പരിഹസിച്ചു.

Read More

‘യുവ നടിയെ ബലാത്സംഗം ചെയ്തു’; ഒമർ ലുലുവിനെതിരെ കേസ് 

കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ പരാതി. മലയാളത്തിലെ യുവ നടിയാണ് സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. നെടുമ്പാശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്നാണ് ഒമര്‍ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമര്‍ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിംഗിന്റെ ഭാഗം കൂടിയാണ് പരാതിയെന്നും ഒമര്‍ ലുലു…

Read More

എച്ച് ഡി രേവണ്ണ ധർമസ്ഥലയിൽ 

ബെംഗളൂരു: മുൻ മന്ത്രി എച്ച്‌.ഡി. രേവണ്ണ എം.എല്‍.എ ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു. താൻ മഞ്ചുനാഥ ഭക്തനാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 40 വർഷമായി താൻ രാഷ്ട്രീയ പ്രവർത്തന രംഗത്തുണ്ട്. 25 വർഷമായി എം.എല്‍.എയാണ്. കേസുകളെല്ലാം കോടതിയിലാണ്. താൻ ഒന്നും പറയുന്നില്ല. നിയമത്തെ ബഹുമാനിക്കുന്ന ഈശ്വര വിശ്വാസിയാണ് താൻ’ -ലൈംഗികാതിക്രമ കേസ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി രേവണ്ണ പറഞ്ഞു.

Read More

വാക്കുതർക്കം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി. തുമകുരു ജില്ലയിലെ ഹോസ്‌പേട്ട് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം. 32കാരി പുഷ്പയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവറാമിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഭാര്യയുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് ശിവറാം കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തര്‍ക്കം മൂര്‍ച്ഛച്ചതോടെ ശിവറാം പുഷ്പയെ കൊലപ്പെടുത്തുകയുമായിരുന്നു. പുഷ്പയുടെ തല അറുത്തുമാറ്റിയ ശേഷം മൃതദേഹം ഇയാള്‍ അടുക്കളയില്‍ വെച്ച്‌ കഷണങ്ങളാക്കുകയും ചെയ്തു. തടിമില്‍ തൊഴിലാളിയാണ് ശിവറാം. വാടകവീട്ടില്‍ താമസിക്കുന്ന ദമ്പതിമാര്‍ക്ക് എട്ടു വയസുള്ള…

Read More

മഴക്കെടുതിയില്‍ വൻ നാശനഷ്ട്ടം; കോട്ടയത്ത് ഉരുൾ പൊട്ടൽ

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായതോടെ വന്‍ നാശനഷ്ടം. കോട്ടയം ഭരണങ്ങാനം ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍ പൊട്ടലില്‍ വ്യാപകനാശ നഷ്ടമുണ്ടായതായി റിപ്പോർട്ട്‌. ഉരുൾ പൊട്ടലിൽ ഏഴ് വീടുകള്‍ തകര്‍ന്നതയാണ് വിവരം. ആളപായമില്ല. മീനച്ചില്‍ താലൂക്കിലെ മലയോരമേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലും മലയോരമേഖലയിലും ശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴ കണക്കിലെടുത്ത് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോരമേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഗമണ്‍ റോഡിലെ രാത്രിയാത്രയ്ക്കും നിരോധനം ഉണ്ട്. മിനച്ചിലാറിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇരുകരകളിലുള്ളവര്‍ ജാഗ്രത…

Read More

യുവാവിനെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു : യുവാവിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയപുരയിലാണ് സംഭവം. വിജയപുര സ്വദേശി രാഹുൽ രാമനഗൗഡ ബിരദാറിനാണ് പൊള്ളലേറ്റത്. ഇയാളെ വിജയപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ രാഹുലിനുമേൽ പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. പെൺകുട്ടിയുമായുള്ള രാഹുലിന്റെ ബന്ധം അവളുടെ വീട്ടുകാർ എതിർത്തിരുന്നു. അതേസമയം, രാഹുൽ കൈയിൽ കരുതിയ പെട്രോൾ സ്വയം ഒഴിച്ച് തീവെക്കുകയായിരുന്നെന്നും തീയണയ്ക്കാൻ ശ്രമിച്ച ഏതാനും കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റതായും പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിച്ചുവരുകയാണെന്ന് സർക്കിൾ ഇൻസ്പെക്ടർ മല്ലികാർജുൻ തുളസിഗേരി അറിയിച്ചു.

Read More

യുവാവിനെ ബ്ലേഡ് കൊണ്ട് കീറി മുറിച്ചതായി പരാതി 

മംഗളൂരു: ബീച്ചിലെത്തിയ യുവാവിനെ മുൻ വിരോധം വെച്ച്‌ ബ്ലേഡ് കൊണ്ട് കഴുത്തിനു സമീപം കീറി മുറിച്ച്‌ പരുക്കേല്‍പിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ബങ്കര മഞ്ചേശ്വരം ബോളനാട ഗുത്തുവിലെ അബ്ബാസ് അലിയെ (24) അക്രമിച്ചുവെന്നാണ് പരാതി. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വാദിഖിനെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ മെയ് 23ന് വൈകുന്നേരം 6.30 മണിയോടെ ഹൊസബേട്ടു കടപ്പുറത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Read More
Click Here to Follow Us