ഐസ്‌ക്രീം നൽകാത്തതിന് സ്വിഗ്ഗിയെ കോടതി കയറ്റി ബംഗളൂരു സ്വദേശി; 5000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

swiggy

ബെംഗളൂരു: കഴിഞ്ഞ വർഷം സ്വിഗ്ഗിയിൽ നിന്ന് ഒരാൾ ഐസ്ക്രീം ഓർഡർ ചെയ്തെങ്കിലും ലഭിച്ചില്ല. ഇപ്പോൾ, ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി ഉപഭോക്താവിന് 3,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ്. ഇതിനുപുറമെ, ഐസ്ക്രീമിന് ആപ്പ് ഈടാക്കിയ 187 രൂപയ്ക്ക് പുറമേ വ്യവഹാരച്ചെലവായി 2,000 രൂപയും ആപ്പ് നൽകേണ്ടിവരും. ഓർഡർ ചെയ്ത സാധനം ഡെലിവറി ചെയ്യുന്നതിൽ പരാജയപ്പെട്ടിട്ടും ഉപഭോക്താവിന് റീഫണ്ട് നൽകുന്നതിൽ സ്വിഗ്ഗിയും പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. ഉപഭോക്താവ് അയച്ച നിയമപരമായ നോട്ടീസിനോട് ഫുഡ് ഡെലിവറി ആപ്പ് പ്രതികരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വിഗ്ഗിയുടെ…

Read More

അറിയിപ്പ് ഇന്നും നാളെയും വന്ദേഭാരത് സർവീസ് വൈകും; വിശദാംശങ്ങൾ

vandhe

ബെംഗളൂരു: ധർമപുരിയിൽ പാളം അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരു കന്റോൺമെന്റ്– കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് (20641) ഇന്നും നാളെയും 55 മിനിറ്റ് വൈകിയോടും. വരാദപുര സ്റ്റേഷനിൽ പുതിയ പാത നിർമാണത്തിന്റെ ഭാഗമായി ചെന്നൈ സെൻട്രൽ–മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20664) മേയ് 5 ന് അരമണിക്കൂർ വൈകിയോടും

Read More

തട്ടിപ്പുകൾ പലവിധം; പണം വാങ്ങും ടിക്കറ്റ് നൽകില്ല; പതിവായ കേരള ആർടിസി സർവീസുകളിലെ തട്ടിപ്പ് വിവാദത്തിൽ

ബെംഗളൂരു: കേരള ആർടിസിയുടെ സംസ്ഥാനാന്തര ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചിട്ടും നടപടികൾ കാര്യക്ഷമമല്ലെന്ന് പരാതി. കഴിഞ്ഞ ദിവസം ബെംഗളൂരു–തിരുവനന്തപുരം എസി മൾട്ടി ആക്സിൽ ബസിൽ കെഎസ്ആർടിസി വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 5 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് കണ്ടെത്തിയിരുന്നു. സമാനമായ ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നഞ്ചൻഗുഡിൽ വച്ച് പരിശോധന നടത്തിയത്. സംഭവത്തിൽ ഡ്രൈവർ കം കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. ഇതേ ബസിൽ നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന യാത്രക്കാരന് ടിക്കറ്റ് നൽകിയിരുന്നില്ല. തിരിച്ചുപോകുമ്പോൾ ഇതേ…

Read More

സർക്കാരിന്റെ പോരാട്ടങ്ങൾ വിജയം കണ്ടു; 3454 കോടി വരൾച്ചാ ദുരിതാശ്വാസം അനുവദിച്ച് കേന്ദ്രം

ബെംഗളൂരു : കർണാടക സർക്കാരിന്റെ പോരാട്ടത്തിനൊടുവിൽ വരൾച്ചാ ദുരിതാശ്വാസമായി കേന്ദ്രസർക്കാർ 3454 കോടി രൂപ അനുവദിച്ചു. ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലസമിതിയാണ് ദേശീയ ദുരിതാശ്വാസഫണ്ടിൽ നിന്ന് തുക യനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിനേടിയാണ് കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചത്. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നാണ് കേന്ദ്ര സർക്കാർ ദുരിതാശ്വാസ ഫണ്ട് അനുവദിക്കാനിടയായതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സുപ്രീംകോടതിക്ക് നന്ദി അറിയിച്ച സിദ്ധരാമയ്യ രാജ്യത്ത് ആദ്യമായിട്ടാകും സംസ്ഥാനത്തിന്റെ അവകാശം നേടിയെടുക്കാൻ സുപ്രീംകോടതിയുടെ സഹായം തേടിയതെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, ഫണ്ട് ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും…

Read More

എച്ച്ഡി രേവണ്ണക്കെതിരെ പീഡനക്കേസ്; അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ പൊതുജനകൾക്ക് ഇടയിൽ ഉപേക്ഷിച്ച നിലയിൽ; മകൻ പ്രജ്വലിന്റെ വീഡിയോകൾ പുറത്ത്

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തീപിടിപ്പിച്ച് കർണാടകത്തിൽ ലൈംഗികാരോപണങ്ങൾ. ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ മകനും എംഎൽഎയുമായ എച്ച്ഡി രേവണ്ണയും അദ്ദേഹത്തിന്റെ മകൻ പ്രജ്വൽ രേവണ്ണയുമാണ് ലൈംഗികാരോപണക്കേസിൽ പെട്ടിരിക്കുന്നത്. ഹാസനിലെ നിലവിലെ എംപിയും സ്ഥാനാർത്ഥിയുമാണ് പ്രജ്വൽ രേവണ്ണ. മുത്തച്ഛൻ എച്ച്ഡി ദേവെഗൗഡ സ്ഥിരമായി മത്സരിച്ചിരുന്ന മണ്ഡലമാണ് ഹാസൻ. അതെസമയം 26ന് ഹാസനിലെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പ്രജ്വൽ ജർമ്മനിയിലേക്ക് കടന്നതായി റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ എൻഡിഎ സഖ്യകക്ഷിയാണ് ജനതാദൾ എസ് എന്നതിനാൽ ഈ കേസ് വലിയൊരു രാഷ്ട്രീയപ്രശ്നമായി സംസ്ഥാനത്ത് മാറുമെന്നുറപ്പാണ്. രേവണ്ണയ്ക്കെതിരെ അദ്ദേഹത്തിന്റെ…

Read More

ചാമരാജനഗർ എംപി ശ്രീനിവാസ് പ്രസാദ് അന്തരിച്ചു

മൈസൂരു: ചാമരാജനഗർ എംപിയും മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി ശ്രീനിവാസ് പ്രസാദ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ 1.27 നാണ് മരണപ്പെട്ടത് . തൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ സുവർണ ജൂബിലി ആഘോഷത്തെ തുടർന്ന് മാർച്ച് 17 ന് പ്രസാദ് രാഷ്ട്രീയ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, മുഖ്യമന്ത്രി സിദ്ധരാമയ്യയും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ഉൾപ്പെടെ കോൺഗ്രസിലെയും ബി ജെ പിയിലെയും നേതാക്കൾ അദ്ദേഹത്തിൻ്റെ പിന്തുണ തേടി അദ്ദേഹത്തെ സന്ദർശിച്ചതിനാൽ മൈസൂരുവിലെലെ ജയലക്ഷ്മിപുരത്തെ അദ്ദേഹത്തിൻ്റെ വസതി…

Read More

നഗരത്തിൽ താപനില 38 ഡിഗ്രിയിലേക്ക് ഉയർന്നു: വേനൽ മഴയ്ക്ക് ഇനിയും കാത്തിരിക്കണം

ബെംഗളൂരു : ബെംഗളൂരുവിലെ താപനില 38 ഡിഗ്രിയിലേക്ക് ഉയർന്നു. എട്ടുവർഷത്തിനിടെ ഏപ്രിലിൽ അനുഭവപ്പെടുന്ന ഉയർന്ന ചൂടാണിതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ശനിയാഴ്ചയാണ് നഗരത്തിൽ 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. 2016 ഏപ്രിലിലാണ് ഇതിന് മുമ്പ് താപനില 38 ഡിഗ്രി സെൽഷ്യസ് കടന്നത്. ഈമാസം 30 വരെ നഗരത്തിലും സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നേരത്തേ ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചിരുന്നു. മേയ് ഒന്നുമുതൽ നഗരത്തിൽ വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അധികൃതർ…

Read More

ബെംഗളൂരു- കോഴിക്കോട് റൂട്ടിൽ നവകേരള ബസ് അടുത്ത ആഴ്ച മുതൽ സർവീസ് നടത്തും 

bus

ബെംഗളൂരു: വകേരള ബസ് സര്‍വീസ് അടുത്ത ആഴ്ച മുതല്‍ ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമാകെ സഞ്ചരിച്ച നവകേരള ബസ് സര്‍വീസിനിറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് കെഎസ്‌ആര്‍ടിസി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങി. കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് കെഎസ്‌ആര്‍ടിസിയുടെ നിലവിലെ തീരുമാനം. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്‌ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റാക്കി മാറ്റിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വ്വീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.…

Read More

അശ്ലീല വീഡിയോ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം 

prajwal

ബെംഗളൂരു: ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥിയും ദേവെ ഗൗഡയുടെ പൗത്രനുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ പ്രചരിക്കുന്ന അശ്ലീല ദൃശ്യങ്ങളില്‍ സ്ത്രീപീഡന പരാതിയില്‍ അന്വേഷണം. ഇതിനായി സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. സ്ത്രീയുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍. ഹാസൻ ഉള്‍പ്പെടെ 14 മണ്ഡലങ്ങളിലേക്ക് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു പ്രജ്വല്‍ രേവണ്ണക്കെതിരെ വീഡിയോ ക്ലിപ്പുകള്‍ പ്രചരിച്ചത്.

Read More

അശ്ലീല വീഡിയോ കേസിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യം വിട്ട് പ്രജ്വല്‍ രേവണ്ണ

prajwal

ബെംഗളൂരു: അശ്ലീല വിഡിയോ കേസില്‍ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ദേവഗൗഡയുടെ പേരമകനും ജെ.ഡി.എസ് എം.പിയുമായ പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടതായി സൂചന. ബെംഗളൂരുവിൽ നിന്നും രേവണ്ണ ഫ്രാങ്ക്ഫർട്ടിലേക്ക് പോയെന്നാണ് റിപ്പോർട്ടുകള്‍. അശ്ലീല വിഡിയോ കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സംഭവം വിവാദമായതോടെ ജെ.ഡി.എസ് അടിയന്തര പാർട്ടിയോഗം വിളിച്ചിട്ടുണ്ട്. ഹാസൻ ജില്ലയിലാണ് പ്രജ്വല്‍ രേവണ്ണയുടെ വിഡിയോ പ്രചരിച്ചത്. വിഡിയോയില്‍ ഒരു പെണ്‍കുട്ടിയുമുണ്ട്. വിഡിയോയുടെ…

Read More
Click Here to Follow Us