നഗരത്തിൽ താപനില 38 ഡിഗ്രിയിലേക്ക് ഉയർന്നു: വേനൽ മഴയ്ക്ക് ഇനിയും കാത്തിരിക്കണം

ബെംഗളൂരു : ബെംഗളൂരുവിലെ താപനില 38 ഡിഗ്രിയിലേക്ക് ഉയർന്നു.

എട്ടുവർഷത്തിനിടെ ഏപ്രിലിൽ അനുഭവപ്പെടുന്ന ഉയർന്ന ചൂടാണിതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

ശനിയാഴ്ചയാണ് നഗരത്തിൽ 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

2016 ഏപ്രിലിലാണ് ഇതിന് മുമ്പ് താപനില 38 ഡിഗ്രി സെൽഷ്യസ് കടന്നത്.

ഈമാസം 30 വരെ നഗരത്തിലും സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നേരത്തേ ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചിരുന്നു.

മേയ് ഒന്നുമുതൽ നഗരത്തിൽ വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അധികൃതർ അറിയിച്ചു.

വടക്കൻ ജില്ലകളിലും മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.

നിലവിൽ ചൂട് കനക്കുന്നത് കൊണ്ട് തന്നെ പകൽ സമയങ്ങളിൽ പരമാവധി പുറത്തിറങ്ങാതിരിക്കുക, ജോലിസമയം രാവിലേയും വൈകീട്ടുമായി ക്രമീകരിക്കുക,

പുറത്തിറങ്ങുമ്പോൾ ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts