ബെംഗളൂരു: കന്നഡയിൽ സംസാരിച്ചതിന് നഗരത്തിൽ നിന്ന് ആൾക്കൂട്ടം ആക്രമിച്ചതായി കന്നഡ നടി ഹർഷിക പൂനാച്ച. തനിക്ക് നേരിട്ട സംഭവത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് തൻ്റെ ഭർത്താവിനെ കൊള്ളയടിക്കാൻ പോലും അക്രമികൾ ശ്രമിച്ചുവെന്നും അവർ പറഞ്ഞു. സമീപത്തുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടപ്പോൾ അദ്ദേഹം സഹായിക്കാൻ മടിച്ചുവെന്നും അവർ പറയുന്നു. സംഭവത്തിൽ കർണാടക പോലീസിൻ്റെയും കർണാടക മുഖ്യമന്ത്രിയുടെയും സഹായം തേടിയിട്ടുണ്ട്. പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ആണോ നമ്മൾ താമസിക്കുന്നുതെന്നും താരം ചോദിച്ചു. “നമ്മ ബെംഗളൂരുവിലെ ഞങ്ങൾ എത്രത്തോളം സുരക്ഷിതരാണ്? പ്രിയപ്പെട്ടവരേ, ഒരുപാട് ആലോചനകൾക്ക് ശേഷം, രണ്ട് ദിവസം മുമ്പ്…
Read MoreDay: 19 April 2024
നാഗാലാന്‍ഡിൽ ആറ് ജില്ലകളില്‍ പൂജ്യം ശതമാനം പോളിങ്; ബഹിഷ്കരിച്ച് വോട്ടര്‍മാര്‍
കൊഹിമ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ രേഖപ്പെടുത്തിയത് പൂജ്യം ശതമാനം പോളിങ്. സര്‍ക്കാര്‍ നല്കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്കരണം. ഈസ്റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്ഗനൈസേഷന് നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ സ്വതന്ത്രവിനിയോഗത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത്. സംഘടനക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും കമ്മീഷന് അറിയിച്ചു. ഇത് വോട്ടര്‍മാര്‍ സ്വയം എടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള…
Read More‘പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചു’; പ്രതികരണവുമായി ലക്ഷ്മി ഗോപാലസ്വാമി
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും നിരവധി മലയാള സിനിമകളില്‍ താരം നായികയായി എത്തിയിട്ടുണ്ട്. നിലവില്‍ മലയാള സിനിമയില്‍ സജീവമല്ലെങ്കിലും മറ്റ് ഭാഷകളില്‍ താരം അഭിനയിക്കുന്നുണ്ട്. ബംഗളൂരു സ്വദേശിനിയായ 54കാരി ലക്ഷ്മി അവിവാഹിതയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും താരം വിവാഹിതയാകുന്നുവെന്നതരത്തില്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറത്ത് വരാറുണ്ട്. സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോഴും പുറത്ത് വരുന്നത്. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി താരത്തിന്റെ വിവാഹം ഉറപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ നേരിട്ട് പ്രതികരണവുമായി നടി തന്നെ രംഗത്ത് വരികയും…
Read Moreമാധ്യമ പ്രവർത്തക സ്വാതി ചന്ദ്രശേഖറിനെ കോൺഗ്രസ് പാർട്ടി വക്താവായി നിയമിച്ചു
ബെംഗളൂരു: ബി.ജെ.പിയിൽ നിന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെത്തിയ മാധ്യമ പ്രവർത്തക സ്വാതി ചന്ദ്രശേഖറിനെ പാർട്ടി വക്താവായി നിയമിച്ചു. ടി.വി 5 ന്യൂസിന്റെ ഡല്‍ഹി ബ്യൂറോ ഹെഡായ സ്വാതി, മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും പിന്തുണ നല്‍കിയിരുന്നയാളാണ്. ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ബുധനാഴ്ചയാണ് ബി.ജെ.പി എം.പിയായ കാരാടി സംഗണ്ണ, മൂന്നു തവണ എം.എല്‍.എയായ ശിവപുത്ര മലാഗി എന്നിവരടക്കമുള്ള നേതാക്കള്‍ക്കൊപ്പം സ്വാതിയും കോണ്‍ഗ്രസില്‍ ചേർന്നത്. ബെംഗളൂരുവിലെ കെ.പി.സി.സി ആസ്ഥാനമായ ഭാരത് ജോഡോ ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ,…
Read Moreഹോട്ടലിൽ അല്‍ഫാം കഴിക്കുന്ന എലി!!! വൈറൽ ആയി ചിത്രം; ഒടുവിൽ കടയ്ക്ക് പൂട്ട് വീണു
തൃശൂർ: ഹോട്ടലില്‍ കഴിക്കാനായി തയ്യാറാക്കിയ അല്‍ഫാം എലി തിന്നുന്നതിന്റെ ചിത്രം പുറത്ത്. കുന്നംകുളം പട്ടാമ്പി റോഡില്‍ പാറേമ്പാടത്ത് പ്രവർത്തിച്ചുവന്ന അറബിക് റെസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഭക്ഷണം പാഴ്സല്‍ വാങ്ങാനെത്തിയ ഉപഭോക്താവ് തന്നെയാണ് ചിത്രം പകർത്തിയത്. ഇയാളുടെ പരാതിയില്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടച്ചു പൂട്ടി. ഉപഭോക്താവ് പകർത്തിയ ചിത്രം നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിയ്ക്ക് വാട്ട്സ്ആപ്പ് വഴി സന്ദേശമയച്ചു. പിന്നാലെ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ളീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോണ്‍ സ്ഥലം സന്ദർശിച്ച്…
Read Moreഇരട്ട കുട്ടികളുടെ മരണം; ഐസ്ക്രീം കഴിച്ചതിന് പിന്നാലെയെന്ന അമ്മയുടെ വാദം കളവ്
ബെംഗളൂരു: മണ്ഡ്യയില്‍ ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നില്‍ അമ്മയുടെ വാദം കള്ളമെന്ന് കണ്ടെത്തി. ഐസ്ക്രീം കഴിച്ചതിന് ശേഷം കുട്ടികള്‍ക്ക് ശാരീരിക അവശതകളുണ്ടായെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാല്‍ പിന്നീട് പോലീസ് ചോദ്യം ചെയ്പ്പോള്‍ ഐസ്ക്രീമില് വിഷം കലർത്തിയെന്ന് അമ്മ തന്നെ സമ്മതിക്കുകയായിരുന്നു. മരണപ്പെട്ട ഇരട്ടക്കുട്ടികള്‍ക്ക് പുറമെ അമ്മയും നാല് വയസുള്ള മൂത്ത മകൾ ഇപ്പോഴും ചികിത്സയിലാണ്. കുട്ടികള്‍ക്ക് വിഷം കലർത്തിയ ഐസ്ക്രീം കൊടുത്ത ശേഷം അത് താനും കഴിച്ചതായി അമ്മ പറഞ്ഞു. മണ്ഡ്യയിലെ ശ്രീരംഗപട്ടണം താലൂക്കില്‍ ഉള്‍പ്പെടുന്ന ബെട്ടഹള്ളി ഗ്രാമത്തിലാണ് സംഭവം. പൂജ –…
Read Moreമുൻ കാമുകിയെ പാർക്കിൽ വച്ച് കുത്തിക്കൊന്നു; കൊലപാതകിയെ യുവതിയുടെ അമ്മ അടിച്ചു കൊന്നു
ബെംഗളുരു: നഗരത്തെ ഞെട്ടിച്ച രണ്ട് കൊലപാതങ്ങൾക്ക് പിന്നാലെ ഇവന്റ് മാനേജറായ 45കാരന് മുന്‍ കാമുകിയായ 25 കാരിയെ കുത്തിക്കൊന്നു. സൗത്ത് ബെംഗളുരു പാര്‍ക്കില്‍ വച്ചാണ് കുത്തി കൊലപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയുടെ അമ്മ മകളുടെ ഘാതകനെ ഹോളോ ബ്രിക്സ് കൊണ്ട് ഇടിച്ചു കൊന്നു. കൊല്ലപ്പെട്ട അനുഷ, സുരേഷ് എന്നൊരാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ പോലീസ് വിളിപ്പിച്ച് താക്കീത് നല്കി വിട്ടിരുന്നു. ഒരു ഇവന്റ് മാനേജ്മെന്റിന് ഇടയിലാണ് 45കാരനും യുവതിയും പരിചയപ്പെടുന്നത്. പാര്‍ക്കില്‍ എത്തിയ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായി ദൃക്സാക്ഷി പറയുന്നു. ഇതിനിടയില്‍…
Read Moreപ്രമുഖ യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ
പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദില്ലിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് സ്വാതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പ്രിയം എന്ന ഒരു സുഹൃത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് മീററ്റിലെ…
Read Moreപൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്
തൃശൂർ: പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം ഇന്ന്. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും. പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികള്‍. കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകര, പനമുക്കമ്ബള്ളി, അയ്യന്തോള്‍, ചെമ്പുക്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളും പൂരത്തിലെ പങ്കാളികളാണ്. പൂര ദിവസം രാവിലെ തിരുവമ്പാടിയുടെ പഞ്ചവാദ്യത്തോടെയുള്ള മഠത്തിലെ വരവ്, ഉച്ച തിരിഞ്ഞ് മൂന്നിന് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, അന്നു വൈകിട്ട് സ്വരാജ് റൗണ്ടില്‍ കുടമാറ്റം എന്നിവയാണ് പ്രധാനം. രാത്രി ആവര്‍ത്തിക്കുന്ന എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗവും ഉണ്ടാകും. കേരളത്തിലെ എണ്ണം…
Read Moreഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു: രാജ്യം വിധിയെഴുതുന്നു
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലേതുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. തമിഴ്നാട്, രാജസ്ഥാൻ, അരുണാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നവയിൽ ഉൾപ്പെടുന്നുണ്ട്. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. നിതിന്‍ ഗഡ്കരി, കിരണ്‍ റിജിജു, ചിരാഗ് പാസ്വാൻ, കനിമൊഴി കരുണാനിധി തുടങ്ങിയവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രധാന നേതാക്കൾ.
Read More