മാധ്യമ പ്രവർത്തക സ്വാതി ചന്ദ്രശേഖറിനെ കോൺഗ്രസ്‌ പാർട്ടി വക്താവായി നിയമിച്ചു

ബെംഗളൂരു: ബി.ജെ.പിയിൽ നിന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെത്തിയ മാധ്യമ പ്രവർത്തക സ്വാതി ചന്ദ്രശേഖറിനെ പാർട്ടി വക്താവായി നിയമിച്ചു.

ടി.വി 5 ന്യൂസിന്‍റെ ഡല്‍ഹി ബ്യൂറോ ഹെഡായ സ്വാതി, മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും പിന്തുണ നല്‍കിയിരുന്നയാളാണ്.

ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

ബുധനാഴ്ചയാണ് ബി.ജെ.പി എം.പിയായ കാരാടി സംഗണ്ണ, മൂന്നു തവണ എം.എല്‍.എയായ ശിവപുത്ര മലാഗി എന്നിവരടക്കമുള്ള നേതാക്കള്‍ക്കൊപ്പം സ്വാതിയും കോണ്‍ഗ്രസില്‍ ചേർന്നത്.

  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം

ബെംഗളൂരുവിലെ കെ.പി.സി.സി ആസ്ഥാനമായ ഭാരത് ജോഡോ ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കർണാടക കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

എന്നാല്‍, പാർട്ടിയില്‍ ചേർന്നയുടൻ സ്വാതി ചന്ദ്രശേഖറിനെ കോണ്‍ഗ്രസ് വക്താവാക്കിയതിനോടുള്ള വിയോജിപ്പ് പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

ആർ.എസ്.എസിനെയും ബി.ജെ.പിയെയും പിന്തുണച്ചുവന്നയാളെ ഉടൻ വക്താവായി നിയമിക്കുന്നതിലെ സാംഗത്യമാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts