നഗരത്തിലെ തട്ടിപ്പുകൾ പലവിധം; വ്യാജ കൂറിയർതട്ടിപ്പിൽ അഭിഭാഷകയ്ക്ക് നഷ്ടമായത് 15 ലക്ഷം രൂപ

ബെംഗളൂരു : വ്യാജ കൂറിയർതട്ടിപ്പിൽ ബെംഗളൂരുവിൽ അഭിഭാഷകയ്ക്ക് 15 ലക്ഷം രൂപ നഷ്ടപ്പെട്ടു.

29-കാരിയായ അഭിഭാഷകയാണ് ബെംഗളൂരു ഈസ്റ്റ് സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്.

അഭിഭാഷകയുടെ പേരിൽവന്ന പാഴ്‌സലിൽ എം.ഡി.എം.എ. ഉണ്ടെന്ന് അറിയിച്ച് ഫോൺ വിളിച്ചായിരുന്നു തട്ടിപ്പ്.

ഏപ്രിൽ മൂന്നിന് മുംബൈ പോലീസിൽനിന്നാണെന്ന് പറഞ്ഞായിരുന്നു ഫോൺ.

തായ്‌ലാൻഡിൽനിന്ന് വന്ന പാഴ്‌സലിൽ 140 ഗ്രാം ലഹരിമരുന്നുണ്ടെന്നാണ് പറഞ്ഞത്. തുടർന്ന് ഫോൺ സി.ബി.ഐ. ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആൾക്ക് കൈമാറി.

  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത

യുവതിക്കെതിരേ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മോഷണക്കേസുകളുണ്ടെന്ന് പറഞ്ഞു.

തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി വീഡിയോ കോളിലൂടെ ചോദ്യംചെയ്യൽ ആരംഭിച്ചു. ഏപ്രിൽ മൂന്നിന് ഉച്ചകഴിഞ്ഞ് 2.15-ന് ആരംഭിച്ച ഫോൺകോൾ ഏപ്രിൽ അഞ്ചിനുപുലർച്ചെ 1.15 വരെ നീണ്ടതായും അന്വേഷണത്തിന്റെപേരിൽ തട്ടിപ്പ് സംഘം യുവതിയോട് വിവസ്ത്രയാകാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറഞ്ഞു. ഇതിനിടെ 15 ലക്ഷം രൂപ സംഘം തട്ടിയെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
[masterslider id="10"]

Related posts