നഗരത്തിൽ നിന്നും 14 മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി;

ബെംഗളൂരു : കുടിലിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി. ഹാസൻ ജില്ലയിലെ സകലേഷ്പൂർ താലൂക്കിലെ മലാലി ഗ്രാമത്തിലാണ് സംഭവം നടന്നത്.

14 മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. സഞ്ജു-രോഹിത് ദമ്പതികളുടെ മകളാണ് മോഷണം പോയ കുട്ടി.

മധ്യപ്രദേശിലെ സത്മ ജില്ലയിലെ വീർസിംഗ്പൂർ താലൂക്കിൽ നിന്നുള്ള ദമ്പതികളായ സഞ്ജുവും രോഹിതും കഴിഞ്ഞ മൂന്ന് മാസമായി ഇഷ്ടിക പണിക്കായി എത്തിയിരുന്നു.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

ദമ്പതികൾക്ക് 4 വയസ്സുള്ള ഒരു മകനുമുണ്ട്. വൈകുന്നേരത്തോടെ ജോലികഴിഞ്ഞ് രണ്ട് ചെറിയ സഹോദരന്മാരെയും കിടത്തിയാണ് ദമ്പതികൾ കുളിക്കാനായി പുഴയിലേക്ക് പോയത്.

ഇരുപത് മിനിറ്റിനുശേഷം ദമ്പതികൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി വീട്ടിൽ ഉണ്ടായിരുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ മൂത്ത കുഞ്ഞിനെ വെറുതെ വിട്ടു.

കുട്ടിയെ കണ്ടെത്താൻ ദമ്പതികൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരു പെൺകുട്ടിയെ മാത്രം തട്ടിക്കൊണ്ടുപോയതിൻ്റെ പശ്ചാത്തലത്തിൽ വിവിധ സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

ദമ്പതികളെയും കുട്ടികളെയും നിരീക്ഷിച്ചുകൊണ്ടിരുന്നവരാകാം ഈ പ്രവൃത്തി ചെയ്തതെന്നാണ് സംശയിക്കുന്നത്.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

സക്‌ലേഷ്പൂർ നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts