നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെ കൊടങ്ങാവിളയിലാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമരവിളയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റാണ് ആദിത്യന്‍. കഴിഞ്ഞ ദിവസം നെല്ലിമൂട് പാട്ട്യാകാലയിലെ ജിബിന്‍ എന്ന യുവാവും ആദിത്യനും തമ്മിൽ വാക്കു തര്‍ക്കമുണ്ടായിരുന്നു. ജിബിന്‍ നാലു പേരെ കൂട്ടി കൊടുങ്ങാവിള ജംങ്ഷനില്‍ വച്ച് ആദ്യത്യനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26 ന് കേരളത്തിൽ പൊതു അവധി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26-ന് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം. അവധി ദിവസം ശമ്പളം നിഷേധിക്കുകയോ കുറവു ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

Read More

വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കും; തെരഞ്ഞെടുപ്പ് പത്രിക 

ചെന്നൈ: വിചിത്രമായ വാഗ്ദാനവുമായി തമിഴ്നാട്ടില്‍ ‘പട്ടാളി മക്കള്‍ കക്ഷി’യുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. 21 വയസിന് താഴെയുള്ളവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുമെന്നാണ് പിഎംകെ പ്രകടനപത്രികയില്‍ പറയുന്നത്. പെണ്‍കുട്ടികള്‍ വഞ്ചിക്കപ്പെടാതിരിക്കാനാണ് ഇതെന്നാണ് പിഎംകെയുടെ വിശദീകരണം. പലരും പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ സമീപിക്കാറുണ്ട്, ഇങ്ങനെയുള്ള വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കാൻ വേണ്ടി നിയമം മൂലം ഇക്കാര്യം ഉറപ്പിക്കുമെന്നാണ് പിഎംകെയുടെ ഉറപ്പ്. പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള നിയമങ്ങളുണ്ട്, അത് ഇവിടെയും നടപ്പിലാക്കുമെന്നാണ് പിഎംകെ പറയുന്നത്. തമിഴ്നാട്ടില്‍ ബിജെപിക്ക് ഒപ്പം ചേര്‍ന്ന് എൻഡിഎ മുന്നണിയുടെ ഭാഗമായി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പിഎംകെ ഒരുങ്ങുന്നത്.

Read More

നടൻ സിദ്ധാർഥ് വിവാഹിതനായി

നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായെന്ന് റിപ്പോർട്ടുകള്‍. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വെച്ച്‌ താരങ്ങള്‍ വിവാഹിതരായെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2021-ല്‍ പുറത്തിറങ്ങിയ ‘മഹാസമുദ്രം’ എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകള്‍ വന്നിരുന്നു. വിവാഹത്തെക്കുറിച്ച്‌ താരങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.  

Read More

രാമേശ്വരം കഫേ സ്‌ഫോടനം; ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയ്ഡ്

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ മൂന്ന് സ്ഥലങ്ങളില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തി. ഈ മാസം ഒന്നാം തിയതിയാണ് ബെംഗളൂരു രാമേശ്വരം കഫേയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കേസുമായി ബന്ധമുള്ള രണ്ട് പ്രതികള്‍ ചെന്നൈയില്‍ താമസിച്ചുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. കേസിലെ പ്രധാന പ്രതിയെ തിരിച്ചറിയാനായിട്ടുണ്ടെങ്കിലും, ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. ശിവമോഗ സ്വദേശിയായ മുസാവിര്‍ ഹുസൈന്‍ ഷാസിബ് ആണ് പ്രധാന പ്രതിയെന്ന് എന്‍ഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊപ്പിയും മുഖംമൂടിയും ധരിച്ചാണ് പ്രതികള്‍ സംഭവ സ്ഥലത്തെത്തിയത്. 1000ത്തോളം സിസിടിവി…

Read More

വരൻ ഷാഫി പറമ്പിൽ, വധു ജനാധിപത്യം ; വൈറലായി കല്യാണക്കത്ത്

വടകരയില്‍ വോട്ടഭ്യര്‍ത്ഥിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ നോട്ടീസ് വൈറൽ ആകുന്നു. കല്യാണക്കത്തിന്റെ രൂപത്തിലാണ് സ്ഥാനാര്‍ത്ഥിയുടെയും ചിഹ്നത്തിന്റെയും വോട്ടെടുപ്പ് ദിവസത്തിന്റെയും വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ വ്യത്യസ്ത കത്തില്‍ ഷാഫി പറമ്പിലാണ് വരന്‍, വധുവാകട്ടെ ജനാധിപത്യവും. ഇന്ത്യാ രാജ്യത്തെ വീണ്ടെടുക്കാന്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുഡിഎഫിന് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും വേദിയായ പോളിങ് ബൂത്തിലേക്കെത്താനും കല്ല്യാണകത്തില്‍ ആവശ്യപ്പെടുന്നു. വെറൈറ്റി പ്രചാരണ തന്ത്രങ്ങളുമായാണ് ഷാഫി പറമ്പില്‍ വടകരയില്‍ മുന്നേറുന്നത്. പ്രവാസികളുടെ വോട്ട് തേടി ഷാഫി ഗള്‍ഫിലുമെത്തിയിരുന്നു. യുഎഇയിലെയും ഖത്തറിലെയും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാന്‍ കഴിഞ്ഞ ദിവസമാണ്…

Read More

ഹാൾ ടിക്കറ്റ് ആട് തിന്നു; വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു : ഹാൾ ടിക്കറ്റ് വീട്ടിലെ ആട് തിന്നതിനെ തുടർന്ന് ഒമ്പതാംക്ലാസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രി വടക്കൻ കർണാടത്തിലെ ബീദർ ജില്ലയിലെ ബസവകല്യാണിലാണ് സംഭവം. ഹാൾ ടിക്കറ്റ് ആട് തിന്നതായി മനസ്സിലായതോടെ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന് വിദ്യാർഥിനി ഭയന്നു. തുടർന്ന് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിയിച്ച് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കത്തെഴുതി. ഈ കത്ത് സഹോദരനെ ഏൽപ്പിച്ചശേഷം വീടുവിട്ടിറങ്ങുകയായിരുന്നു. വീട്ടുകാരും അയൽവാസികളും മൂന്നു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ കൃഷിയിടത്തിലുള്ള കിണറ്റിൽ വിദ്യാർഥിനിയെ കണ്ടെത്തുകയായിരുന്നു. അവശനിലയിലായ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, സ്കൂൾ…

Read More

വേനൽച്ചൂടേറി; നഗരത്തിലെ തടാകക്കരയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്ക് തീപ്പിടുത്തം പതിവാകുന്നു

ബെംഗളൂരു ∙ വേനൽച്ചൂടേറിയതോടെ നഗരത്തിലെ തടാകതീരങ്ങളിൽ മാലിന്യത്തിനു തീപിടിക്കുന്നത് പതിവായിട്ടുണ്ട്. ഒരു മാസത്തിനിടെ ബേഗൂർ തടാകക്കരയിൽ 5 തവണയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകളെത്തി തീയണച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പുക ഉയരുന്നത് തുടരുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിയെരിഞ്ഞുള്ള വിഷപ്പുക ജനജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്. തടാകസംരക്ഷണത്തിനായി കോടികൾ ചെലവഴിച്ചിട്ടും തീരങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നത് തടയാനുള്ള നടപടികൾ ഫലം കാണുന്നില്ലെന്ന പരാതി ശക്തമായിട്ടുണ്ട്. തടാകത്തിന് ചുറ്റുവേലികൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇവ മുറിച്ചുമാറ്റിയ നിലയിലാണ്. അറവുമാലിന്യങ്ങളും കെട്ടിടങ്ങൾ പൊളിച്ച ശേഷമുള്ള കോൺക്രീറ്റ് മാലിന്യങ്ങളും തടാകതീരങ്ങളിൽ കാണാം.…

Read More

ജലക്ഷാമത്തിൽ വലഞ്ഞ് നഗരം; മേക്കേദാട്ട് പദ്ധതി എത്രയുംവേഗം നടപ്പാക്കണമെന്ന് ദേവഗൗഡ

ബെംഗളൂരു : മേക്കേദാട്ട് പദ്ധതി എത്രയുംവേഗം നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ. ബെംഗളൂരു നഗരത്തിൽ കുടിവെള്ളമെത്തിക്കാൻ മേക്കേദാട്ട് അണക്കെട്ട് അത്യാവശ്യമാണ്. രാജ്യത്തിന്റെ ഐ.ടി. നഗരവും സിലിക്കൻ സിറ്റിയുമായ ബെംഗളൂരുവിൽ നിലവിൽ 1.35 കോടിയോളം ജനങ്ങളുണ്ട്. അടുത്ത 20 വർഷത്തിനുള്ളിൽ നഗരത്തിലെ ജനസംഖ്യ മൂന്നുകോടിയോളമാകും. അപ്പോൾ വെള്ളം നിലവിൽ ലഭ്യമാകുന്നതിന്റെ ഇരട്ടിയിലധികം ആവശ്യമായിവരും. ഭാവി മുന്നിൽക്കണ്ട് മേക്കേദാട്ട് അണക്കെട്ട്പദ്ധതി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. നിർദിഷ്ട അണക്കെട്ടിലെ സംഭരണശേഷി 60 ടി.എം.സി.യാണെന്നും തമിഴ്‌നാടിന് ദോഷം വരുത്തില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ലെന്ന…

Read More

സിദ്ധരാമയ്യയുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബി.ജെ.പി.

ബെംഗളൂരു : കർണാടകത്തിലെ കോൺഗ്രസ് എം.എൽ.എ.മാരെ രാജിവെപ്പിക്കാൻ ബി.ജെ.പി. 50 കോടി രൂപവീതം വാഗ്ദാനംചെയ്തെന്ന പരാമർശത്തിൽ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷന് ബി.ജെ.പി. പരാതിനൽകി. മുഖ്യമന്ത്രി അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ച് പാർട്ടിയെ അപകീർത്തിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച പരാതി നൽകിയത്. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ആരോപണം പെരുമാറ്റച്ചട്ടലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്ന് മുൻമന്ത്രിയും ബി.ജെ.പി. നേതാവുമായ എസ്. സുരേഷ് കുമാർ ആവശ്യപ്പെട്ടു. കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള ‘ഓപ്പറേഷൻ താമര’യുടെ ഭാഗമായി എം.എൽ.എ.മാർക്ക് ബി.ജെ.പി. 50 കോടിവീതവും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൂടുതൽ പണവും വാഗ്ദാനംചെയ്തെന്നായിരുന്നു സിദ്ധരാമയ്യയുടെ…

Read More
Click Here to Follow Us