ബെംഗളൂരു: ബി കോം വിദ്യാർത്ഥിയായ മന്ത്രവാദിയുടെ ഭീഷണിയെത്തുടർന്ന് മരമില്ലുടമ ജീവനൊടുക്കി.
സംഭവത്തില്‍ 22 കാരനായ വിദ്യാർഥി അറസ്റ്റില്‍.
രാമനഗരയിലാണ് സംഭവം.
മരമില്ലുടമയായ മുത്തുരാജ് സാമ്പത്തിക ബുദ്ധിമുട്ടുകളും, വൈവാഹിത ബന്ധത്തില്‍ പ്രശ്നങ്ങളും നേരിട്ടിരുന്നു.
ഇതിന് പ്രതിവിധിയായി പൂജ നടത്താൻ തീരുമാനിക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളില്‍ തന്റെ മന്ത്രവാദത്തെക്കുറിച്ച് വൻതോതില്‍ വാർത്തകള്‍ പ്രചരിപ്പിച്ചിരുന്ന വിഷ്ണു വൈ എന്ന 22കാരനെയാണ് തന്റെ പൂജക്കായി മുത്തുരാജ് സമീപിച്ചത്.
കുറഞ്ഞ തുകയ്ക്ക പൂജ ചെയ്യാമെന്ന സമ്മതിച്ച വിഷ്ണു, പൂജക്കായി മുത്തുരാജിന്റെ കുടുംബഫോട്ടോ ആവശ്യപ്പെട്ടു.
ഫോട്ടോകള്‍ ലഭിച്ചതിന് പിന്നാലെ വിഷ്ണു മുത്തുരാജിന്റെയും ഭാര്യാമാതാവിന്റെയും ചിത്രങ്ങള്‍ അശ്ലീലമായി എഡിറ്റ് ചെയ്യുകയും, മുത്തുരാജിനോട് 25,000 രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
വിഷ്ണുവിന്റെ ഭീഷണിയെത്തുടർന്ന് മുത്തുരാജ് പണമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും അർക്കാവതി പുഴയില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നു.
മുത്തുരാജിന്റെ ഭാര്യസഹോദരൻ ശശികുമാറിന്റെ വാക്കുകള്‍ പ്രകാരം- ഇരുവരും കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ മുത്തുരാജിന് അജ്ഞാത നമ്പറില്‍ നിന്ന് ഒരു ഫോണ്‍ വരികയായിരുന്നു.
ഫോണെടുത്തതിന് പിന്നാലെ ഫോണ്‍ വിളിച്ചയാള്‍ മുത്തുരാജിനോട് എന്താണ് ഇത്രയും വിളിച്ച് ഫോണെടുക്കാത്തതെന്നും, പണം ഉടൻ വേണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.
തന്റെ കയ്യില്‍ പണമില്ല,
ഇനി പണത്തിനായി ആവശ്യപ്പെടുകയാണെങ്കില് ജീവനൊടുക്കുക മാത്രമേ പ്രതിവിധിയുള്ളു എന്നായിരുന്നു മുത്തുരാജിന്റെ മറുപടി.
എന്നാല്‍ ജീവനൊടുക്കാൻ ഫോണ്‍ ചെയ്തയാള്‍ ആവശ്യപ്പെട്ടു.
നദിക്ക് കുറുകെയുള്ള പാലത്തിലെത്തിയപ്പോള്‍ വാഹനം നിർത്താൻ ആവശ്യപ്പെട്ട മുത്തുരാജ് നദിയിലേക്ക് എടുത്തു ചാടുകയും തുടർന്ന് മുങ്ങിമരിക്കുയുമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.