ബെംഗളൂരു: മതേതരത്വ മൂല്യ സംരക്ഷണത്തിന്റെ ഭാഗമായി ബെംഗളൂരു സെക്കുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രഭാഷണ പരമ്പരയിൽ ഹിന്ദുത്വ രാഷ്ട്രീയവും സാംസ്കാരിക പ്രതിരോധവും എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത കവിയും എഴുത്തുകാരനും വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ പി എൻ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തും.
സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ വി ബി രാജേഷ് മാസ്റ്ററും ഇതേ വിഷയത്തെക്കുറിച്ച് സംസാരിക്കും.
കൂടാതെ നാടക സിനിമ മേഖലയിലെ സജീവസാന്നിധ്യമായ അഭിനേതാവ് സുനിൽകുമാറിന്റെ ‘ദിനേശന്റെ കഥ’ എന്ന ഒറ്റയാൾ നാടകം അരങ്ങേറും.
തുടർന്ന് ഇഫ്ത്വാർ വിരുന്നും ഉണ്ടാകും.
കർണാടക മലബാർ സെന്റർ, ഓപ്പോസിറ്റ് സെന്റ് ജോസഫ് ചർച്ച്, മൈസൂരു റോഡിൽ (സുൽത്താൻ റോഡ്)
2024 മാർച്ച് 24 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് എം എം എ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ട ഇന്ത്യയുടെ മതേതര ഘടനയെ തുരങ്കം വയ്ക്കുകയും മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുകയും ചെയ്യുന്നുവെന്നത് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുകയാണല്ലൊ.
നമ്മുടെ സമൂഹത്തിനുള്ളിൽ ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട ദളിത്, ആദിവാസി സമൂഹങ്ങൾ, ജാതി മേധാവിത്വത്തിൽ ഞെരിഞ്ഞമരുന്ന കാഴ്ചയും നാം കാണുന്നു.
ഫാഷിസ്റ്റ് ശക്തികളുടെ നിഷേധകമായ ആഖ്യാനത്തെ നേരിടാൻ ഇന്ത്യൻ സംസ്കാരത്തിന്റെ സമഗ്രവും ബഹുസ്വരവുമായ നിലനിൽപിന്നായി പൗരസമൂഹ സംഘടനകളും ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും, പൊതുജനങ്ങളും ഒരുമിച്ചുനിൽകേണ്ട സന്ദർഭമാണിത്.
മതനിരപേക്ഷവും ബഹുസ്വരവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മതനിരപേക്ഷ സംഘടനകളും രാഷ്ട്രീയ പാർട്ടികളും അവരുടെ രാഷ്ട്രീയ സ്വാധീനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ മാത്രമേ ഹിന്ദുത്വ ശക്തികൾക്ക് ബദലുകൾ തീർക്കാനാവൂ.
വർഗ്ഗീയ ഫാഷിസം നടപ്പാക്കുന്ന സംഘപരിവാർ രാഷ്ട്രീയം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷണിയാണ്.
എന്നിരുന്നാലും, ബഹുസ്വരത, മതേതരത്വം, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവയെ സംരക്ഷിക്കുന്ന വിവിധ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ നിന്ന് ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ കഴിഞ്ഞാൽ ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിക്കാൻ നടത്തുന്ന ഏതു കുത്സിത ശ്രമങ്ങളേയും ചെറുക്കാൻ സാധിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.