ബെംഗളൂരു∙ മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേയിൽ കാൽനടമേൽപാലങ്ങൾക്കും അടിപ്പാതകൾക്കും 15 ദിവസത്തിനുള്ളിൽ അനുമതി നൽകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.
പാതയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർക്ക് റോഡ് കടക്കാൻ സർവീസ് റോഡുകളിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കണമെന്ന പരാതിയെ തുടർന്നാണിത്.
24 മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കാൻ ദേശീയപാത അതോറിറ്റി 1200 കോടിരൂപ അനുവദിച്ചെങ്കിലും തുടർ നടപടികൾ വൈകുന്നതായി എംപിമാരായ പ്രതാപ് സിംഹയും സുമലതയും കഴിഞ്ഞ ദിവസം ഗഡ്കരിയെ അറിയിച്ചിരുന്നു.
6 വരി പ്രധാനപാതയിൽ റോഡ് കടക്കുന്നത് തടയാൻ ഇരുമ്പ് വേലികൾ സ്ഥാപിച്ചിരുന്നെങ്കിലും പലയിടങ്ങളിലും ഇത് തകർന്ന നിലയിലാണ്.
ഇതിലൂടെ കാൽനടയാത്രക്കാർ റോഡ് കടക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.