ബെംഗളൂരു: ശക്തി പദ്ധതിയെ തുടർന്ന് സ്ത്രീ യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ സ്ത്രീകൾക്ക് മാത്രമായുള്ള പിങ്ക് ബസ് സർവീസുകൾ പുനരാരംഭിക്കുന്നതു പരിഗണനയിലെന്നു ബിഎംടിസി. തിരക്ക് നിയന്ത്രിക്കാൻ ഇതു ഗുണം ചെയ്യുമോയെന്നു പരിശോധിച്ചു വരികയാണെന്നു ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു. സ്ത്രീ യാത്രക്കാർ കൂടുതലുള്ള റൂട്ടുകൾ കണ്ടെത്താനാണ് ശ്രമിക്കുന്നത്. 2006ൽ ബിഎംടിസി പിങ്ക് ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായതോടെ പിൻവലിക്കുകയായിരുന്നു. ശക്തി പദ്ധതി പ്രകാരം ഫെബ്രുവരി 10 വരെ 3599 കോടി രൂപയുടെ 150 കോടി സൗജന്യ ടിക്കറ്റുകളാണു സ്ത്രീകൾക്കു നൽകിയത്.
Read MoreMonth: February 2024
സിൽക്ക് ബോർഡ്- കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം മെട്രോ പാത 2026 ൽ പൂർത്തിയാകും
ബെംഗളൂരു : ഏറെ കാത്തിരിക്കുന്ന ബെംഗളൂരു സിൽക്ക് ബോർഡ്- കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം മെട്രോ പാത 2026 ജൂണിൽ പൂർത്തിയാകുമെന്ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോത് പറഞ്ഞു. ഇതിന്റെ പ്രവൃത്തി സമയബന്ധിതമായി പുരോഗമിക്കുകയാണ്. റാഗിഗുഡ മുതൽ സെൻട്രൽ സിൽക്ക്‌ബോർഡ് വരെയുള്ള പാതയുടെ നിർമാണം ഇതിനോടകം 98 ശതമാനം പൂർത്തിയായി. ഡബിൾ ഡക്കർ മാതൃകയിലാണ് ഈ പാതയുടെ ഭൂരിഭാഗവും നിർമിക്കുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഹാസനിലും റായ്ച്ചൂരിലും നിർമിക്കുന്ന ചെറു വിമാനത്താവളങ്ങളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയപുരയിലെ വിമാനത്താവളത്തിൽ ഈ വർഷം സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.…
Read Moreകേന്ദ്രത്തെ കുറ്റപ്പെടുത്തി ഗവർണർ; കർണാടക നിയമസഭയിൽ ജയ് ശ്രീറാം വിളിച്ച് ബിജെപി എംഎൽഎമാർ
ബെംഗളൂരു∙ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ കർണാടക നിയമസഭയിൽ ബിജെപി എംഎൽഎമാർ ‘ജയ് ശ്രീറാം വിളിച്ചു. കാവി ഷാൾ ധരിച്ചു സഭയിലെത്തിയ ബിജെപി എംഎൽഎമാർ കോൺഗ്രസ് അംഗങ്ങൾക്കു ഷാൾ വിതരണം ചെയ്യാനും ശ്രമിച്ചു. കേന്ദ്രസർക്കാർ സംസ്ഥാനത്തോട് കടുത്ത അവഗണന കാട്ടുന്നതായി ഗവർണറുടെ നയപ്രഖ്യാപനത്തിൽ ആരോപിച്ചിരുന്നു. നികുതി പിരിക്കുന്നതിൽ രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ള കർണാടക നികുതി വിഹിതം ലഭിക്കുന്നതിൽ പതിമൂന്നാം സ്ഥാനത്താണ്. വരൾച്ച ദുരിതാശ്വാസമായി കേന്ദ്ര സർക്കാരിനോടു 18,171 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും പ്രസംഗത്തിൽ പറയുന്നു.…
Read Moreനഗരത്തിൽ പരീക്ഷണം തുടങ്ങി സ്മാർട് സിഗ്നൽ എത്തി; സിഗ്നലുകൾ സ്ഥാപിച്ചിട്ടുള്ള 28 ജംക്‌ഷനുകളിൽ അറിയാൻ വായിക്കാം
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിനുള്ള ജപ്പാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട് സിഗ്നൽ സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചു. അൾസൂരിലെ കെന്നിങ്സ്റ്റൺ റോഡ്, മർഫി റോഡ് എന്നിവിടങ്ങളിലാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന പരീക്ഷണം നടക്കുന്നത്. വാഹനങ്ങളുടെ തിരക്കിനനുസരിച്ചു സ്വയം നിയന്ത്രിക്കുന്ന സ്മാർട് സിഗ്നലുകൾ തിരക്കേറിയ 28 ജംക്‌ഷനുകളിൽ സ്ഥാപിച്ചു. വിശദമായ പരീക്ഷണത്തിനു ശേഷം മാർച്ച് അവസാനത്തോടെ മുഴുവൻ സിഗ്നലുകളുടെയും പ്രവർത്തനം ആരംഭിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി നഗര ഗതാഗത ഡയറക്ടറേറ്റ് കമ്മിഷണർ ദീപ ചോളൻ പറഞ്ഞു. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സെൻസറുകളുടെ സഹായത്തോടെ കാലതാമസം…
Read Moreയുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും മാതാപിതാക്കളും പോലീസ് കസ്റ്റഡിയിൽ
ബെംഗളൂരു : ഭർത്താവിന് മറ്റൊരു സ്ത്രീയുമായുള്ള അവിഹിതബന്ധം കാരണം ബെംഗളൂരു രാജഗോപാല നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ 22 കാരിയായ യുവതി ആത്മഹത്യ ചെയ്തു. തുമകുരു ജില്ലയിലെ കുനിഗൽ സ്വദേശിനി കാവ്യയാണ് മരിച്ചത്. ഞായറാഴ്ച രാജഗോപാല നഗറിലെ മോഹൻ തിയേറ്ററിന് സമീപമുള്ള വീട്ടിലാണ് കാവ്യ തൂങ്ങിമരിച്ചത്. സ്ത്രീധന പീഡനത്തിന് കാവ്യയുടെ ഭർത്താവ് പ്രവീൺ ഉൾപ്പെടെ നാലുപേർക്കെതിരെ കാവ്യയുടെ മാതാപിതാക്കൾ രാജഗോപാല നഗര പോലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അവിഹിത ബന്ധത്തെ ചൊല്ലി കാവ്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന്…
Read Moreവിമാനത്താവളം മെട്രോ 2026-ൽ പൂർത്തിയാകും; വിവിധ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ
ബെംഗളൂരു : നഗരത്തിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയുടെ നിർമാണം പൂർത്തിയാക്കുന്നതുൾപ്പെടെ വിവിധ വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഏറെ കാത്തിരിക്കുന്ന ബെംഗളൂരു സിൽക്ക് ബോർഡ്- കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം മെട്രോ പാത 2026 ജൂണിൽ പൂർത്തിയാകുമെന്ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോത് പറഞ്ഞു. ഇതിന്റെ പ്രവൃത്തി സമയബന്ധിതമായി പുരോഗമിക്കുകയാണ്. റാഗിഗുഡ മുതൽ സെൻട്രൽ സിൽക്ക്‌ബോർഡ് വരെയുള്ള പാതയുടെ നിർമാണം ഇതിനോടകം 98 ശതമാനം പൂർത്തിയായി. ഡബിൾ ഡക്കർ മാതൃകയിലാണ് ഈ പാതയുടെ ഭൂരിഭാഗവും നിർമിക്കുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഹാസനിലും റായ്ച്ചൂരിലും നിർമിക്കുന്ന ചെറു…
Read More‘ദില്ലി ചലോ’ ഇന്ന്; വീണ്ടുമൊരു കർഷകപ്രക്ഷോഭത്തിനൊരുങ്ങി രാജ്യം;
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. ഇന്ന് രാവിലെ പത്ത് മണിക്ക് മാർച്ച് തുടങ്ങും. കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീഗഢിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു സമരം തുടരുമെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. താങ്ങു വില അടക്കമുള്ള വിഷയങ്ങളിൽ തീരുമാനം ആകാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. താങ്ങുവില നിയമപരമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. സംയുക്ത കിസാൻ മോർച്ചയടക്കം 200ഓളം കർഷക സംഘടനകളാണ് സമരം പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ എപ്പോൾ വിളിച്ചാലും ചർച്ചയ്ക്ക് തയ്യാറാണെന്നു കർഷക സംഘടനകൾ വ്യക്തമാക്കി. വിഷയം ചർച്ചയിലൂടെ തീർക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് സർക്കാർ…
Read Moreബിഎംടിസിക്ക് പിന്നാലെ ഇനി കെഎസ്ആർടിസിയുടെ ഊഴം; ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ബെംഗളൂരു: നഗരത്തിൽ ബിഎംടിസി ബസുകളുടെ അപകടം പതിവ് കഥയാണ്. എന്നാലിപ്പോൾ കൊലയാളി ബിഎംടിസിക്ക് പിന്നാലെ ഇനി കെഎസ്ആർടിസിയുടെ ഊഴമാണ്. ബെംഗളൂരു യശ്വന്ത്പൂർ മെട്രോ സ്റ്റേഷന് സമീപം ഇന്നലെ രാവിലെ 10.30ന് ഉണ്ടായ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു. ബൈക്കിൽ വരുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് നാഗസന്ദ്ര സ്വദേശി രാജേന്ദ്ര (45) സംഭവസ്ഥലത്തുതന്നെ മരിച്ചു. രാജേന്ദ്രനാണ് ബൈക്ക് ഇടത് വശത്ത് ഓടിച്ചിരുന്നത്. തുടർന്ന് വലതുവശത്തുനിന്നും വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. പിൻചക്രത്തിനടിയിൽപ്പെട്ട് രാജേന്ദ്രൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം, സംഭവത്തിൽ ബസ് ഡ്രൈവർക്ക് പിഴവ് പറ്റിയിട്ടില്ലെന്ന്…
Read Moreഭർത്താവിനെ മർദിച്ച ശേഷം യുവതിയെ വലിച്ചിഴച്ച് ബലാത്സംഗം ചെയ്തു; 6 പേർ അറസ്റ്റിൽ
ബെംഗളൂരു : ഫെബ്രുവരി എട്ടിന് കൊപ്പളിലെ ഗംഗാവതിയിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള പാർക്കിൽ വെച്ച് വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്യുകയും ഭർത്താവിനെ ആറംഗ സംഘം മർദ്ദിക്കുകയും ചെയ്തു. ഇരയുടെ പരാതിയെ തുടർന്നാണ് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു . വീട്ടുതർക്കത്തെ തുടർന്ന് യുവതിയും ഭർത്താവും ബസ് സ്റ്റോപ്പിൽ വെച്ച് വഴക്കിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തർക്കം രൂക്ഷമായതോടെ ആറ് പേർ ഇടപെട്ട് ഇരയുടെ ഭർത്താവിനെ ആക്രമിക്കാൻ തുടങ്ങി. “അവർ സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുപോയി, ഭർത്താവിനെ അവിടെയിട്ട് മർദ്ദിച്ചു. എന്നാൽ പ്രതികളിലൊരാളായ ലിംഗരാജ സ്ത്രീയെ…
Read Moreഅറ്റകുറ്റപണി; ബെംഗളൂരു ഇന്റർസിറ്റി ഇന്നും ഈ ദിവസങ്ങളിലും വഴി തിരുച്ചു വിടും; പൂർണ വിശദാംശങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു : കോയമ്പത്തൂർ – തിരുപ്പൂർ പാതയിലെ അറ്റകുറ്റപണികളുടെ ഭാഗമായി എറണാകുളം ജംഗ്ഷൻ – ബെംഗളൂരു എക്സ്പ്രസ്സ് (12678) ഇന്നും 15നും 17നും പോത്തൂർ വഴി തിരുച്ചു വിടും. അതേസമയം കോയമ്പത്തൂർ ജംഗ്ഷനിൽ നിർത്തില്ല. എന്നാൽ പോത്തന്നൂരിൽ ഉച്ചയ്ക്ക് 12:45ന് 3 മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു
Read More