ഭർത്താവിനെ മർദിച്ച ശേഷം യുവതിയെ വലിച്ചിഴച്ച് ബലാത്സംഗം ചെയ്തു; 6 പേർ അറസ്റ്റിൽ

ബെംഗളൂരു : ഫെബ്രുവരി എട്ടിന് കൊപ്പളിലെ ഗംഗാവതിയിലെ ബസ് സ്റ്റോപ്പിന് സമീപമുള്ള പാർക്കിൽ വെച്ച് വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്യുകയും ഭർത്താവിനെ ആറംഗ സംഘം മർദ്ദിക്കുകയും ചെയ്തു.

ഇരയുടെ പരാതിയെ തുടർന്നാണ് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു . വീട്ടുതർക്കത്തെ തുടർന്ന് യുവതിയും ഭർത്താവും ബസ് സ്റ്റോപ്പിൽ വെച്ച് വഴക്കിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  ഐപിഎൽ ആവേശം: 22,000 ആരാധകർക്കായി നമ്മ മെട്രോയുടെ 'സ്പെഷ്യൽ' സർവീസ് വിജയംകണ്ടു

തർക്കം രൂക്ഷമായതോടെ ആറ് പേർ ഇടപെട്ട് ഇരയുടെ ഭർത്താവിനെ ആക്രമിക്കാൻ തുടങ്ങി. “അവർ സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുപോയി, ഭർത്താവിനെ അവിടെയിട്ട് മർദ്ദിച്ചു. എന്നാൽ പ്രതികളിലൊരാളായ ലിംഗരാജ സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന്, ഗംഗാവതി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സിദ്ധലിംഗപ്പ ഗൗഡ പാട്ടീൽ പറഞ്ഞു.

ബലാത്സംഗത്തിന് ശേഷം സംഘം ഇരയെ മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി ഡിസിപി കൂട്ടിച്ചേർത്തു.

ലിംഗരാജ, മൗല ഹുസൈൻ, ശിവകുമാർ സ്വാമി, പ്രശാന്ത, മഹേഷ്, മാദേഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. സംഭവവുമായി ബന്ധപ്പെട്ട് ഇവരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ വസ്തുവിന് ഇ-ഖാത്ത ലഭിച്ചോ? 25 ലക്ഷം സ്വത്തുക്കള്‍ ഇ-ഖാത്ത സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നു -ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts

Click Here to Follow Us