വധുവിനെ കിട്ടാനില്ല; മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി

ബെംഗളൂരു: വധുവിനെ കിട്ടാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ബി. മധുസൂദൻ (26) ആണ് മരിച്ചത്. വിജയനഗർ ജില്ലയിലെ കുഡ്‌ലിഗിയിൽ ആണ് സംഭവം. അടുത്തിടെ മൂന്നുതവണ പെണ്ണു കണ്ടെങ്കിലും മൂന്നു വിവാഹാലോചനകളും മുടങ്ങിപ്പോയത് യുവാവിന് മാനസികമായി വിഷമം ഉണ്ടാക്കിയിരുന്നു. പിതാവിന്റെ മോശം സ്വഭാവം കാരണമാണ് വിവാഹങ്ങൾ മുടങ്ങിയതെന്നും ആരോപണമുണ്ട്. പലതവണ ശ്രമിച്ചിട്ടും വിവാഹം നടക്കാത്തതിനാൽ യുവാവ് നിരാശയിലായിരുന്നു. ബന്ധുക്കൾ ഇടപെട്ട് യുവാവിനെ മദ്യപാനശീലത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസം വിഷം കഴിച്ച യുവാവ് വിജയനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടെയാണ് മരിച്ചത്.

Read More

ബെംഗളൂരുവിൽ നിന്നുള്ള വിമാനയാത്രക്കിടെ യാത്രക്കാരൻ ടോയ്ലെറ്റിൽ കുടുങ്ങി കിടന്നത് ഒരു മണിക്കൂറോളം 

ബെംഗളൂരു: മുംബൈ-ബെംഗളൂരു വിമാനത്തിൽ യാത്രക്കാരൻ ടോയ്ലെറ്റിൽ കുടുങ്ങിയത് ഒരു മണിക്കൂറോളം. സ്പൈസ്ജെറ്റ് വിമാനത്തിൽ ആണ് സംഭവം. ബെംഗളൂരുവിൽ നിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ഇയാൾ ടോയ്ലെറ്റിൽ പോയത്. എന്നാൽ, ഡോറിന്റെ തകരാർ മൂലം ഇയാൾ അവിടെ കുടുങ്ങുകയായിരുന്നു. പിന്നീട് മുംബൈയിൽ വിമാനം ലാൻഡ് ചെയ്തതിന് ശേഷം സ്പൈസ്ജെറ്റിന്റെ സാ​ങ്കേതിക വിദഗ്ധർ എത്തിയാണ് യാത്രക്കാരനെ പുറത്ത് ഇറക്കിയത്. സംഭവത്തിൽ യാത്രക്കാരനോട് ക്ഷമ ചോദിച്ച് സ്പൈസ്ജെറ്റ് രംഗത്തെത്തി. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സ്പൈസ്ജെറ്റിന്റെ എസ്.ജി 268 എന്ന വിമാനം ബംഗളൂരുവിൽ നിന്നും ടേക്ക് ഓഫ് ചൈയ്തത്.…

Read More

മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അപമാനിച്ച് വീഡിയോ; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അപമാനിച്ച് വിഡിയോ പുറത്തിറക്കിയ യുവാവ് അറസ്റ്റിൽ. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും അപമാനിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ആണ് യുവാവ് അറസ്റ്റിലായത്. അനിൽ കുമാർ എന്ന ആളാണ് അറസ്റ്റിലായത്. ഉത്തര കന്നഡ ജില്ലക്കാരനായ ഇയാൾ സൂറത്ത്കലിൽ ക്യാബ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. സർക്കാറിന്‍റെ വിവധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി റേഷൻ കാർഡിൽ പേര് ചേർക്കാൻ കഴിയാതെ വന്നതിൽ പ്രകോപിതനായാണ് അനിൽ കുമാർ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അപമാനിച്ചുകൊണ്ട് കന്നടയിലും തുളുവിലും വിഡിയോ പുറത്തിറക്കിയത്. നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ്…

Read More

സംക്രാന്തി ആഘോഷം കഴിഞ്ഞ് വരുന്നതിനിടെ അപകടം; അച്ഛനും അഞ്ചുവയസ്സുള്ള മകളും മരിച്ചു

ബെംഗളൂരു: നെലമംഗല – ബെംഗളൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ അച്ഛനും അഞ്ചുവയസ്സുള്ള മകളും മരിച്ചു. ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത് ബെംഗളൂരു ഉത്തര താലൂക്ക് അടകമരനഹള്ളിയിൽ ഡിവൈഡറിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരു ചിക്കപ്പേട്ടയിലെ അമിത് (32), മകൾ അഞ്ചുവയസ്സുകാരി അനിത എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമിതിന്റെ ഭാര്യ കുസുമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അച്ഛനും മകളും രക്തസ്രാവത്തെ തുടർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.…

Read More

ശിവമോഗയിൽ യുവാവ് കാമുകിയെ കുത്തി പരിക്കേൽപ്പിച്ചു

ബെംഗളൂരു: നഗരത്തിലെ ശിവപ്പ നായക സർക്കിളിൽ യുവാവ് കാമുകിയെ പരിക്കേൽപ്പിച്ചു . ശിവമോഗ താലൂക്കിലെ ഹാഡോനഹള്ളി ഗ്രാമം സ്വദേശിയായ ചേതനും അതേ ഗ്രാമത്തിലെ അംബികയുമായി പ്രണയത്തിലായിരുന്നു. വ്യക്തിപരമായ പ്രശ്‌നത്തെച്ചൊല്ലി സർക്കിളിൽ വാക്ക് തർക്കമുണ്ടായി ഇതോടെ ചേതൻ കാമുകിയെ കുത്തുകയായിരുന്നു. സംഭവം കണ്ടുനിന്നവർ ഇയാളെ മർദ്ദിക്കുകയും തുടർന്ന് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ചേതൻ ഇപ്പോൾ മക്ഗാൻ ആശുപത്രിയിൽ ചികിത്സയിലാണ്, യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കോട് പോലീസ് കേസെടുത്തു.

Read More

പീന്യ മേൽപ്പാലം അടച്ചതോടെ ജാലഹള്ളി ജംഗ്ഷനിൽ കനത്ത ഗതാഗതക്കുരുക്ക്, 50 ഓളം പോലീസുകാരെ വിന്യസിച്ചു

ബെംഗളൂരു : നഗരത്തിലെ പീനിയ മേൽപ്പാലം അടച്ചതിനെ തുടർന്ന് തിരക്കേറിയ റോഡുകളിലൊന്നിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഫ്‌ളൈഓവർ ചൊവ്വാഴ്ച രാത്രി 11 മുതൽ ഗതാഗതം നിരോധിച്ചിരുന്നു ഇനി ജനുവരി 19 രാവിലെ 11 വരെ അടച്ചിടും. 18 ജില്ലകളെ ബെംഗളൂരു സിറ്റിയുമായി ബന്ധിപ്പിക്കുന്ന പീനിയ മേൽപ്പാലം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ലോഡ് ടെസ്റ്റിംഗ് നടത്തുന്നതിനായാണ് അടച്ചുപൂട്ടിയത്. എല്ലാത്തരം വാഹനങ്ങൾക്കും മേൽപ്പാലം അടച്ചിട്ടത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. നെലമംഗല, ദാസറഹള്ളി, ജാലഹള്ളി ക്രോസ് തുടങ്ങിയ ഭാഗങ്ങളിൽ പുലർച്ചെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. മേൽപ്പാലം 10…

Read More

സുമംഗലിയായി സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ; ആശംസകളുമായി മോദി

നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടേയും രാധികയുടേയും മകള്‍ ഭാഗ്യയുടെ വിവാഹം കഴിഞ്ഞു. തിരുവനന്തപുരം സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനുമായിട്ടായിരുന്നു വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാക്ഷിയാകാന്‍ എത്തിയിരുന്നു. മലയാള സിനിമയിലെ പ്രമുഖരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

Read More

അയോധ്യാ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി കാവി നിറത്താൽ അലങ്കരിക്കപ്പെട്ട് നമ്മ ബെംഗളൂരു

ബെംഗളൂരു : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളുടെ കൗണ്ട്‌ഡൗൺ അടുക്കുമ്പോൾ ബെംഗളൂരുവിലെ അന്തരീക്ഷത്തിൽ ഉത്സവ പ്രവാഹം. കോസ്‌മോപൊളിറ്റൻ ധാർമ്മികതയ്ക്ക് പേരുകേട്ട നഗരം ഇപ്പോൾ കുങ്കുമത്തിന്റെ ചടുലമായ നിറങ്ങളാൽ അലങ്കരിച്ചിരിക്കുന്നു, പല വീടുകളിലും അഭിമാനത്തോടെ ശ്രീരാമന്റെ ഛായാചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച പതാകകളും ഉയർത്തുന്നു. ഡിസംബറിൽ കാവി പതാകകൾ വാങ്ങുന്നവർ കുറച്ച് ഉണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ആഴ്‌ചയിൽ പതാകകൾക്കും സ്കാർഫുകൾക്കുമുള്ള ആവശ്യം ഗണ്യമായി വർദ്ധിച്ചതായും റിപ്പോർട്ടുകളുണ്ട്. അവരിൽ പലരും ഘോഷയാത്രകൾക്കും മീറ്റുകൾക്കുമായി മൊത്തമായാണ് ഇവ വാങ്ങുന്നത് എന്നും ബസവനഗുഡിയിലെ സ്റ്റേഷനറി, ഫാൻസി സ്റ്റോർ ഉടമ പറഞ്ഞു. വെറും കൊടികൾക്കും…

Read More

ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേള ജനുവരി 18 മുതൽ 28 വരെ നടക്കും

ബെംഗളൂരു: റിപ്പബ്ലിക് ദിന പുഷ്പമേള ജനുവരി 18 മുതൽ ജനുവരി 28 വരെ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് അധികൃതർ അറിയിച്ചു. ‘വിശ്വഗുരു ബസവണ്ണയും വചന സാഹിത്യവും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതാകും ഈ വർഷത്തെ പുഷ്പ മേള . ഈ വർഷത്തെ പുഷ്പ പ്രദർശനം കർണ്ണാടകയുടെ ഹോർട്ടികൾച്ചറൽ മികവിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്ന, സാംസ്കാരിക-സാഹിത്യ പ്രൗഢിയുടെ സവിശേഷമായ ഒരു സമ്മിശ്രമായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ജനുവരി 18ന് വൈകീട്ട് ഹോർട്ടികൾച്ചർ മന്ത്രി എസ്.എസ്.മല്ലികാർജുനും…

Read More

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; ബാധിത പ്രദേശങ്ങൾ അടങ്ങുന്ന വിശദാംശങ്ങൾ

ബെംഗളൂരു: നഗരത്തിൽ ഇന്ന് അറ്റകുറ്റപ്പണികൾ നടക്കുന്നത് കണക്കിലെടുത്ത് വൈദ്യുതി മുടങ്ങും. 66/11 കെവി അഡുഗോഡി സബ് സ്റ്റേഷൻ-ജയനഗർ സബ്-ഡിവിഷൻ, 66/11 കെവി അടുഗോഡി സബ്-സ്റ്റേഷൻ-കോറമംഗല സബ് ഡിവിഷൻ പരിധിയിൽ വരുന്ന താഴെ പറയുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാകും വൈദ്യുതി വിതരണം തടസ്സപ്പെടുക. ബാധിത പ്രദേശങ്ങൾ ഇവയാണ്: ജയനഗർ സബ് ഡിവിഷൻ: അഡുഗോഡി, കെഎംഎഫ് ഗോഡൗൺ, നഞ്ചപ്പ ലേഔട്ട്, ന്യൂ മൈകോ റോഡ്, ചിക്കലക്ഷ്മി ലേഔട്ട്, മഹാലിംഗേശ്വര എക്സ്റ്റൻഷൻ, രംഗദാസപ്പ ലേഔട്ട്, ലക്കസാന്ദ്ര, വിൽസൺ ഗാർഡൻ, ചിന്നയ്യന പാല്യ,…

Read More