പീന്യ മേൽപ്പാലം അടച്ചതോടെ ജാലഹള്ളി ജംഗ്ഷനിൽ കനത്ത ഗതാഗതക്കുരുക്ക്, 50 ഓളം പോലീസുകാരെ വിന്യസിച്ചു

ബെംഗളൂരു : നഗരത്തിലെ പീനിയ മേൽപ്പാലം അടച്ചതിനെ തുടർന്ന് തിരക്കേറിയ റോഡുകളിലൊന്നിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ഫ്‌ളൈഓവർ ചൊവ്വാഴ്ച രാത്രി 11 മുതൽ ഗതാഗതം നിരോധിച്ചിരുന്നു ഇനി ജനുവരി 19 രാവിലെ 11 വരെ അടച്ചിടും.

18 ജില്ലകളെ ബെംഗളൂരു സിറ്റിയുമായി ബന്ധിപ്പിക്കുന്ന പീനിയ മേൽപ്പാലം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ലോഡ് ടെസ്റ്റിംഗ് നടത്തുന്നതിനായാണ് അടച്ചുപൂട്ടിയത്.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

എല്ലാത്തരം വാഹനങ്ങൾക്കും മേൽപ്പാലം അടച്ചിട്ടത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി.

നെലമംഗല, ദാസറഹള്ളി, ജാലഹള്ളി ക്രോസ് തുടങ്ങിയ ഭാഗങ്ങളിൽ പുലർച്ചെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.

മേൽപ്പാലം 10 മിനിറ്റിലധികം അടച്ചിട്ടതിനാൽ ആംബുലൻസും റോഡിൽ കുടുങ്ങി. ട്രാഫിക് പോലീസ് വഴിയൊരുക്കിയ ശേഷമാണ് ആംബുലൻസ് നീങ്ങിയത്.

ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്) സിരി ഗൗരി സ്ഥലത്തെത്തി ഗതാഗത സ്ഥിതിഗതികൾ പരിശോധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കറുപ്പും വെളുപ്പും മാത്രം, മറ്റൊരു നിറമില്ല; സ്യൂട്ട് രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്
[masterslider id="10"]

Related posts