തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ നടന് ഉണ്ണി മുകുന്ദന് മത്സരിക്കുമെന്ന വാര്‍ത്ത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വാർത്ത അടിസ്ഥാന രഹിതമാണെന്നെന്ന് താരത്തിന്റെ മനേജര്‍ വിപിന്‍ പറഞ്ഞു. സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നടൻ താല്‍ക്കാലം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പരിഗണിക്കുന്നു എന്ന അഭ്യൂഹം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണം. ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. നടന് എന്ന നിലയില്‍ കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നു പോകുന്നത്. ഉണ്ണി മുകുന്ദന് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരക്കുന്ന തരത്തില്‍ വാര്‍ത്തകള്‍…
Read MoreDay: 26 January 2024
‘ഇഷ്ടം ഇപ്പോഴും ഉണ്ട് അതുകൊണ്ടാണ് കുറ്റം പറയാത്തത്’; അഭയ ഹിരൺമയിയും ഗോപി സുന്ദറും വീണ്ടും ഒന്നിക്കുന്നു?
വേറിട്ട ശബ്ദവുമായെത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് അഭയ ഹിരണ്മയി. സോഷ്യല്‍ മീഡിയയില്‍ അഭയ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അതേസമയം വസ്ത്ര ധാരണത്തിന്റെ പേരിലും ധാരാളം വിമർശനങ്ങൾ താരം നേരിടാറുണ്ട്. വിമർശനങ്ങൾക്കൊക്കെ തക്ക മറുപടി നല്‍കിയും അഭയ ശ്രദ്ധ നേടാറുണ്ട്. അഭയയുടെ കരിയറിലെ വളർച്ചയില്‍ ഗോപി സുന്ദർ വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്ന് താരം തന്നെ പലപ്പോഴായി പറയാറുണ്ട്. അഭയയുടെ ഹിറ്റ് പാട്ടുകളില്‍ പലതും ഗോപി സുന്ദർ ഒരുക്കിയതാണ്. വളരെ കാലം ഇരുവരും ലിവിംഗ് ടുഗെദറിലായിരുന്നു. അതോടെ അഭയയുടെ വ്യക്തി ജീവിതം…
Read Moreകയ്യേറ്റം ഒഴുപ്പിക്കൽ നൂറിലേറെ ഫ്ലാറ്റുകളും വീടുകളും പൊളിച്ചു; വീട്ടുസാധനങ്ങൾ മാറ്റാനുള്ള അവസരം പോലും നൽകിയില്ല
ബെംഗളൂരു: കയ്യേറ്റം ആരോപിച്ച് ബെംഗളൂരുവിൽ നൂറിലേറെ ഫ്ലാറ്റുകളും വീടുകളും കർണാടക വ്യവസായ മേഖല വികസന ബോർഡ് (കെഐഎഡിബി) ഇടിച്ചു നിരത്തി. കാടുബീസനഹള്ളിയിലെ വ്യവസായ ഭൂമി കയ്യേറിയുള്ള നിർമാണങ്ങളാണ് ഇവയെന്ന് ആരോപിച്ചാണ് നടപടി. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ പ്രദേശവാസികളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. 20 വർഷമായി ഇവിടെ ഫ്ലാറ്റുകളും സൈറ്റുകളും വാങ്ങി താമസിച്ചു വരികയാണെന്നും മുൻകൂർ നോട്ടിസ് നൽകാതെയാണ് ബുൾഡോസറുകൾ ഉപയോഗിച്ചുള്ള ഇടിച്ചുനിരത്തലെന്നും പ്രദേശവാസികൾ ആരോപിച്ചു. വീട്ടുസാധനങ്ങൾ മാറ്റാനുള്ള അവസരം പോലും അധികൃതർ നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച് പലരും വീടുവിട്ടിറങ്ങാൻ തയാറാകാത്തതിനെ തുടർന്നാണ് ഇവരെ…
Read Moreനടൻ വിജയ് രാഷ്ട്രീയത്തിലേക്ക്!! പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ട്
ചെന്നൈ: നടൻ വിജയ് ഉടൻ രാഷ്ട്രീയത്തിൽ എത്തുമെന്ന് സൂചന. രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്തേക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിജയ് ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. അതേസമയം 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതിയെന്നതാണ് വിജയുടെ തീരുമാനമെന്നും റിപ്പോർട്ട് ഉണ്ട്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആരാധകസംഘടനയായ ‘‘വിജയ് മക്കൾ ഇയക്കം’’ തീരുമാനിച്ചിരുന്നു. വായനശാലകൾ, സൗജന്യ ട്യൂഷൻസെന്ററുകൾ, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ഇതിനോടകം തന്നെ…
Read Moreകാർ അപകടം; മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
ബെംഗളൂരു : ചിത്രദുർഗയിൽ കാർ പാലത്തിന്റെ കൈവരിയിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുകുഞ്ഞുങ്ങൾ ഉൾപ്പെടെ നാലുപേർ മരണം. റായ്ചൂരു ജില്ലയിലെ ദേവദുർഗ സ്വദേശികളായ ലിംഗപ്പ (26), സിന്ധുശ്രീ (2), അയ്യല്ലപ്പ (ആറുമാസം), രക്ഷ (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനായി ദേവദുർഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് കാറിൽ വരികയായിരുന്നു കുടുംബം. പുലർച്ചെ നാലരയോടെ സനികരെയിൽവെച്ച് കാർ പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവറുൾപ്പെടെ കാറിലുണ്ടായിരുന്ന മറ്റു നാലുപേരെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നതായി ചല്ലെക്കരെ…
Read Moreസ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് 4 വയസുകാരി മരിച്ച സംഭവത്തിൽ ദുരൂഹത; മലയാളി പ്രിൻസിപ്പൽ ഒളിവിൽ
ബെംഗളൂരു: നഗരത്തിലെ സ്കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഒളിവിലെന്ന് റിപ്പോർട്ട്. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കുഞ്ഞ് എങ്ങനെ കെട്ടിടത്തിൽ നിന്നും വീണു എന്നതിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്കൂള്‍ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്ന് കുഞ്ഞിന്റെ അച്ഛനമ്മമാർ ആരോപിച്ചു. ചെല്ലകെരെയില്‍ ഉള്ള ഡിപിഎസ്സിലെ പ്രീ സ്കൂള്‍ വിദ്യാർത്ഥിനി ആയിരുന്നു ജിയന്ന ആൻ ജിറ്റോ എന്ന നാല് വയസുകാരി. ചൊവ്വാഴ്ച വൈകിട്ടോടെ കുഞ്ഞ്…
Read Moreഗ്യാന്‍വാപിയിൽ മുന്‍പ് ക്ഷേത്രമുണ്ടായിരുന്നു; മസ്ജിദ് പുനര്‍നിര്‍മാണം നടത്തിയതെന്ന് റിപ്പോര്‍ട്ട്
ലഖ്നൗ: വാരാണസിയിലെ ഗ്യാൻവാപി പള്ളി നിൽക്കുന്ന സ്ഥലത്ത് മുൻപ് ക്ഷേത്രമുണ്ടായിരുന്നുവെന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) യുടെ കണ്ടെത്തലെന്നു റിപ്പോർട്ടുകൾ. മസ്ജിദിനു മുൻപ് ഹിന്ദു ക്ഷേത്രമായാണ് കെട്ടിടം നിലനിന്നിരുന്നതെന്നു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഹിന്ദു സംഘടനകളുടെ അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയ്നാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. സര്‍വേ റിപ്പോര്‍ട്ടിന്റെ കോപ്പി കൈവശം ലഭിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഭിഭാഷകന്. ഗ്യാന്‍വാപിയില്‍ നിലനില്‍ക്കുന്ന മസ്ജിദിന്റെ തൂണുകളും മറ്റും സംബന്ധിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യോഗസ്ഥര്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നു. ക്ഷേത്രമുണ്ടായിരുന്നിടത്ത് മസ്ജിദ് പുനര്‍നിര്‍മാണം നടത്തുകയായിരുന്നെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ തന്നെ…
Read Moreനഗരത്തിലെ ഈ 11 ഇടങ്ങളിൽ കാൽനട മേൽപാലങ്ങൾ നിർമിക്കാൻ നടപടി തുടങ്ങി ബിബിഎംപി
ബെംഗളൂരു: നഗരത്തിൽ വാഹനാപകടങ്ങൾ പതിവായ 11 ഇടങ്ങളിൽ കാൽനട മേൽപാലങ്ങൾ നിർമിക്കാൻ ബിബിഎംപി നടപടി തുടങ്ങി. ഇതിനായി സ്വകാര്യ കമ്പനികളിൽ നിന്നും കരാർ ക്ഷണിച്ചു. നഗര നിരത്തുകളിലെ അപകടങ്ങളിൽ ഗണ്യമായി കുറവ് വരുത്താൻ സഹായിക്കുമെന്ന ട്രാഫിക് പൊലീസ് നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഔട്ടർ റിങ് റോഡിലെ ചാമുണ്ടേശ്വരി അടിപ്പാത, എൻസിസി അപ്പാർട്മെന്റ്, ബാഗ്മനെ ടെക്പാർക്ക്, ടാങ്ക് ബണ്ട് റോഡ്, കൊകൊണ്ഡരഹള്ളി ജംക്ഷൻ,തുമക്കൂരു റോഡിലെ ആർഎംസി യാർഡ്, ഹൂഡി ജംക്ഷൻ, ഓൾഡ് മദ്രാസ് റോഡ്, ഓൾഡ് എയർപോർട്ട് റോഡിലെ കാർട്ലൻ ടവർ, മൈസൂരു റോഡിലെ ബിഎച്ച്ഇഎൽ,…
Read Moreകേരളത്തിലേക്കുള്ള 2 ട്രെയിനുകളിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു; വിശദാംശങ്ങൾ
കേരളത്തിലേക്കുള്ള 2 ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. യശ്വന്തപുര – കണ്ണൂർ എക്സ്പ്രസിന് (16527-16528) പരപ്പനങ്ങാടിയിലും യശ്വന്തപുര – കൊച്ചുവേളി എക്സ്പ്രസ് (22677/22678) തിരുവല്ലയുമാണ് സ്റ്റോപ്പ് ഉണ്ടാകുക.
Read Moreബസ് കണ്ടക്ടർമാർക്ക് ഉത്തരവാദിത്വം കൂടുന്നു ; നിർദേശം നൽകി ബി എം ടി സി
ബെംഗളൂരു: വൈറ്റ്ഫീൽഡിൽ നിന്ന് കാണാതായ കുട്ടിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ, ബസുകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികളെ ശ്രദ്ധിക്കാൻ ജീവനക്കാർക്ക് ബി എം ടി സി നിർദേശം നൽകി. സ്കൂൾ യൂണിഫോമിൽ അല്ലാതെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളോട് കണ്ടക്ടർമാർ വിവരങ്ങൾ ചോദിക്കണം. മറുപടി തൃപ്തികരമല്ലങ്കിൽ പോലീസിനെ വിവരം അറിയിക്കണമെന്ന് ആണ് നിർദേശം. വൈറ്റ്ഫീൽഡിൽ നിന്ന് കാണാതായ 12 വയസുകാരൻ പ്രണവ് ബി. എം. ടി. സി ബസിൽ യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
Read More