ബെംഗളൂരുവിൽ പബ്ബിൽ പോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം

ബെംഗളൂരു : പെൺകുട്ടികൾക്ക് രാവും പകലും എപ്പോൾ വേണമെങ്കിലും ഇറങ്ങി നടക്കാൻ കഴിയുന്ന സുരക്ഷിത നഗരമാണ് ബെംഗളൂരു . എന്നാൽ എപ്പോൾ കഥ മാറുകയാണ് . ബംഗളുരുവിൽ സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരികയാണ്. ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിലെ ഒരു യുവതി ബോധരഹിതയായ ശേഷം തന്നെ കൂട്ടബലാത്സംഗം ചെയ്‌തു എന്ന് പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബർ 12ന് യുവതി കോറമംഗലയിലെ ഒരു പബ്ബിൽ പോയിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നാണ് യുവതി പറയുന്നത്. തനിക്ക് ബോധം തെളിഞ്ഞപ്പോൾ താൻ അഡുഗുഡിയിലെ ദേവഗൗഡ…

Read More

മദ്യപാനികളെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് രണ്ട് ലക്ഷം രൂപ സർക്കാർ നൽകണം; കർണാടക ആൽക്കഹോൾ ലവേഴ്സ് അസോസിയേഷൻ; വ്യത്യസ്തമായ മുഴുവൻ ആവശ്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കാം

ബെംഗളൂരു: ബെലഗാവിയിൽ നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുമ്പോൾ, തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ വിവിധ സംഘടനകൾ സുവർണ സൗധയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. എന്നാൽ, കർണാടക ആൽക്കഹോൾ ലവേഴ്‌സ് അസോസിയേഷൻ എന്ന പേരിൽ ഒരു കൂട്ടം പ്രതിഷേധക്കാർ വ്യാഴാഴ്‌ച വളരെയധികം ശ്രദ്ധ നേടി. തൊഴിൽ മന്ത്രി സന്തോഷ് ലാഡും അംഗങ്ങളെ കാണാനും അവരുടെ പരാതികൾ കേൾക്കാനും കുറച്ചു സമയം എടുത്തു. കർണാടക ആൽക്കഹോൾ ലവേഴ്‌സ് അസോസിയേഷൻ തൊഴിൽ മന്ത്രി സന്തോഷ് ലാഡിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിക്കുകയും ബന്ധപ്പെട്ട വകുപ്പിന്റെ…

Read More

പൊന്നോമനമകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസ്; പ്രതിയായ പിതാവ് ട്രെയിനിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

കൊല്ലം: മാവേലിക്കരയിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കി. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുംവഴിയാണ് സംഭവം മാവേലിക്കര പൊന്നുമൂട് ആനക്കൂട്ടിൽ ശ്രീമഹേഷ് (38) ആണ് മരിച്ചത്. ആറു വയസ്സുകാരിയായ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് പിതാവായ ശ്രീമഹേഷ്. ഈ വർഷം ജൂൺ ഏഴിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാത്രി ഏഴരയോടെ ശ്രീമഹേഷ് മകളായ നക്ഷത്രയെ വീട്ടിൽവെച്ചു മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ശ്രീമഹേഷിൻ്റെ അമ്മ സുനന്ദയ്ക്കും വെട്ടേറ്റിരുന്നു.…

Read More

മുട്ട പുഴുങ്ങുന്നതു മുതൽ ഡാൻസ് വരെ കളിക്കും; ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ച് ടെസ്‌ല

ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ച് ടെസ്‌ല. കഴിവുകൾ ഏറെ മെച്ചപ്പെടുത്തിയാണ് റോബോട്ട് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ വർഷം ആദ്യം എഐ ദിനത്തിൽ റോബോട്ടിന്റെ പ്രോട്ടോ ടൈപ്പ് അവതരിപ്പിച്ചിരുന്നു. ഇതിൽ നിന്ന് ഏറെ മെച്ചപ്പെടുത്തിയാണ് ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിമസ് ജെൻ-2ന്റെ പുതിയ വീഡിയോയയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മുട്ട പുഴുങ്ങുന്നതു മുതൽ റോബോട്ട് ഡാൻസ് കളിക്കുന്നതുവരെ വീഡിയോയിൽ കാണാൻ കഴിയും. ബോട്ടിന്റെ വീഴാതെ നിൽക്കാനുള്ള ശേഷിയും ശരീരം നിയന്ത്രിക്കാനുള്ള കഴിവും മെച്ചപ്പെട്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്ത അപകടകരമായ സാഹചര്യങ്ങളിൽ മനുഷ്യന് പകരം ഇത്തരത്തിലുള്ള റോബോട്ടിനെ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ ടെസ്‌ല…

Read More

മറ്റൊരാളുടെ ഫോട്ടോ എടുക്കരുത്, വോയിസ് പങ്കുവെക്കരുത്; സ്വകാര്യത ലംഘിച്ചാൽ ഒന്നര ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ പിഴയുമായി പുതിയ നിയമം

ദുബൈ: വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണ് യുഎഇ. മറ്റൊരാളുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് യുഎഇയിൽ ഗുരുതരമായ കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 150,000 ദിർഹം പിഴയും തടവും ലഭിക്കും. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ശ്രമിക്കുന്ന രാജ്യത്തെ കിംവദന്തികളുടെയും സൈബർ കുറ്റകൃത്യങ്ങളുടെയും (2021ലെ ഫെഡറൽ ഡിക്രി ലോ നമ്പർ 34 ലെ ആർട്ടിക്കിൾ 44) ചില പ്രധാന വിശദാംശങ്ങൾ അബുദാബി ജുഡീഷ്യൽ അതോറിറ്റി ചൊവ്വാഴ്ച വിശദീകരിച്ചു. സ്‌മാർട്ട് സാങ്കേതികവിദ്യകൾ ഇപ്പോൾ എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്നതിനാൽ, താമസക്കാരുടെ സ്വകാര്യ ഇടവും അതിരുകളും എല്ലായ്‌പ്പോഴും മാനിക്കപ്പെടുന്നുവെന്ന് യുഎഇ…

Read More

ഭാര്യയുമായുള്ള അവിഹിത ബന്ധം ആരോപിച്ച ഭർത്താവ് മറ്റൊരു യുവാവിനെ കെട്ടിയിട്ടടിച്ചു; യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു : ഭാര്യയുമായുള്ള അവിഹിത ബന്ധം ആരോപിച്ച ഭർത്താവ് മറ്റൊരു യുവാവിനെ കെട്ടിയിട്ടടിച്ചു. മർദനമേറ്റ യുവാവ് മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്തു. യാദ്ഗിരി താലൂക്കിലെ എസ്. ഹൊസല്ലി ഗ്രാമവാസിയായ ചന്ദ്രശേഖര റെഡ്ഡി എന്ന 25കാരനാണ് ആത്മഹത്യ ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് ഈരണ്ണയും കുടുംബവും ചേർന്ന് ഇയാളെ മരത്തിൽ കെട്ടിയിട്ട് മർദിച്ചിരുന്നു. അതിനാലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. മരിക്കുന്നതിന് മുമ്പ് എഴുതിയ മരണക്കുറിപ്പിൽ ഈരണ്ണയുടെയും മറ്റ് എട്ട് പേരുടെയും പേരുകൾ യുവാവ് എഴുതുകയും, അവരാണ് എന്റെ മരണത്തിന് കാരണമെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. ഈറണ്ണയുടെ ഭാര്യയുമായി…

Read More

2024 ൽ സംസ്ഥാനത്തെ പൊതു അവധികളുടെ ഔദ്യോഗിക ലിസ്റ്റ് റിലീസ് ചെയ്തു; വിശദംശങ്ങൾക്ക് വായിക്കാം

ബെംഗളൂരു : സംസ്ഥാന സർക്കാർ 2024-ലെ പൊതു അവധി ദിവസങ്ങളുടെ ഔദ്യോഗിക പട്ടിക പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട് ഒരു സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. പട്ടികയിൽ എല്ലാ രണ്ടാം ശനി, നാലാം ശനി, ഞായർ, പ്രധാന ഉത്സവങ്ങൾ, മഹത് വ്യക്തികളുടെ വാർഷികങ്ങൾ എന്നിവ ഉൾപ്പെടുന്നു. പൊതു അവധി ദിവസങ്ങളുടെ പട്ടിക 15-01-2024: തിങ്കൾ – ഉത്തരായന പുണ്യകാലം, മകര സംക്രാന്തി 26-01-2024: വെള്ളിയാഴ്ച- റിപ്പബ്ലിക് ദിനം 08-03-2024: വെള്ളിയാഴ്ച – മഹാശിവരാത്രി 29-03-2024: വെള്ളിയാഴ്ച – ദുഃഖവെള്ളി 09-04-2024: ചൊവ്വാഴ്ച – ഉഗാദി ഉത്സവം 11-04-2024: വ്യാഴാഴ്ച…

Read More

സൈബർ തട്ടിപ്പിൽ മലയാളി ഐ.ടി. ജീവനക്കാരന് നഷ്ടപെട്ടത് അഞ്ചുലക്ഷം

ബെംഗളൂരു: സൈബർ തട്ടിപ്പിൽ പെട്ട മലയാളി ഐ.ടി. ജീവനക്കാരന്റെ അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഈ മാസം മൂന്നിനാണ് സംഭവം. പ്രമുഖ അന്താരാഷ്ട്ര കൂറിയർ കമ്പനിയിൽനിന്നും സൈബർ ക്രൈം പോലീസിൽ നിന്നുമാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളുകളാണ് കബളിപ്പിച്ചത്. യുവാവിന്റെപേരിൽ പാഴ്‌സൽ വന്നിട്ടുണ്ടെന്നും ഇതിൽ 140 ഗ്രാം എം.ഡി.എം.എ.യുണ്ടെന്നും പറഞ്ഞാണ് ഫോൺകോൾ വന്നത്. യുവാവിന്റെ ആധാർ നമ്പറുൾപ്പെടെ എല്ലാ വിവരങ്ങളും അവരുടെ പക്കലുണ്ടായിരുന്നു. അഞ്ച് വ്യാജ പാസ്പോർട്ടും ഒരു ജോഡി ഷൂ, ലാപ്‌ടോപ്പ് എന്നിവയും പാഴ്‌സലിലുണ്ടെന്നും ഷൂവിനുള്ളിലാണ് എം.ഡി.എം.എ.യുള്ളതെന്നുമാണ് പറഞ്ഞത്. പാഴ്‌സലുമായി ബന്ധമില്ലെന്ന് യുവാവ് പറഞ്ഞപ്പോൾ…

Read More

പരസ്പരം പോരടിച്ച് വിലപ്പെട്ട വർഷങ്ങൾ പാഴാക്കരുതെന്ന് രോഹിണിയോടും രൂപയോടും കോടതി 

ന്യൂഡൽഹി: പരസ്പരം ആക്ഷേപങ്ങൾ ചൊരിഞ്ഞ സംസ്ഥാനത്തെ രണ്ട് വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയുടെ നിർദേശം. നിങ്ങൾ ഇങ്ങനെ പോരടിച്ചാൽ ഭരണം എങ്ങനെ നടക്കുമെന്ന് ഉദ്യോഗസ്ഥരോട് സുപ്രീം കോടതി ചോദിച്ചു. ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കെതിരെ ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത ആക്ഷേപകരമായ കാര്യങ്ങൾ നീക്കം ചെയ്യാൻ ഇന്ന് വരെ സമയം അനുവദിച്ചു. പോസ്റ്റുകൾ എല്ലാം നീക്കം ചെയ്യാൻ പ്രയാസം നേരിട്ടാൽ പരാമർശങ്ങൾ എല്ലാം പിൻവലിക്കുന്നുവെന്ന കുറിപ്പ് ഇടണമെന്ന് കോടതി നിർദേശിച്ചു. വിലപ്പെട്ട വർഷങ്ങൾ പാഴാക്കരുതെന്നും കോടതി…

Read More

ട്രാക്കിലെ തകരാർ : ഗ്രീൻ ലൈൻ നമ്മ മെട്രോ സർവീസ് നിലച്ചു: വലഞ്ഞ് യാത്രക്കാർ

ബെംഗളൂരു: കഴിഞ്ഞ ഒരു മണിക്കൂർ മുതൽ ഗ്രീൻ ലൈൻ (ഗ്രീൻ ലൈൻ) മെട്രോ സർവീസിൽ (നമ്മ മെട്രോ) തടസ്സം. സാങ്കേതിക തകരാർ മൂലം നമ്മ മെട്രോ ട്രെയിൻ പീനിയ മെട്രോ സ്റ്റേഷനിൽ നിർത്തി. അങ്ങിനെ പീനിയ മുതൽ നാഗസാന്ദ്ര വരെയുള്ള നമ്മ മെട്രോ സർവീസ് നിലച്ചു. മെട്രോ സ്തംഭിച്ചതോടെ യാത്രക്കാർ വലഞ്ഞു. നിലവിൽ യശ്വന്ത്പൂർ – സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാത്രമാണ് മെട്രോ ഓടുന്നത്. രണ്ടു മണിക്കൂറിനുള്ളിൽ സാങ്കേതിക തകരാർ പരിഹരിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നാഗസാന്ദ്രയിൽ നിന്ന് യശ്വന്ത്പൂരിലേക്കും യശ്വന്ത്പൂരിൽ നിന്ന് നാഗസാന്ദ്രയിലേക്കും ഇരുവശത്തുനിന്നും മെട്രോ…

Read More