ഒരു മാറ്റവുമില്ല; ഇത്തവണയും സ്കൂൾ കലോത്സവത്തിന് പാചകം പഴയിടം തന്നെ

തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂൾ കലാമേളയിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം തന്നെ തുടരും. കൊല്ലത്ത് ജനുവരി 2 മുതൽ 8 വരെയാണ് കലോത്സവം. അതെസമയം തുടർച്ചയായ 17ാം തവണയും സ്കൂൾ കലാമേളയിൽ ഭക്ഷണമൊരുക്കാനുള്ള ടെണ്ടർ  പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ നേടി. അങ്ങനെ പഴയിടം മോഹനൻ നമ്പൂതിരി തന്നെ ഇത്തവണയും കലവറയിൽ ഭക്ഷണമൊരുക്കും. വെജിറ്റേറിയൻ ഭക്ഷണം ആയതിനാലും കമ്മിറ്റിക്കാർ തന്നെ ആവശ്യപ്പെട്ടതുകൊണ്ടുമാണ് ടെണ്ടറിൽ പങ്കെടുത്തതെന്ന് മോഹനൻ നമ്പൂതിരി പറഞ്ഞു. ഈ വർഷം മുതൽ കലോത്സവ ഭക്ഷണത്തിൽ മാംസ വിഭവങ്ങളും…

Read More

ദേഹാസ്വാസ്ഥ്യം; കേരള വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ആശുപത്രിയിൽ  

ആലപ്പുഴ: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കാർഡിയാക് പ്രശ്നങ്ങൾ ഇല്ലെന്നു ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴയിൽ എത്തിയപ്പോഴാണു സംഭവം.

Read More

ബെംഗളൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച് തീപിടിച്ചു;

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും വിജയപുരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കെയാണ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചത് തുടർന്ന് തീ ബസിലേക്കും പടരുകയായിരുന്നു. ഇന്ന് പുലർച്ചെ വിജയപുരയില്‍ ദേശീയ പാത 50-ൽ ഹിറ്റ്നെല്ലിക്ക് സമീപത്ത് വെച്ച് ജനതാ ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ പെട്ടെന്ന് തന്നെ ബസിൽ നിന്നിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല വിജയപുര റൂറൽ പോലീസ്, ഫയർ ഫോഴ്സ് എന്നിവരെത്തിയാണ് തീയണച്ചത്. അതേസമയം  ആളുകൾക്ക് അപകടമൊന്നും ഉണ്ടായില്ലെങ്കിലും യാത്രക്കാരുടെ ലഗേജുകൾ,ഉൾപ്പെടെയുള്ള വിലപ്പെട്ട സാധനങ്ങൾ എല്ലാം കത്തിനശിച്ചു കത്തിനശിച്ചു.

Read More

കളിക്കുന്നതിനിടെ തൊട്ടിലിന്റ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു

കുറ്റിപ്പുറം: സഹോദരനൊപ്പം കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു. വയനാട് കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ സ്‌കൂള്‍ വിട്ടുവന്ന ഹയ ഒരുവയസ്സുകാരനായ അനിയന്റെ തൊട്ടിലിന് അരികിൽ കളിക്കുകയായിരുന്നു. കട്ടിലിൽ നിന്നും ചാടുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സഹോദരങ്ങള്‍: ഹിബാ സന,…

Read More

പാര്‍ലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

പാര്‍ലമെന്റില്‍ നടന്ന അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഡല്‍ഹിയില്‍ നിന്നും അറസ്റ്റില്‍. ലളിതിനെ കണ്ടെത്താന്‍ പൊലീസ് ഡല്‍ഹിയിലും പരിസരത്തും നടത്തിയ വന്‍ തെരച്ചിലിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്. എന്നാൽ രാത്രിയോടെ ഇയാള്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസില്‍ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ ലളിത് ഝാ അധ്യാപകനാണ്. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വിപുലയമായ ബന്ധങ്ങളുണ്ട്. പാര്‍ലെമന്റില്‍ ഉച്ചയോടെ കളര്‍ സ്‌പ്രേയുമായി രണ്ടുപേരെത്തി പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച…

Read More

നമ്മ മെട്രോ അപ്പ്ഡേറ്റ്; ഇലക്ട്രോണിക് സിറ്റി നിവാസികൾ ഇനിയും കാത്തിരിക്കണം; യെല്ലോ ലൈൻ ഫെബ്രുവരിയിൽ ഇല്ല!

ബെംഗളൂരു : ബൊമ്മസാന്ദ്ര മുതലുള്ള ഹൊസൂർ റോഡ് ഭാഗത്തു താമസിക്കുന്നവരുടെ ചിരകാല അഭിലാഷമായ നമ്മ മെട്രോ യെല്ലോ ലൈനിൻ്റെ ഉൽഘാടനം ഇനിയും വൈകുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. 2024 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കും എന്നായിരുന്നു ഇതുവരെ ഔദ്യോഗികമായി ലഭിച്ചിരുന്ന വിവരം, എന്നാൽ അത് ഏപ്രിൽ ,മെയ് വരേക്കും വൈകാമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ബൊമ്മസാന്ദ്ര മുതൽ ഇലക്ട്രോണിക് സിറ്റി സിൽക്ക് ബോർഡ് വഴി ഗ്രീൻ ലൈനിലെ രാഷ്ട്രീയ വിദ്യാലയ സ്റ്റേഷനിൽ ചെന്ന് ചേരുന്ന 19.15 കിലോമീറ്റർ യെല്ലോ ലൈനിൻ്റെ 97 ശതമാനം സിവിൽ നിർമാണ പ്രവൃത്തികളും…

Read More

പുതുവത്സര തലേന്ന് രാത്രിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും; മുന്‍കരുതല്‍ നടപടി

പുതുവത്സര ആഘോഷം നടക്കുന്ന ഡിസംബര്‍ 31 രാത്രിയില്‍ കേരളത്തിലെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടാന്‍ തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ വേണ്ടിയാണ് പമ്പുകള്‍ അടച്ചിടുന്നതെന്നാണ് വ്യാപാരികളുടെ വിശദീകരണം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. പുതുവത്സര തലേന്ന് രാത്രി ഏഴു മണി മുതല്‍ ജനുവരി പുലര്‍ച്ചെ ആറുമണി വരെ കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ( സംസ്ഥാനത്തെ പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന) തീരുമാനിച്ചത്. മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് സംഘടന പ്രസിഡന്റ്…

Read More

ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; ലിവ് ഇന്‍ പങ്കാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

ഇന്‍ഡോര്‍: ലിവ് ഇന്‍ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനകത്തിട്ട് പൂട്ടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇരുപതുകാരിയായ യുവാതിയെയാണ് മധ്യപ്രദേശിലെ ഗുണ ജില്ലക്കാരനായ പ്രവീൺ സിംഗ് ധക്കാദ് (24) കൊലപ്പെടുത്തിയത്. യുവതി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇന്‍ഡോറിലാണ് കേസിനാസ്പദമായ സംഭവം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. സുഹൃത്തുക്കളായതിനു ശേഷം കഴിഞ്ഞ കുറച്ചുദിവസങ്ങളായി നഗരത്തിലെ ഒരു വാടകവീട്ടില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 7 ന് റാവുജി ബസാർ ഏരിയയിലെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. ഡിസംബര്‍ 9ന് മൃതദേഹം…

Read More

ബെംഗളൂരുവിൽ വീണ്ടും മദ്യവില കൂട്ടും;

ബെംഗളൂരു : മദ്യവില വിലവർധിപ്പിച്ച് അഞ്ചുമാസം ആകുന്നതിനിടെ വീണ്ടും വില കൂട്ടാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. വിവിധ ബ്രാൻഡുകൾക്ക് 20 മുതൽ 40 രൂപവരെയാണ് വർധന. ഏറ്റവും വിൽപ്പനയുള്ള ബ്രാൻഡുകൾക്ക് 20 മുതൽ 30 രൂപവരെ വർധനയുണ്ട്. പ്രീമിയം ബ്രാൻഡുകൾക്ക് 40 രൂപവരെ വർധിപ്പിക്കും. മദ്യവില വർധനവിലൂടെ ആയിരംകോടി അധികവരുമാനം കണ്ടെത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനുവരി ഒന്നുമുതലാണ് മദ്യവില കൂട്ടാനാണ് സർക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച നിർദേശം മദ്യനിർമാണ കമ്പനികൾക്ക് നൽകിയതായി എക്‌സൈസ് വകുപ്പ് അധികൃതർ അറിയിച്ചു.

Read More

വില ഉയർന്നു; 6 ലക്ഷം രൂപയുടെ വെളുത്തുള്ളി മോഷണം പോയി

ബെംഗളൂരു: ചിത്രദുർഗ ജില്ലയിലെ ദണ്ഡിനകുരുബറഹട്ടിയിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 150 ചാക്ക് വെളുത്തുള്ളി മോഷണം പോയത്. വെളുത്തുള്ളി വില വർധിച്ചതിനെ തുടർന്ന് ഗോഡൗണിന്റെ ഷട്ടർ തകർത്ത് സ്റ്റോക്ക് കുത്തിത്തുറന്ന് ആസൂത്രിതമായാണ് സംഘം മോഷണം നടത്തിയത്. ജിഎം ബസവ കിരൺ എന്ന വ്യവസായി മധ്യപ്രദേശിൽ നിന്ന് വാങ്ങി ഗോഡൗണിൽ സൂക്ഷിച്ചിരുന്നു വെളുത്തുള്ളിയാണ് മോഷണം പോയത് മോഷണത്തെ തുടർന്ന് ഇയാൾ പരാതി നൽകിയിട്ടുണ്ട്.

Read More