പാര്‍ലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

പാര്‍ലമെന്റില്‍ നടന്ന അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഡല്‍ഹിയില്‍ നിന്നും അറസ്റ്റില്‍.

ലളിതിനെ കണ്ടെത്താന്‍ പൊലീസ് ഡല്‍ഹിയിലും പരിസരത്തും നടത്തിയ വന്‍ തെരച്ചിലിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്.

എന്നാൽ രാത്രിയോടെ ഇയാള്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസില്‍ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

കൊല്‍ക്കത്ത സ്വദേശിയായ ലളിത് ഝാ അധ്യാപകനാണ്. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വിപുലയമായ ബന്ധങ്ങളുണ്ട്.

പാര്‍ലെമന്റില്‍ ഉച്ചയോടെ കളര്‍ സ്‌പ്രേയുമായി രണ്ടുപേരെത്തി പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.

പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്.

അതേസമയം ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍ വച്ചാണ് പ്രതികള്‍ പാര്‍ലമെന്റ് പുകയാക്രമണം ആസൂത്രണം ചെയ്തത്.

ഭഗത് സിങ് ഫാന്‍ ക്ലബ് വഴിയാണ് പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടത്. സിഗ്‌നല്‍ ആപ് വഴിയാണ് ആശയവിനിയമം നടത്തിയതെന്നും പൊലീസ് പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
[masterslider id="10"]

Related posts