നഗരത്തിൽ 2000 സിസിടിവി ക്യാമറകൾ കൂടി ഉടൻ

ബെംഗളൂരു: നഗര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2000 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നിലവിലുള്ള 7000 ക്യാമറകൾക്ക് പുറമെയാണിത്. നൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഇവ ഗുണമേന്മയുള്ള ദൃശ്യങ്ങൾ പകർത്തുമെന്ന് മന്ത്രി പറഞ്ഞു.

Read More

ബെംഗളൂരുവിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും;, ബാധിത പ്രദേശങ്ങൾ പരിശോധിക്കുക

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിലെ താമസക്കാർക്ക് ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ആവശ്യമായ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിന് നിർദ്ദിഷ്ട പ്രദേശങ്ങളിൽ ഷെഡ്യൂൾ ചെയ്ത പവർകട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ജിഎസ് പാല്യ, ബസവനഗർ, കൃഷ്ണ റെഡ്ഡി ലേഔട്ട്, ബയോകോൺ, സെമിക്കൺ പാർക്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ആനന്ദ് റെഡ്ഡി ലേഔട്ട്, ഗ്ലോബൽ ടെക് പാർക്ക്, ഇലക്ട്രോണിക് സിറ്റി ഫേസ്-2 എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. ഞായറാഴ്ച…

Read More

പീഡനക്കേസിൽ ഗർഭ പരിശോധന നിർബന്ധമാണെന്ന് കോടതി 

ബെംഗളൂരു: ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഗർഭ പരിശോധനയ്ക്ക് നിർബന്ധമായും വിധേയരാക്കണമെന്ന് ഹൈക്കോടതി. കാലതാമസം ഇല്ലാതെ ഗർഭം അലസിപ്പിക്കുന്നതിനാണിത്. പോക്സോ കേസുകൾ രജിസ്റ്റർ ചെയ്താൽ ഉടൻ മറ്റ് മെഡിക്കൽ പരിശോധനയ്ക്ക് ഒപ്പം ഗർഭം ഉണ്ടോയെന്ന് കൂടെ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. അനേക്കലിൽ പീഡനത്തിനിരയായ 17 കാരിയുടെ ഗർഭം അലസിപ്പിക്കാനുള്ള അനുമതി നൽകി കൊണ്ടാണ് കോടതി ഉത്തരവിനൊപ്പമാണ് കോടതി ഈ നിർദേശം കൂടെ അറിയിച്ചത്.

Read More

നമ്മ മെട്രോ: യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു; ആദ്യ ഘട്ടത്തിൽ ഗ്രീൻ ലൈനിലെ 29 സ്റ്റേഷനുകളിൽ 

ബെംഗളൂരു: നമ്മ മെട്രോയിൽ തിരക്കേറിയ സാഹചര്യത്തിൽ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ കണ്ടെത്താനുള്ള സർവ്വേ ബിഎംആർസി ആരംഭിച്ചു. യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മെട്രോ യാത്ര കൂടുതൽ സുഖപ്രദമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. മൊബിലിറ്റി അജണ്ട ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് സർവ്വേ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഗ്രീൻ ലൈനിലെ 29 സ്റ്റേഷനുകളിലാണ് പരിശോധന നടത്തുന്നത്. അടുത്ത മാസത്തോടെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട്‌ ബിഎംആർസിക്ക് സമർപ്പിക്കും. സ്റ്റേഷനുകളിലെ സുരക്ഷ, ശുചിമുറികൾ, പാർക്കിംഗ് സൗകര്യം എന്നിവ പരിശോധിക്കും. ഒപ്പം സ്റ്റേഷനുകളുടെ 100 മീറ്റർ ചുറ്റളവിൽ നടപ്പാതകൾ,…

Read More

കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതി; തെളിവുകൾ ഇല്ലെന്ന് പോലീസ്

ബെംഗളൂരു : പബ്ബിൽ നിന്ന് മടങ്ങവേ കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതിയുടെ പരാതി. നഗരത്തിലെ താമസക്കാരിയാണ് കോറമംഗല പോലീസിൽ പരാതി നൽകിയത്. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ യുവതിക്കെതിരെ ലൈംഗികാതിക്രമമുണ്ടായിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. കോറമംഗലയിലെ പബ്ബിലെത്തിയ യുവതി ഏതാനും മണിക്കൂറിനുശേഷം ഇവിടെ നിന്നിറങ്ങിയിരുന്നു. എന്നാൽ, ബോധം നഷ്ടപ്പെട്ട യുവതി പിന്നീട് ഇവർ രണ്ടുകിലോമീറ്റർ അകലെയുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് രാവിലെ ഉണർന്നത്. തുടർന്ന് സമീപവാസികളുടെ സഹായം തേടുകയായിരുന്നു. താൻ ബലാത്സംഗത്തിത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി പിന്നീട് പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും…

Read More

താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞ് നിർത്തി കവർച്ച; 68 ലക്ഷം നഷ്ടപ്പെട്ടതായി യുവാവിന്റെ പരാതി 

robbery

ബെംഗളൂരു: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗസംഘം കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതായി പരാതി. ചുരത്തിൽ ഒമ്പതാംവളവിനു താഴെ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മൈസൂരുവിൽ നിന്ന്‌ കൊടുവള്ളിയിലേക്ക് വരികയായിരുന്ന കർണാടക മൈസൂരു ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27)യാണ് ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷമാണ് ഇയാൾ പരാതിയുമായി സ്റ്റേഷനിലെത്തിയത്. പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് വിശാലിന്റെ വിശദീകരണം. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത്…

Read More

കേരള സർക്കാരിന്റെ ആപ്പ് മാതൃകയിൽ ബെംഗളൂരു വെബ് ടാക്സി ആപ്പ് വരുന്നു; ഫെബ്രുവരിയിൽ നിങ്ങളിലേക്ക് എത്തും

ബെംഗളൂരു: സ്വകാര്യ വെബ് ടാക്സി ആപ്പുകൾക്ക് ബദലായി സർക്കാർ നിയന്ത്രണത്തിലുള്ള ആപ് ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി അറിയിച്ചു. സ്വകാര്യ ആപ്പുകളുടെ ചൂഷണത്തിൽ നിന്ന് ഡ്രൈവർമാരെ രക്ഷിക്കുന്നതിനും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനുമാണ് സർക്കാർ നിയന്ത്രണത്തിൽ ആപ്പ് വരുന്നത്, നഗരത്തിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് ചുരുങ്ങിയ സമയംകൊണ്ട് പ്രചാരണം നേടിയിരുന്നു. എന്നാൽ ആപ്പ് തയ്യാറാക്കിയ സ്വകാര്യ കമ്പനിയും എആർഡിയൂവും തമ്മിൽ സമീപകാലത്ത് തർക്കം ഉടലെടുത്തിരുന്നു. ഈ ഗവൺഇൻസ് വകുപ്പിന് കീഴിലാണ് ആപ്പ് വികസിപ്പിക്കുന്നത്. കേരള…

Read More

ഉപയോഗിച്ച കിടക്ക വിൽക്കാനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കി; യുവാവിന് നഷ്ടമായത് 68 ലക്ഷം

CYBER ONLINE CRIME

ബെംഗളൂരു: യൂസ്ഡ് ബെഡ് വില്‍ക്കാനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയ യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ. 39കാരനായ എന്‍ജിനീയര്‍ക്കാണ് സൈബർ തട്ടിപ്പിലൂടെ 68 ലക്ഷം രൂപ നഷ്ടപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത്  അന്വേഷണം ആരംഭിച്ചു. അടുത്തിടെയാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമായ ഒഎല്‍എക്‌സില്‍ യുവാവ് പരസ്യം നല്‍കിയത്. ഉപയോഗിച്ച കിടക്ക വില്‍ക്കുന്നതിനായാണ് പരസ്യം നല്‍കിയത്. കിടക്കയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റ് ചെയ്തത്. 15000 രൂപയാണ് വിലയായി ക്വാട്ട് ചെയ്തിരുന്നത്. രോഹിത് മിശ്ര എന്നയാള്‍ വിളിച്ച് കിടക്ക വാങ്ങാന്‍ താത്പര്യം ഉണ്ടെന്ന് അറിയിച്ചു. ഇന്ദിരാനഗറില്‍ ഫര്‍ണീച്ചര്‍ കട നടത്തുകയാണെന്ന് പറഞ്ഞാണ്…

Read More

കന്നുകാലികളെ മേയ്ക്കാൻ പോയ വയോധികനെ കാണാതായി; പുലി കൊന്നതായി സംശയം; തിരച്ചിൽ നടക്കുന്നു

ബെംഗളൂരു: ബംഗളൂരു റൂറൽ ജില്ലയായ ബന്നാർഘട്ട വനമേഖലയിൽ കാണാതായ ഒരാൾക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച തിരച്ചിൽ ആരംഭിച്ചു. കന്നുകാലികളുമായി വനമേഖലയിൽ പ്രവേശിച്ച പുട്ട സ്വാമിയെ (54) ബുധനാഴ്ച മുതലാണ് കാണാതായത്. പുള്ളിപ്പുലിയാണ് ഇയാളെ കൊന്നതെന്ന് സംശയിക്കുന്നത്. ബെംഗളൂരു റൂറൽ ജില്ലയിലെ ആനേക്കൽ താലൂക്കിലെ കുലുമേപാല്യ നിവാസിയാണ് പുട്ട സ്വാമി. വീടിനോട് ചേർന്ന് കിടക്കുന്ന വനമേഖലയായതിനാൽ പലപ്പോഴും കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുപോകാറാണ് പതിവ്.. പുട്ട സ്വാമിയെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടുദിവസം മുമ്പാണ് തിരച്ചിൽ ആരംഭിച്ചത്. കാണാതായ ആളെ കുറിച്ച് ഇതുവരെ ഒരു സൂചനയും…

Read More

കേരള ട്രാൻസ്‌പോർട്ട് കോർപറേഷനോടുള്ള നിയമപോരാട്ടത്തിൽ കർണാടകയ്ക്ക് വിജയം

ബെംഗളൂരു : കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ‘KSRTC’ കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് പേര് ഉപയോഗിക്കുന്നതിന് നിയമതടസ്സമില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ‘കെഎസ്ആർടിസി’ ഹ്രസ്വമായ ഉപയോഗത്തിനായി ട്രേഡ് മാർക്ക് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. 1973 നവംബർ 1 മുതൽ ഓർഗനൈസേഷൻ ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചത് തുടന്ന് 2013-ലാണ് ട്രേഡ് മാർക്ക് സർട്ടിഫിക്കറ്റുകൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ…

Read More