ബെംഗളൂരു: റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗളൂരു പോലീസ് തങ്ങളുടെ ജീവനക്കാർ നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ച് കമ്പനികളെ അറിയിക്കാൻ തുടങ്ങി. ബെംഗളൂരുവിലെ ഈസ്റ്റ് ഡിവിഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസം മുമ്പാണ് ഈ സംരംഭം ആരംഭിച്ചത്. ബെംഗളൂരുവിന്റെ ഇൻഫർമേഷൻ ടെക്‌നോളജി ഇടനാഴിയുടെ ചുമതലയുള്ള മഹാദേവപുര ട്രാഫിക് പോലീസ് ഡിവിഷനാണ് ഇപ്പോൾ ഡ്രൈവ് നടത്തുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓരോ ഡിവിഷനു കീഴിൽ വരുന്ന കമ്പനികളുമായും ടെക് പാർക്കുകളുമായും ട്രാഫിക് വിഭാഗം ബന്ധപ്പെട്ടുവരികയാണ്. റൈഡർമാർ നടത്തുന്ന നിയമലംഘനങ്ങളുടെ ലിസ്റ്റ് കമ്പനികൾക്ക്…
Read MoreYear: 2023
വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി; ദമ്പതികൾ ഉൾപ്പെടെ അറസ്റ്റിൽ
ബെംഗളൂരു: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ സംഘത്തെ സിസിബി പോലീസ് അറസ്റ്റ് ചെയ്തു. ഖലീം, സഭ, ഉബേദ്, റക്കിം, അതിഖ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഡിസംബർ 14ന് ആർആർ നഗറിലെ ലോഡ്ജിനു സമീപം അതിഫുള്ള എന്ന വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളിൽ ഖലീമും സഭയും ഭാര്യാഭർത്താക്കന്മാരാണ്. എന്നാൽ സഭയെ വിധവയാണെന്ന് പരിചയപ്പെടുത്തിയ ഖാലിം അവളെ വ്യവസായിയുടെ അടുത്ത് പറഞ്ഞുവിട്ടു. തുടർന്ന് സഭയും അതിഫുള്ള തമ്മിൽ ശാരീരിക ബന്ധമുണ്ടായി. ഡിസംബർ 14ന് സഭ അതിഫുള്ള വിളിച്ച് ആർആർ നഗറിലെ ലോഡ്ജിലേക്ക് വരാൻ…
Read Moreബെംഗളൂരു പെൺഭ്രൂണഹത്യ കേസ്: അനധികൃത ഗർഭഛിദ്രം നടത്തിയ സ്ത്രീകൾക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങി പൊലീസ്
ബെംഗളൂരു: തിരുമലഷെട്ടിഹള്ളിയിൽ പിടികൂടിയ പെൺഭ്രൂണഹത്യ റാക്കറ്റിലെ മുഖ്യപ്രതി എസ്‌പിജി ഹോസ്പിറ്റൽ ആൻഡ് ഡയഗ്‌നോസ്റ്റിക് സെന്റർ ഉടമ ഡോ.ശ്രീനിവാസയെ പിടികൂടാൻ ബംഗളൂരു റൂറൽ പോലീസ് സംഘം രൂപീകരിച്ചു. ഭ്രൂണത്തിന്റെ ലിംഗനിർണയം നടത്തിയ ശേഷം ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തുകയായിരുന്നെന്ന് കേസിൽ അറസ്റ്റിലായ ആശുപത്രി ജീവനക്കാർ സമ്മതിച്ചതായി ബെംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് (എസ്പി) മല്ലികാർജുന ബാലദണ്ടി പറഞ്ഞു. ആശുപത്രിയിൽ ജോലി ചെയ്യുന്ന നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കേസുമായി ബന്ധപ്പെട്ട് അവരെ ചോദ്യം ചെയ്യുകയാണ്. ഒളിവിൽ കഴിയുന്ന എസ്‌പിജി ആശുപത്രി ഉടമ ശ്രീനിവാസനെ പിടികൂടാൻ ഒരു സംഘം…
Read Moreകടം വാങ്ങിയ പണം തിരികെ നൽകാത്തതിൽ തർക്കം; 63 കാരനെ കൊലപ്പെടുത്തി
ബെംഗളൂരു: കടം വാങ്ങിയ 150 രൂപ തിരിച്ചുനൽകിയില്ലെന്നതിന്റെ പേരിലുണ്ടായ തർക്കം 63കാരന്റെ കൊലപാതകത്തിൽ കലാശിച്ചു. ഭിന്നശേഷിക്കാരനായ നാഗരാജപ്പയാണ് മരിച്ചത്. ചിത്രദുർഗ കൊടഗവള്ളി വില്ലേജിലാണ് സംഭവം. ശേഖർ എന്നയാളിൽ നിന്ന് നാഗരാജപ്പ കുറച്ചുമുമ്പ് 150 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുനൽകാത്തതിന്റെ പേരിൽ ഇരുവരും തർക്കമുണ്ടായിരുന്നു. അടുത്തിടെ നഗരാജപ്പയെ പണം തിരികെ നൽകാൻ ക്ഷേത്രത്തിൽ കൊണ്ടുപോയി സത്യം ചെയ്യിപ്പിച്ചിരുന്നു. എന്നാൽ, നാഗരാജപ്പ നൽകിയില്ല. കഴിഞ്ഞദിവസം വാക്കുതർക്കമുണ്ടായപ്പോൾ ശേഖർ കല്ലുപയോഗിച്ച് നാഗരാജപ്പയുടെ തലക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇയാൾ മരിച്ചു.
Read Moreപ്രവീൺ നെട്ടാരു കൊലക്കേസ്: പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു
ബെംഗളൂരു : ബിജെപി യുവ നേതാവും ഹിന്ദു പ്രവർത്തകനുമായ പ്രവീൺ നെട്ടറുവിന്റെ കൊലപാതകത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പാരിതോഷികം പ്രഖ്യാപിച്ചു. 15-ാം പ്രതി ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരി സ്വദേശി മുഹമ്മദ് മുസ്തഫ, 16-ാം പ്രതി നക്കില്യടി സ്വദേശി മസൂദ് അങ്ങാടി, 17-ാം പ്രതി ബണ്ട്വാല സ്വദേശി മുഹമ്മദ് ഷെരീഫ്, 18-ാം പ്രതി ഉമർ ആർ., 19-ാം പ്രതി ബെല്ലാരിയിലെ അബൂബക്കർ സിദ്ദിഖി എന്നിവരെക്കുറിച്ച് വിവരം ലഭിച്ചാൽ അനുയോജ്യമായ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈ 26 ന്…
Read Moreസർക്കാർ ബസും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു
ബെംഗളൂരു: കലബുറഗിയിൽ സെൻട്രൽ ജയിലിന് സമീപം സർക്കാർ ബസും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ മരിക്കുകയും മറ്റു യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കലബുറഗി താലൂക്കിലെ ഇറ്റഗ കെ.ഗ്രാമത്തിലെ ചന്ദ്രകല ഇജേരി (30), ദേവകി ഇജേരി (20) എന്നിവരാണ് മരിച്ചത്. ഖണ്ടാല ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ പ്രഹ്ലാദ കട്ടിമണിയെ ഗുരുതരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. റായ്ച്ചൂരിൽ നിന്ന് കലബുറഗിയിലേക്ക് പോവുകയായിരുന്ന ട്രാൻസ്പോർട്ട് ബസാണ് അപകടത്തിൽപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കലബുറഗി…
Read Moreമദ്യലഹരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു
തൃശൂർ: തൃശൂർ കൈപ്പറമ്പിൽ മദ്യലഹരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശി ചന്ദ്രമതി (68) ആണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചന്ദ്രമതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.
Read Moreകർണാടകയിൽ നിന്നെത്തിയ ശബരിമല തീർഥാടകരുടെ ബസുമായി ഓട്ടോ ഇടിച്ച് അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം
മലപ്പുറം: കർണാടകയിൽ നിന്ന് വന്ന ശബരിമല തീർഥാടകരുടെ ബസുമായി ഓട്ടോ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും നാല് യാത്രക്കാരും ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെയാണ് അപകടം നടന്നത്. ശബരിമല തീർഥാടകർ സഞ്ചരിച്ച കർണാടക ബസും ഓട്ടോയും തമ്മിലാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവർ മജീദും വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം അഞ്ച് പേരാണ് മരിച്ചത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കർണാടകയിൽ നിന്ന് അയ്യപ്പഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആറുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.…
Read Moreബാങ്കുകളിലെ വായ്പകളുടെ മുതൽ മുഴുവൻ അടച്ചാൽ മുഴുവൻ പലിശയും എഴുതി തള്ളും; സിദ്ധരാമയ്യ
ബെംഗളൂരു: സഹകരണ ബാങ്കുകളിലെ ഇടത്തരം, ദീർഘകാല വായ്പകളുടെ മുതലുകൾ അടച്ചാൽ മുഴുവൻ പലിശയും എഴുതിത്തള്ളാൻ ഞങ്ങളുടെ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പലിശ എഴുതിത്തള്ളുന്നതിനെക്കുറിച്ച് ഞങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞിട്ടില്ല. 2018ലെ പ്രകടനപത്രികയിൽ ബിജെപി പറഞ്ഞു, “ഞങ്ങളുടെ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ദേശസാൽകൃത ബാങ്കുകളിലെയും സഹകരണ സംഘങ്ങളിലെയും കർഷകരുടെ ഒരു ലക്ഷം വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളുമെന്ന് എന്നാൽ ബിജെപി ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നയാപൈസ കൊടുത്തോ എന്നും മുഖ്യമന്ത്രി ചോദിച്ചു. 2019 ഓഗസ്റ്റിൽ കനത്ത മഴയിൽ കൃഷി നശിച്ചു. ഷിമോഗയിൽ യെദ്യൂരപ്പ…
Read Moreയുവതിയെയും മൂന്നു വയസുകാരനായ മകനെയും കാണാതായതായി പരാതി
ബെംഗളൂരു: മംഗളൂരുവില്‍ ഗര്‍ഭിണിയായ യുവതിയെയും മൂന്നു വയസുകാരനായ മകനെയും കാണാതായതായി ഭര്‍ത്താവിന്റെ പരാതി. ബജ്പെ മേഖലയിലെ കെപി നഗറിലെ സ്വദേശിയായ അഹമ്മദ് മഖ്സൂദ് ആണ് ഭാര്യ ഷറീന(24)യെയും മൂന്നു വയസുകാരന്‍ മകന്‍ മുഹമ്മദ് തൊഹറിനെയും കാണാതായതായി പരാതി നല്‍കിയത്. ഡിസംബര്‍ 11 രാത്രി മുതല്‍ ഇരുവരെയും കാണുന്നില്ലെന്നാണ് 13ന് ബജ്പെ പോലീസ് സ്റ്റേഷനില്‍ അഹമ്മദ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഷറീന നിലവില്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്നും അഹമ്മദ് പറഞ്ഞു. ആറ് വര്‍ഷം മുന്‍പാണ് ഷറീനയും അഹമ്മദും വിവാഹിതരായത്. ഡിസംബര്‍ 11ന് അര്‍ദ്ധരാത്രി ഏകദേശം 2.45നാണ്…
Read More