പ്രവീൺ നെട്ടാരു കൊലക്കേസ്: പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു

ബെംഗളൂരു : ബിജെപി യുവ നേതാവും ഹിന്ദു പ്രവർത്തകനുമായ പ്രവീൺ നെട്ടറുവിന്റെ കൊലപാതകത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പാരിതോഷികം പ്രഖ്യാപിച്ചു.

15-ാം പ്രതി ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരി സ്വദേശി മുഹമ്മദ് മുസ്തഫ, 16-ാം പ്രതി നക്കില്യടി സ്വദേശി മസൂദ് അങ്ങാടി, 17-ാം പ്രതി ബണ്ട്വാല സ്വദേശി മുഹമ്മദ് ഷെരീഫ്, 18-ാം പ്രതി ഉമർ ആർ., 19-ാം പ്രതി ബെല്ലാരിയിലെ അബൂബക്കർ സിദ്ദിഖി എന്നിവരെക്കുറിച്ച് വിവരം ലഭിച്ചാൽ അനുയോജ്യമായ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും

കഴിഞ്ഞ വർഷം ജൂലൈ 26 ന് ദക്ഷിണ കന്നഡ ജില്ലയിലെ സുല്യ താലൂക്കിലെ ബെല്ലാരെയിൽ രണ്ട് അക്രമികൾ പ്രവീൺ നെട്ടറുവിനെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാത്രി എട്ട് മണിയോടെ പ്രവീൺ ബൈക്കിൽ വീട്ടിലേക്ക് പോകാനൊരുങ്ങിയ സമയത്താണ് ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയവർ പ്രവീണിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, വഴിമധ്യേ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
[masterslider id="10"]

Related posts