ബെംഗളൂരു: നഗരത്തിൽ യുവതിയെയും സഹപ്രവർത്തകരെയും പിന്തുടർന്ന് ആക്രമിച്ച് അജ്ഞാത സംഘം.
യുവതിയുടെ ഭർത്താവ് ശ്രീജൻ ആർ.ഷെട്ടിയാണ് തന്റെ ഭാര്യയും സഹപ്രവർത്തകരും അനുഭവിച്ച ഭീകരത വ്യക്തമാക്കി എക്സ് പ്ലാറ്റ്ഫോമിൽ വിവരം പങ്കുവച്ചത്.
I've never felt unsafe in Bangalore – I know my privilege of being a Kannada speaking male – but last Thursday night I felt how unsafe certain parts of the city are post 10pm.
I've seen those horrific videos of fake accidents in Sarjapur where hooligans have tried to blackmail… pic.twitter.com/lwHK8dymZM
— Srijan R Shetty (@srijanshetty) November 14, 2023
ഇതോടെയാണ് പോലീസ് ഉൾപ്പെടെയുള്ളവർ സംഭവം അറിയുന്നത്.
മൂന്നു സഹപ്രവർത്തകരെ കൊണ്ടുവിടാനായി സർജാപുരിൽ നിന്നു പോയതായിരുന്നു യുവതിയെന്നും കുറച്ചു കിലോമീറ്ററുകളോളം ഒരു സംഘം ആളുകൾ ടെമ്പോയിൽ ഇവരുടെ കാർ പിന്തുടർന്നെന്നും പറയുന്നു.
കാറിന്റെ പിറകിൽ ടെമ്പോ കൊണ്ട് ഇടിപ്പിക്കുകയും വാഹനത്തിനു കേടുപാടുകൾ ഉണ്ടാക്കിയതിനു പിന്നാലെ കാറിൽ നിന്നും പുറത്തിറങ്ങാൻ യുവതിയെ നിർബന്ധിക്കുകയും ചെയ്യുകയായിരുന്നു.
പ്രധാന റോഡിൽ വാഹനം നിർത്തിയതിനു പിന്നാലെ യുവതി പോലീസിൽ വിവരം അറിയിച്ചു.
റോഡിലുണ്ടായിരുന്ന ആരും യുവതിയെയും സംഘത്തെയും സഹായിച്ചില്ലെന്ന് ഇവർ പറയുന്നു.
ബെംഗളൂരു സുരക്ഷിതമല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും എന്നാൽ 10 മണി കഴിഞ്ഞാൽ സിറ്റിയിലെ ചില ഭാഗങ്ങൾ സുരക്ഷിതമല്ലെന്നു വ്യക്തമായെന്നും യുവതിയുടെ ഭർത്താവ് പറയുന്നു.
കുറിപ്പിനോടു പ്രതികരിച്ചു ബെംഗളൂരു പോലീസും രംഗത്തെത്തി.
കൂടുതൽ വിശദാംശങ്ങൾ ചോദിച്ചായിരുന്നു കമന്റ് സെക്ഷനിൽ പോലീസെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.