മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിയാത്ത ജനങ്ങള്‍ളുടെ വീട്ടുപ്പടിക്കല്‍ പുണ്യജലം എത്തിക്കുന്നു; നടപടികള്‍ ആരംഭിച്ച് യോഗി സര്‍ക്കാര്‍

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ക്ക് ത്രിവേണീ സംഗമ സ്ഥാനത്ത് നിന്നുള്ള പുണ്യജലം വീട്ടുപ്പടിക്കല്‍ എത്തിക്കാനുള്ള നീക്കം ആരംഭിച്ച് യോഗി സര്‍ക്കാര്‍. പുണ്യജലം സംസ്ഥാനത്തെ 75 ജില്ലകളിലെയും ജനങ്ങള്‍ക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

12,000 ലിറ്റര്‍ സംഗമജലവുമായി അഗ്‌നിശമന സേനയുടെ ആദ്യ ടാങ്കര്‍ ഞായറാഴ്ച വാരണാസിയില്‍ എത്തി. പുണ്യസ്‌നാനം നടത്താന്‍ അവസരം ലഭിക്കാതെ പോയവര്‍ക്ക് നാല് ടാങ്കറുകളില്‍ കൊണ്ടുവന്ന 20,000 ലിറ്റര്‍ ത്രിവേണി സംഗമജലം വിതരണം ചെയ്യും.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

ജനങ്ങള്‍ക്കിടയില്‍ പുണ്യജലം എവിടെ, എങ്ങനെ വിതരണം ചെയ്യണമെന്ന് തീരുമാനിക്കാന്‍ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് വാരണാസിയിലെ ചീഫ് ഫയര്‍ ഓഫീസര്‍ ആനന്ദ് സിങ് രജ്പുത് പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പുണ്യജലം സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും അയയ്ക്കുകയാണ്. പൊതുജനങ്ങള്‍ക്ക് പുണ്യജലം എത്തിക്കാന്‍ വാരണാസി അഗ്‌നിശമന സേനയില്‍ നിന്നുള്ള നാല് അഗ്‌നിശമന സേനാ വാഹനങ്ങള്‍ ഉപയോഗിക്കും. ആദ്യ ഘട്ടത്തില്‍ അഗ്‌നിശമന വകുപ്പിന്റെ 21 ഫയര്‍ ടെന്‍ഡറുകള്‍ വെള്ളിയാഴ്ച സംഗമത്തിലെ പുണ്യജലവുമായി പുറപ്പെട്ടു.

മഹാകുംഭത്തില്‍ പുണ്യസ്‌നാനം നടത്താന്‍ കഴിയാത്തവര്‍ക്ക് അവരുടെ വീട്ടുവാതില്‍ക്കല്‍ സംഗമജലം ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. മഹാകുംഭ മേളയില്‍ എത്താന്‍ കഴിയാതിരുന്ന ആളുകള്‍ക്കായി പുണ്യജലം നിറച്ച ടാങ്കറുകള്‍ എല്ലാ ജില്ലകളിലേക്കും അയച്ചതായി ചീഫ് ഫയര്‍ ഓഫീസര്‍ പ്രമോദ് ശര്‍മ പറഞ്ഞു.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!
[masterslider id="10"]

Related posts