ബെംഗളൂരുവിൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി

ബെംഗളൂരു: നഗരത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ മഴ അനുഭവപ്പെട്ടു, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വൈകുന്നേരം 6 മണി വരെ 4 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ചില പ്രദേശങ്ങളിൽ മഴ പെയ്തെങ്കിലും, ബാനസ്വാഡി, ബസവനഗുഡി, മത്തികെരെ, വർത്തൂർ, രാജാജിനഗർ, വിദ്യാരണ്യപുര, വൈറ്റ്ഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ വൈകുന്നേരത്തോടെ ചെറിയ മഴ മാത്രമാണ് ലഭിച്ചത്. വീരണപാളയ, മാന്യത ടെക് പാർക്ക്, പാണത്തൂർ റെയിൽവേ ബ്രിഡ്ജ് അടിപ്പാത, കബ്ബൺ പാർക്കിന് സമീപമുള്ള റാണിയുടെ പ്രതിമ എന്നിവയ്ക്ക് സമീപം വെള്ളക്കെട്ടുണ്ടെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. തിങ്കളാഴ്ച…

Read More

എന്താണ് ഉറക്കത്തിൽ ഉണ്ടാകുന്ന രതി മൂർച്ഛ, അഥവാ സ്ലീപ് ഓർഗാസം എന്നറിയാൻ വായിക്കാം

ലൈംഗിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, സ്ലീപ്പ് ഓര്‍ഗാസം യഥാര്‍ത്ഥ ശാരീരിക രതിമൂര്‍ച്ഛയാണ്. ഉറക്കമുണര്‍ന്ന ഉടൻ തന്നെ മിക്കവരും അവരുടെ ലൈംഗിക സ്വപ്നങ്ങള്‍ ഓര്‍ക്കുന്നു. പുരുഷന്മാര്‍ക്ക് രതിമൂര്‍ച്ഛയുടെ ശാരീരിക തെളിവുകള്‍ ഉണ്ടായിരിക്കുമെങ്കിലും, സ്‌ത്രീകള്‍ക്ക് അതേക്കുറിച്ച്‌ നേരിയ ഓര്‍മ്മ മാത്രമേ ഉണ്ടാകൂ. 40 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഉറക്കം വരാനുള്ള സാധ്യത കൂടുതലാണെന്ന് കിൻസി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒരു പഠന പ്രബന്ധം വെളിപ്പെടുത്തിയിട്ടുണ്ട്. 45 വയസ്സിന് മുകളില്‍ 37% സ്ത്രീകള്‍ക്ക് വളരെ വേഗത്തില്‍ ഉറക്കം വരുമെന്ന് യുഎസ് ഗവേഷകര്‍ കണ്ടെത്തി. കിൻസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട്…

Read More

ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റ് പാർക്കിംഗ് ഏരിയയിൽ പുള്ളിപ്പുലിയെ വീണ്ടും കണ്ടെത്തി: പുള്ളിപ്പുലിയെ പിടികൂടാൻ ശ്രമം തുടങ്ങി വനപാലകർ

ബെംഗളൂരു: ഇലക്‌ട്രോണിക് സിറ്റിക്ക് സമീപം കുഡ്‌ലു ഗേറ്റിലെ കാഡെൻസ അപ്പാർട്ട്‌മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ പുള്ളിപ്പുലി അലഞ്ഞുതിരിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി. അപ്പാർട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങളിൽ അപ്പാർട്ട്‌മെന്റിലെ ഒരു ബ്ലോക്കിന്റെ പാർക്കിംഗ് സ്ഥലത്തും ഒന്നാം നിലയിലും പുള്ളിപ്പുലി വിഹരിക്കുന്നതായി കാണപ്പെട്ടു. ഇതോടെ പുലിയെ പിടികൂടാൻ വനംവകുപ്പ് ശ്രമം തുടങ്ങി. ഡ്രോൺ ഉപയോഗിച്ച് സമീപ പ്രദേശങ്ങളിൽ പുലിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. അപ്പാർട്ട്മെന്റിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് പുള്ളിപ്പുലി താങ്ങുന്നതെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എസ്എസ് ലിംഗാര പറഞ്ഞു. ഒക്‌ടോബർ 27-നാണ് പുള്ളിപ്പുലിയുടെ വീഡിയോ…

Read More

‘ഫോണ്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കും, വൈബ്രേറ്റ് ചെയ്യും, ചില സന്ദേശങ്ങളും വരും’; ആരും പേടിക്കേണ്ട, അറിയിപ്പ്

തിരുവനന്തപുരം: ഈമാസത്തെ അവസാന ദിനമായ ഇന്ന് ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഫോണില്‍ ലഭിച്ചാല്‍ ആരും പേടിക്കേണ്ടെന്ന് അറിയിപ്പ്. 31-10-2023ന്, പകല്‍ 11 മണിമുതല്‍ വൈകീട്ട് നാല് മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും. ഇവ കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്കാസറ്റ് (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ്…

Read More

അര്‍ജന്റൈന്‍ താരത്തിന് ചരിത്രനേട്ടം; ലയണല്‍ മെസി എട്ടാം ബാലൺ ദ്യോര്‍ പുരസ്കാരം സ്വന്തമാക്കി

ഫുട്ബോളിലെ ഏറ്റവും വലിയ പുരസ്കാരമായി കണക്കാക്കപ്പെടുന്ന ബാലൺ ഡി ഓർ പുരസ്കാര സ്വന്തമാക്കി ലയണല്‍ മെസി. ഇതോടെ ബാല്യണ്‍ ദ്യോര്‍ പുരസ്കാര നേട്ടത്തില്‍ ചരിത്രനേട്ടമെഴുതി അര്‍ജന്‍റൈന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി. കരിയറിലെ എട്ടാമത്തെ ബാല്യണ്‍ ദ്യോര്‍ പുരസ്കാരമാണ് മെസി സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സി വീണ്ടും പുരസ്കാരം നേടിയത്. സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. ബാഴ്‌സലോണയിലെയും സ്‌പെയിനിലെയും മികച്ച പ്രകടനം ഐതാനയെ നേട്ടത്തിലെത്തിച്ചു. ഫ്രാൻസിന്റെ കരീം ബെൻസിമയായിരുന്നു കഴിഞ്ഞവർഷം ബാലൺദ്യോർ പുരസ്കാര…

Read More

40-50 ശതമാനം ബിഎംടിസി ഡ്രൈവർമാർക്കും ഹൃദ്രോഗ സാധ്യത എന്ന് പഠനങ്ങൾ

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ഡ്രൈവർമാർ ഹൃദ്രോഗ സാധ്യതയുള്ളവരാണെന്ന് പഠനങ്ങൾ. അവരിൽ 40-50 ശതമാനം പേർ പ്രമേഹം, രക്താതിമർദ്ദം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയാൽ ബുദ്ധിമുട്ടുന്നവരാണ്. കഴിഞ്ഞ 12-13 മാസത്തിനിടെ 8,200 ബിഎംടിസി ഡ്രൈവർമാരെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കായി ആശുപത്രിയിൽ പരിശോധിച്ചതായി ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ച് (എസ്‌ജെഐസിഎസ്ആർ) ഡയറക്ടർ ഡോ.സി.എൻ.മഞ്ജുനാഥ് പറഞ്ഞു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കായി ഡ്രൈവർമാരെ പരിശോധിക്കുന്നതിനായി 2022 ഓഗസ്റ്റിൽ ആശുപത്രിയും ബിഎംടിസിയുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. ത്തിന്റെ ഭാഗമായി എല്ലാ ഡ്രൈവർമാരും രക്തപരിശോധന, കാർഡിയാക് സ്ട്രെസ്…

Read More

മാളിൽ സ്ത്രീകളെ ശല്യം ചെയ്ത് യുവാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ പ്രതിയെ തിരഞ്ഞ് പോലീസ് 

ബെംഗളൂരു: നഗരത്തിലെ പ്രമുഖ മാളിൽ വച്ച്  ഞായറാഴ്ച വൈകുന്നേരം യുവാവ് യുവതികളെ ശല്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ പ്രതിയെ തിരഞ്ഞ് പോലീസ്. വൈകുന്നേരം ആറരയോടെ മാളിൽ സ്ത്രീകളെയും യുവതികളെയും സ്പർശിക്കുകയും വികൃതമായി പെരുമാറുകയും ചെയ്യുന്ന ഒരാളുടെ വീഡിയോ മറ്റൊരു യുവാവ് വീഡിയോ എടുക്കുകയും അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. “മാളിൽ ഒരാൾ മോശമായി പെരുമാറുകയായിരുന്നു. സംശയം തോന്നി പിന്തുടർന്നപ്പോൾ പ്രതി നിരന്തരം സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ടു. പ്രതിയുടെ അപമര്യാദയായ പെരുമാറ്റം മാളിലെ മാനേജ്‌മെന്റിനെയും സുരക്ഷാ ജീവനക്കാരെയും ഞാൻ വിവരം…

Read More

ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കി കൊന്നു 

ചെന്നൈ: 24 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കമ്പം അരിശി ആലൈ തെരുവില്‍ മണികണ്ഠന്‍റെ ഭാര്യ സ്നേഹ(19)യാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ തേനി ജില്ലയില്‍ കമ്ബത്താണ് ക്രൂര സംഭവം നടന്നത്. കഴിഞ്ഞ 22നാണ് ഇവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചത്. വീട്ടിലെ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ മാതാവ് കുളികഴിഞ്ഞ് എത്തിയപ്പോള്‍ കാണാനില്ലെന്നായിരുന്നു പരാതി. അന്വേഷണത്തിനെത്തിയ പോലീസ് സംഘം വീട്ടിലും റോഡിലും സമീപങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ആറു മണിക്കൂറിനുശേഷം വീടിനുള്ളിലെ പാല്‍ സംഭരിക്കുന്ന വലിയ പ്ലാസ്റ്റിക് ജാറിലെ…

Read More

‘ആർക്കും ബാധ്യതയാകാൻ ആഗ്രഹിക്കുന്നില്ല’ സിനിമാ കരിയർ അവസാനിപ്പിക്കുന്നു; അൽഫോൻസ് പുത്രൻ

സിനിമ, തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു. ഞാൻ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും തുടരും. ചിലപ്പോൾ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്ക്…

Read More

എട്ട് മാസം പ്രായമുളള കുഞ്ഞിന് ശ്വാസ തടസം; പരിശോധനയില്‍ കണ്ടെത്തിയത് തൊണ്ടയിൽ കൊമ്പന്‍ ചെല്ലി വണ്ടിനെ

കണ്ണൂര്‍: തൊണ്ടയിൽ വണ്ട് കുടുങ്ങി ഗുരുതരാവസ്ഥയിലായ എട്ട് മാസം പ്രായമുളള പെൺകുഞ്ഞിന് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു . കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളുടെ പെൺകുഞ്ഞിന്‍റെ തൊണ്ടയിലാണ് കഴിഞ്ഞ ദിവസം കൊമ്പൻ ചെല്ലി ഇനത്തിൽപെട്ട വണ്ട് കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ നാദാപുരം പാറക്കടവിലാണ് സംഭവം. കളിക്കുന്നതിനിടെ പെട്ടെന്ന് കുഞ്ഞിന് ശ്വാസതടസ്സം നേരിടുകയായിരുന്നു. ശ്വാസതടസ്സമുണ്ടാകാനുള്ള കാരണമറിയാതെ വീട്ടുകാരും ആകെ ആശങ്കയിലായി. ഉടന്‍ തന്നെ വീട്ടുകാര്‍ കുഞ്ഞിനെ പാറക്കടവിലെ ക്ലിനിക്കിലെത്തിച്ചു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്‍റെ തൊണ്ടയില്‍ വണ്ടിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍…

Read More
Click Here to Follow Us